1 GBP = 94.80 INR                       

BREAKING NEWS

പിതാവ് മുസ്ലീം ആണെന്ന് ജനം അറിയാതിരിക്കാന്‍ ഫൗണ്ടേഷനെ എതിര്‍ത്തു; സ്വന്തം കാര്യം നോക്കുന്ന ബരാക് ഒബാമയ്ക്കെതിരെ ആഞ്ഞടിച്ച് സഹോദരന്‍ മാലിക് ഒബാമയുടെ പുസ്തകം; ട്രംപിന് പിന്തുണയുമായി ഒബാമയുടെ സഹോദരന്‍ രംഗത്ത്

Britishmalayali
kz´wteJI³

 

ന്യൂയോര്‍ക്ക്: ബരാക് ഒബാമയ്ക്കെതിരെ ആഞ്ഞടിച്ച് സഹോദരന്‍ മാലിക് ഒബാമയുടെ പുസ്തകം വരുന്നു. സ്‌കൈപ്പ് വഴി ന്യൂയോര്‍ക്ക് പോസ്റ്റിന് അഭിമുഖം നല്‍കിയ മാലിക് ഒബാമ ബരാക് ഒബാമയെ അങ്ങേയറ്റം അപമാനിച്ചു കൊണ്ടാണ് എത്തിയത്. ക്രൂരനും നിര്‍വ്വികാരനുമെന്നാണ് മാലിക് ഒബാമ ബരാക് ഒബാമയെ വിശേഷിപ്പിച്ചത്. 62കാരനായ മാലിക് കെനിയയിലുള്ള തന്റെ ഗ്രാമത്തിലിരുന്നാണ് അഭിമുഖം നല്‍കിയത്. തന്റെ പുതിയ ബുക്ക് ആയ 'ബിഗ് ബാഡ് ബ്രദര്‍ ഫ്രം കെനിയ' യുടെ പ്രചരണാര്‍ത്ഥമാണ് ശനിയാഴ്ച ന്യൂയോര്‍ക് പോസ്റ്റിന് അഭിമുഖം നല്‍കിയത്.

പണക്കാരനായതോടെ ബരാക്ക് ഒബാമ ഒരു പൊങ്ങച്ചക്കാരനായി മാറി എന്നും ജനങ്ങള്‍ ബരാക്ക് ഒബാമയെ ആരാധിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എന്നും എന്നാല്‍ താന്‍ ഒരിക്കലും അവനെ ആരാധിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഞാന്‍ അവന്റെ മൂത്ത സഹോദരനാണെന്നും മാലിക് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നതായും മാലിക് വ്യക്തമാക്കി. 2016ല്‍ ഹിലാരി ക്ലിന്റനെതിരെ മത്സരിച്ചപ്പോഴും മാലിക് ട്രംപിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ ട്രംപ് പരാജയപ്പെടുത്തുമെന്നും മാലിക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 22 വര്‍ഷങ്ങള്‍ താന്‍ ചിലവഴിച്ചത് ഈ ബുക്ക് എഴുതാനായിരുന്നെന്ന് മാലിക് പറഞ്ഞു. 435 പേജുകളാണ് പുസ്തകത്തിനുള്ളത്. ബരാക് ഒബാമയുടേയും മാലിക് ഒബാമയുടേയും പിതാവ് ഒരാളാണ്. കെനിയന്‍ സാമ്പത്തിക വിദഗ്ദനായ പിതാവ് ബരാക്ക് ഹുസൈന്‍ ഒബാമ 1982ല്‍ ഒരു കാര്‍ അപകടത്തിലാണ് മരിക്കുന്നത്. ബരാക് ഒബാമയുടെ 24-ാം വയസ്സില്‍ 1985ലാണ് ഈ രണ്ട് സഹോദരന്മാരും കണ്ടു മുട്ടുന്നത്. എന്നാല്‍ ബരാക് ഒബാമ പ്രസിഡന്റ് പദവിയിലെത്തിയതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു.

2008ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ മാലിക് പിതാവിന്റെ പേരില്‍  ബരാക് എച്ച് ഒബാമ ഫൗണ്ടേഷന് രൂപം കൊടുത്തതതോടെ പിണക്കം വലുതായി. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ ഫോണിലൂടെ വലിയ അടി തന്നെ ഉണ്ടായതായും മാലിക് പുസ്തകത്തിലൂടെ ആരോപിക്കുന്നു. പിതാവ് മുസ്ലീം ആണെന്ന് ജനം അറിയാതിരിക്കാന്‍ ഫൗണ്ടേഷനെ എതിര്‍ത്തിരുന്നു. ബരാക് ഒബാമ ജനിച്ചത് കെനിയയിലാണെന്നും മാലിക് നേരത്തെ പറഞ്ഞിരുന്നു. ഒബാമയെ ശക്തമായി എതിര്‍ക്കുന്ന മാലികില്‍ ഡൊണാള്‍ഡ് ട്രംപ് ആകര്‍ഷകനാവുകയും അതിഥിയായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രസംഗിക്കാന്‍ അമേരിക്കയിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category