1 GBP = 94.80 INR                       

BREAKING NEWS

അമേരിക്കയില്‍ ഓരോ മിനിട്ടിലും ഒരു കോവിഡ് രോഗി മരിക്കുന്നു; യു.എസില്‍ ഇന്നലെ മാത്രം 1,080 മരണം; മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവ് എന്ന് കണക്ക്; കോവിഡ് മരണങ്ങളുമായി ബ്രസില്‍ രണ്ടാം സ്ഥാനത്ത്; യു.കെയിലും രണ്ടാം കോവിഡ് ഭീഷണി; മാതൃകയാകാന്‍ ഫ്രാന്‍സ്

Britishmalayali
kz´wteJI³

വാഷിങ്ടന്‍: അമേരിക്കയില്‍ ഒരോ മിനിട്ടിലും ഒരോ കോവിഡ് രോഗി വീതം മരിച്ചു വീഴുന്നതായി റിപ്പോര്‍ട്ട്. യൂറോപ്പാകട്ടെ, രണ്ടാം കോവിഡ് തരംഗഭീതിയില്‍. യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡിനെതിരായ വാക്സിന്‍ പരീക്ഷണങ്ങളില്‍ മുന്നേറുമ്പോഴും ഒട്ടേറെ രാജ്യങ്ങളുടെ അവസ്ഥ പരിതാപകരമാണ്. രാജ്യങ്ങളിലെ സ്ഥിതി:

യുഎസ്: ഇന്നലെ മാത്രം 1,080 മരണം. മെയ് 27നു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.. ജൂലൈയില്‍ 18.7 ലക്ഷം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 25,000 പേര്‍ മരിച്ചു. കഴിഞ്ഞ 11 ദിവസങ്ങളില്‍ മാത്രം 10,000 മരണം. ആകെ മരണസംഖ്യ 1.5 ലക്ഷം കവിഞ്ഞു.

19 സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി. അരിസോണ, കലിഫോര്‍ണിയ, ഫ്ളോറിഡ എന്നിവിടങ്ങളില്‍ വൈറസ് പടരുന്നു. കൂടുതല്‍ മരണം ടെക്സസില്‍. ഒരുലക്ഷം പേരില്‍ 45 പേര്‍ യുഎസില്‍ രോഗം മൂലം മരിക്കുന്നു.

ബ്രസീല്‍: 24 മണിക്കൂറിനുള്ളില്‍ 42,578 പോസിറ്റീവ് കേസ്, 1048 മരണം. ആകെ കോവിഡ് ബാധിതര്‍ 27 ലക്ഷത്തിലേറെ. മരണ സംഖ്യ 93,616 കവിഞ്ഞു.

റഷ്യ: പുതുതായി 5,462 കേസുകള്‍, 95 മരണം. കോവിഡിനെതിരായ വാക്സിന്റെ പരീക്ഷണം പൂര്‍ത്തിയായി. ഡോക്ടര്‍മാര്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് ആദ്യം വാക്സിന്‍ നല്‍കുക.

മെക്സിക്കോ: ഒറ്റദിവസം 688 മരണം. ആകെ മരണം 46,688 കവിഞ്ഞു.കോവിഡ് ബാധിതര്‍ 4.1 ലക്ഷം.

യുകെ: പുതുതായി 771 പോസിറ്റീവ് കേസുകള്‍. പ്രതിദിന കേസുകളില്‍ ഒരു മാസത്തിനിടയിലെ വലിയ വര്‍ധന. സ്‌പെയിനില്‍ നിന്നു വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി.

ഫ്രാന്‍സ്:. 24 മണിക്കൂറിനുള്ളില്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധന. എന്നാല്‍, ഗുരുതര രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ നിയന്ത്രണ നടപടികള്‍ ഒക്ടോബര്‍ 15 വരെ നീട്ടി.

ഇറ്റലി: ഒറ്റദിവസം 295 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും 5 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ 15വരെ നീട്ടി.

ചൈന: പുതുതായി 45 പോസിറ്റീവ് കേസ്. തൊട്ടുമുന്‍പത്തെ ദിവസം ഇത് 127 ആയിരുന്നു. രോഗലക്ഷണമില്ലാത്ത കേസുകള്‍ പെരുകുന്നത് ആശങ്കയുണര്‍ത്തുന്നു.

വിയറ്റ്നാം: കോവിഡ് ബാധയില്‍നിന്നു താരതമ്യേന അകന്നുനിന്ന രാജ്യത്ത് മൂന്നാമതൊരാളും മരിച്ചത് ആശങ്കയുയര്‍ത്തി. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഡാ നാങ് ആണ് ഹോട് സ്പോട്ടായി മാറിയിരിക്കുന്നത്. പ്രതിവാരം 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇവിടെയാണ് 3 മരണവും. രോഗം ഭയന്ന് 80,000 വിനോദസഞ്ചാരികള്‍ സ്ഥലം വിട്ടതായി അധികൃതര്‍.

ജര്‍മനി: പുതുതായി 1,012 കേസ്, 3 മരണം. ആകെ കോവിഡ് ബാധിതര്‍ 2.1 ലക്ഷം. മരണം 9,224. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ബെര്‍ലിനില്‍ ആയിരങ്ങള്‍ പ്രകടനം നടത്തി.

ഓസ്ട്രേലിയ: രോഗവ്യാപനം കുറയുന്നു. ജനസംഖ്യയില്‍ രണ്ടാമതുള്ള വിക്ടോറിയയില്‍ 397 പുതിയ കേസുകള്‍.

സിംഗപ്പൂര്‍: പുതുതായി 307 കേസ്. ആകെ പോസിറ്റീവ് കേസ് 52,512. മരണം 27

ദക്ഷിണകൊറിയ: പുതുതായി 31 കേസ് മാത്രം. ആകെ 14,336, മരണം 301.

പാക്കിസ്ഥാന്‍: ഒറ്റദിവസം 903 കേസ്, 27 മരണം. ആകെ കോവിഡ് ബാധിതര്‍ 2.7 ലക്ഷത്തിലേറെ. മരണം 6000

ശ്രീലങ്ക: പ്രതിദിന കേസുകള്‍ ഒറ്റയക്കത്തിലേക്ക്. ആകെ 2,815 കേസുകള്‍. 11 മരണം.

ബംഗ്ലാദേശ്: 2,199 പോസിറ്റീവ് കേസ്, 21 മരണം. ആകെ കോവിഡ് ബാധിതര്‍ 2.3 ലക്ഷം, മരണം 3,132.

നേപ്പാള്‍: ഒറ്റദിവസം 315 കേസ്, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 20,000 പോസിറ്റീവ് കേസുകള്‍, മരണം 56.

ഇറാന്‍: പുതുതായി 2,548 കേസ്, 216 മരണം. ആകെ കോവിഡ് ബാധിതര്‍ 3 ലക്ഷത്തിലേറെ. മരണം 17,000 ന് അടുത്ത്.

കോവിഡ്: കേസ് മരണനിരക്ക് കുറയുന്നു
രോഗബാധിതര്‍ കൂടുതലുള്ള അഞ്ചു രാജ്യങ്ങളില്‍ ആകെയു
ള്ള കേസുകളും മരണവും (ബ്രായ്ക്കറ്റില്‍). മാര്‍ച്ച് മുതലുള്ള കേസ് മരണനിരക്ക് (ആകെ രോഗികളും മരണവും തമ്മിലുള്ള അനുപാതം-സിഎഫ്ആര്‍) വ്യക്തമാക്കുന്നതാണ് ഗ്രാഫ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category