1 GBP = 94.80 INR                       

BREAKING NEWS

മോശം ഭാഷ ഉപയോഗിക്കുന്നതിനെതിരെ എലിസബത്ത് രാജ്ഞി ഹാരിയെ ശകാരിച്ചു; ഇനി ഒരുതരത്തിലുള്ള ബന്ധത്തിനും ഇല്ലെന്ന് മേഗന്റെ പിതാവും: ഹാരിക്കും മേഗനും നാണക്കേടാവുന്ന രണ്ട് വാര്‍ത്തകള്‍ കൂടി പുറത്ത്

Britishmalayali
kz´wteJI³

ലണ്ടന്‍: ബക്കിങ്ഹാം കൊട്ടാരവും ജന്മനാടും ഉപേക്ഷിച്ച് ഭാര്യയ്ക്കൊപ്പം അമേരിക്കയിലേക്ക് താമസം മാറിയ ഹാരിയും മേഗനും എലിസബത്ത് രാജ്ഞിയേയും സഹോദരന്‍ വില്യമിനേയും ഭാര്യ കേറ്റിനേയും മോശമായി ചിത്രീകരിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാര്യയുടെ വാക്കും കേട്ട് കൊട്ടാരം വിട്ടിറങ്ങിയ ഹാരിക്കും മേഗനും നാണക്കേടാവുന്ന രണ്ട് വാര്‍ത്തകള്‍ കൂടി പുറത്ത് വരികയാണ്.

ഭാര്യയുടെ വാക്കു കേട്ട് രാജ്ഞിയുടെ ഏറ്റവും അടുത്ത പരിചാരകയോട് മോശം ഭാഷയില്‍ തട്ടിക്കയറിയതിന് ഹാരിയെ രാജ്ഞി ശകാരിച്ചു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. വിവാഹത്തിന് മുമ്പ്  ബക്കിങ് ഹാംകൊട്ടാരവും എലിസബത്ത് രാജ്ഞിയേയും സന്ദര്‍ശിക്കാന്‍ തന്റെ ഹെയര്‍ ഡ്രസ്സറുമൊത്ത് മേഗന്‍ കൊട്ടാരത്തിലെത്തി. അപ്പോള്‍ രാജ്ഞിയുടെ പരിചാരക ഏഞ്ചല കെല്ലി പ്രോട്ടോക്കോളിന് എതിരാണെന്ന് വ്യക്തമാക്കി മേഗന് രാജ്ഞിയെ കാണാന്‍ അനുവാദം നല്‍കിയില്ല. മേഗന്‍ തന്റെ വിവാഹത്തിന് ഉപയോഗിക്കാനായി തിരഞ്ഞെടുത്ത കിരീടം വെച്ച് നോക്കാനാണ് ഹെയര്‍ ഡ്രസ്സറുമായി കൊട്ടാരത്തിലെത്തിയത്.

എന്നാല്‍ കിരീടം എടുക്കുന്നത് പ്രോട്ടോക്കോളിന് വിരുദ്ധമായിരുന്നു. അതിനാല്‍മേഗനെ എതിര്‍ത്ത കെല്ലി  കിരീടം നല്‍കിയതുമില്ല. എന്നാല്‍ സംഭവം അറിഞ്ഞ ഹാരി കെല്ലിയോട് തട്ടിക്കയറുകയും മോശം ഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തു. ശേഷം കബോഡ് തുറന്ന് കിരീടം എടുക്കാനും ഹാരി മടിച്ചില്ല. കെല്ലി ഇത് രാജ്ഞിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത് രാജ്ഞിയെ ചൊടിപ്പിക്കുകയും സ്വകാര്യമായി വിളിച്ച് ഹാരിയെ വഴക്ക് പറയുകയും ചെയ്തു. ഹാരിയുടേയും മേഗന്റെയും പുതിയ ജീവചരിത്രത്തില്‍ കെല്ലിയെ വളരെ മോശമായാണ് പരാമര്‍ശിച്ചിരിക്കുന്നത്. വിവാഹത്തിന് മുമ്പ് കിരീടം അണിഞ്ഞ് നോക്കാന്‍ കൊട്ടാരത്തിലെത്തിയ മേഗന്‍ വളരെ നാണം കെട്ടാണ് അന്ന് കൊട്ടാരത്തില്‍ നിന്നും ഇറങ്ങിയത്. കൊട്ടാരത്തിലെ പഴയ അംഗരക്ഷകര്‍ക്ക് മേഗനെ ഇഷ്ടമായിരുന്നില്ല. ഇതും കൊട്ടാരത്തിലെ ഇവരുടെ ജീവിതം പ്രയാസമുള്ളതാക്കി.

കിരീട വിവാദം മേഗനേയും ഹാരിയേയും വല്ലാതെ നാണം കെടുത്തി. പാരിസില്‍ നിന്നുമാണ് മേഗന്‍ തന്റെ ഹെയര്‍ഡ്രസ്സറുമായി എത്തിയത്. അവരുടെ നിര്‍ദേശ പ്രകാരമാണ് കിരീടം വെച്ചു നോക്കാനായി കൊട്ടാരത്തിലെത്തിയത്. എന്നാല്‍ കെല്ലി ഇത് തടയുകയായിരുന്നു. ഒരു പരിചാരക തന്റെ ഭാവി വധുവിനോട് ഇത്തരത്തില്‍ പെരുമാറിയത് ഹാരിയെ ചൊടിപ്പിച്ചു. എന്നാല്‍ തന്റെ ഏറ്റവും വിശ്വസ്തയായ പരിചാരകയെ അപമാനിച്ചത് രാജ്ഞിയേയും ചൊടിപ്പിച്ചു.

മേഗനുമായി ഒരു തരത്തിലുമുള്ള ബന്ധത്തിനില്ല; മേഗന്റെ പിതാവ്
കൊട്ടാരം വിട്ടിറങ്ങിയ മേഗനും ഹാരിയുമായി ഒരു തരത്തിലുള്ള ബന്ധത്തിനും ഇല്ലെന്ന് വ്യക്തമാക്കുകയാണ് മേഗന്റെ പിതാവെന്നും ഫൈന്‍ഡിങ് ഫ്രീഡം എന്ന ജീവചരിത്രത്തില്‍ പറയുന്നു. സ്വന്തം വിവാഹത്തിന് പോലും ക്ഷണിക്കാതിരുന്ന മകളെ പിതാവിന് വിശ്വാസമില്ലെന്നും അതിനാല്‍ തന്നെ ഇനി ഒരിക്കലും മേഗനും ഹാരിയുമായി ഒരുമിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മേഗന്റെ പിതാവായ തോമസ് മാര്‍ക്കിള്‍ എന്ന 76കാരന്‍ പറയുന്നു. മേഗന്റെ ജീവചരിത്രത്തിലെ വെളിപ്പെടുത്തലുകള്‍ മേഗന്റെ പിതാവിനെ ചൊടിപ്പിച്ചതായും അദ്ദേഹം ദേഷ്യത്തിലാണെന്നും മേഗന്റെ സഹോദരന്‍ തോമസ് ജൂനിയര്‍ പറയുന്നു.

ഇനി ഒരിക്കലും മേഗനുമായി പിതാവിന് ഒരു കൂടിച്ചേരല്‍ ഉണ്ടാകില്ലെന്നും മേഗനേയും ഹാരിയേയും അദ്ദേഹം പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും സഹോദരന്‍ വ്യക്തമാക്കി. മേഗന്‍ നുണച്ചിയാണെന്നും കൗശലക്കാരിയാണെന്നും വഞ്ചകിയാണെന്നും സഹോദരന്‍ പറഞ്ഞു. മേഗന്റേയും ഹാരിയുടേയും വിവാഹത്തിന് വിളിച്ചിരുന്നു എന്നുള്ള പുസ്തകത്തിലെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണെന്നും തോമസ് വ്യക്തമാക്കി. വിവാഹ സമയത്ത് തന്റെ പിതാവ് ആശുപത്രിയിലായിരുന്നെന്നും ആ സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പിന്നെ എങ്ങനെയാണ് മേഗന്‍ ഫോണ്‍ വിളിച്ചതെന്നും സഹോദരന്‍ ചോദിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category