1 GBP = 94.80 INR                       

BREAKING NEWS

വൂസ്റ്ററില്‍ മലയാളിയുടെ മിനി സൂപ്പര്‍ മാര്‍ക്കറ്റ് വീണ്ടും കൊള്ളയടിക്കപ്പെട്ടു; പ്രതികള്‍ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ചെറുപ്പക്കാരെന്നു സംശയം; അര്‍ദ്ധ രാത്രിക്കു ശേഷം നടന്ന കൊള്ളയില്‍ കാര്യമായ നഷ്ടം ഉണ്ടായിട്ടില്ലെന്ന് സൂചന; മോഷണ രീതി സൂചിപ്പി ക്കുന്നത് വൈരാഗ്യം തീര്‍ക്കാന്‍ ഉള്ള ശ്രമമെന്ന സാധ്യതയിലേക്ക്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ പ്രധാന മലയാളി സാന്നിധ്യമുള്ള വൂസ്റ്ററിലെ അറിയപ്പെടുന്ന ഏഷ്യന്‍ വില്‍പന കേന്ദ്രമായ ഫ്രണ്ട്‌സ് മലയാളി സ്റ്റോര്‍ കഴിഞ്ഞ ദിവസം കൊള്ളയടിക്കപ്പെട്ടു.

കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി കഴിഞ്ഞ സമയമാണ് മോഷണം എന്ന് കരുതപ്പെടുന്നു. ഈ പ്രദേശത്തെ മലയാളികളുടെയും ഏഷ്യന്‍ വംശജരായവരുടെയും പ്രധാന വില്‍പന കേന്ദ്രം കൂടിയാണ് ഈ കട. പത്തു വര്‍ഷം മുന്‍പ് സഹോദരങ്ങളായ മലയാളികള്‍ ആരംഭിച്ച കട അതിവേഗമാണ് വളര്‍ച്ച പ്രാപിച്ചു മിനി സ്റ്റോര്‍ ആയി രൂപം മാറിയത്. എന്നാല്‍ ഈ വളര്‍ച്ചയില്‍ സമീപത്തു ബിസിനെസ്സ് ചെയ്യുന്ന സമാന മനസ്‌കരായ ഏഷ്യന്‍ വംശജരുടെ കുബുദ്ധിയാണോ അക്രമത്തിനു പിന്നില്‍ എന്ന സംശയവും സജീവമാണ്.

കാരണം ആക്രമണം നടന്ന രീതി വിശകലനം ചെയുമ്പോള്‍ വിദഗ്ധരായ മോഷ്ടാക്കള്‍ കാട്ടുന്ന ജാഗ്രതയൊന്നും ചെറുപ്പക്കാരായ മൂന്നംഗ സംഘം കാട്ടിയിട്ടില്ല എന്ന് വ്യക്തം. കാരണം സിസിടിവി ദൃശ്യങ്ങളില്‍ ഏറെക്കുറെ മോഷ്ടാക്കളെ പൊലീസിന് തിരിച്ചറിയാന്‍ സാധിക്കും വിധമാണ് യുവാക്കള്‍ കടയുടെ അകത്തു നടത്തുന്ന പെരുമാറ്റം. 

കടയുടെ മുന്‍വാതില്‍ കല്ലു വച്ച് എറിഞ്ഞു ഉടച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയതെന്ന് സംശയിക്കുന്നു. മദ്യവും സിഗരറ്റും ഉള്‍പ്പെടെ സാധാരണ മോഷ്ടാക്കളെ ആകര്‍ഷിക്കാന്‍ കാരണമായ എല്ലാം ഫ്രണ്ട്‌സ് മലയാളി കടയില്‍ നേരത്തെ ലഭ്യമായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷം മുന്‍പ് പ്രധാനമായും സിഗരറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതോടെ ഇവയുടെ വില്‍പന പൂര്‍ണമായും അവസാനിപ്പിക്കുക ആയിരുന്നു എന്ന് കടയുടമ ഡെന്നിസ് പ്രാദേശിക പത്രത്തോട് വെളിപ്പെടുത്തി. ഇതോടെ സിഗരറ്റ് തേടി വന്നവരല്ല മോഷ്ടാക്കള്‍ എന്നും മറ്റെന്തോ ആയിരിക്കാം മോഷണത്തിന് അക്രമികളെ പ്രേരിപ്പിച്ച ഘടകമായി വിലയിരുത്തുന്നുണ്ട്.

അതേസമയം ഏതാനും ദിവസം മുന്‍പ് കടയില്‍ എത്തിയ ഒരു സംഘം ചെറുപ്പക്കാര്‍ ജീവനക്കാരുമായി വാക്കേറ്റം നടത്തുകയും ഭീക്ഷണിയുടെ സ്വരത്തില്‍ സംസാരിച്ചതായും സൂചനയുണ്ട്. കടയുടമയുടെ വീട് സ്ഥിതി ചെയ്യുന്നതടക്കം വ്യക്തിഗത വിവരങ്ങള്‍ പോലും പരാമര്‍ശിച്ചാണ് ഈ ചെറുപ്പക്കാര്‍ സംസാരിച്ചത് എന്നും പ്രദേശത്തെ മലയാളികള്‍ പറയുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക് നടന്ന സംഭവം ഏഴു മണിയോടെ വഴിയാത്രക്കാര്‍ വിളിച്ചു പറയുമ്പോഴാണ് പൊലീസ് അറിയുന്നത്. വെളുപ്പിന് എട്ടു മണിക്ക് കട തുറക്കാന്‍ എത്തുമ്പോഴാണ് ഉടമ വിവരം അറിയുന്നതും. 

കടയുടെ വാതിലും ജനലും തകര്‍ക്കാന്‍ ഉള്ള ശ്രമവും നടന്നിട്ടുണ്ട്. കട പൂട്ടുമ്പോള്‍ കാര്യമായ തരത്തില്‍ പണം സൂക്ഷിക്കാത്തതിനാല്‍ ഭീമമായ നഷ്ടം ഉണ്ടായതായി സൂചനയില്ല. പാക്ക്, അഫ്ഗാന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്താണ് ഈ കട സ്ഥിതി ചെയ്യുന്നത്. മലയാളികളേക്കാള്‍ ഇവരാണ് കടയില്‍ എത്തുന്നവരില്‍ കൂടുതലും. അതിനാല്‍ ദിവസവും ആയിരക്കണക്കിന് പൗണ്ടിന്റെ കച്ചവടം ഇവിടെ നടന്നിരുന്നതായി മോഷ്ടാക്കള്‍ മനസിലാക്കിയിരിക്കണം.

മുന്‍പും ഈ പ്രദേശത്തെ കടകള്‍ ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കട ആക്രമിക്കപ്പെട്ടതെന്ന് ഉടമ ഡെന്നിസ് മാത്യു പ്രാദേശിക പത്രം വൂസ്റ്റര്‍ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ ശ്രമത്തില്‍ കടക്കുളില്‍ കടക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഒരു മണിക്കൂറിനു ശേഷം മടങ്ങി എത്തി വീണ്ടും ആക്രമം നടത്തുക ആയിരുന്നത്രേ. ഇരുപതു വയസു പ്രായം തോന്നിക്കുന്ന മൂന്നു യുവാക്കളാണ് കൃത്യം നടത്തിയതെന്നും സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. 

രണ്ടാം ശ്രമത്തില്‍ ജനല്‍ വഴി അകത്തേക്കു ചാടിക്കടന്ന മോഷ്ടാക്കള്‍ കടയിലെ പണം സൂക്ഷിക്കുന്ന ടില്‍ കൈക്കലാക്കി 700 പൗണ്ട് കൊണ്ടുപോയതായി ഡെന്നിസ് വൂസ്റ്റര്‍ പൊലീസിനോട് വ്യക്തമാക്കി. മോഷണം നടത്തിയ ശേഷം കടയുടെ മുന്‍വാതില്‍ തുറന്നിട്ട നിലയില്‍ അക്രമികള്‍ ഓടി രക്ഷപ്പെടുക ആയിരുന്നു. ഇവരുടെ  കൈയില്‍ നിന്നും ഊര്‍ന്നു വീണ നാണയങ്ങള്‍ മോഷ്ടാക്കള്‍ പോയ ദിശയും വെളിപ്പെടുത്തുന്നതായി. ഈദ് പെരുന്നാള്‍ പ്രമാണിച്ചു കടയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കേണ്ട അവസരത്തില്‍ തന്നെ മോഷണം നടന്നത് ഏറെ വിഷമിപ്പിക്കുന്നതായും ഡെന്നിസ് സൂചിപ്പിച്ചു. പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നതിനായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. 
ചിത്രങ്ങള്‍ക്ക് കടപ്പാട്: വൂസ്റ്റര്‍ ന്യൂസ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category