1 GBP = 94.80 INR                       

BREAKING NEWS

സോണിയെ അവസാന നോക്കു കാണുവാന്‍ കൊതിച്ച് ടിന്റുവും മക്കളും; ആശ്വാസ വാക്കുകളുമായി ചെസ്റ്റര്‍ഫീല്‍ഡ് മലയാളികളും ഒപ്പം; ഇതുവരെ സമാഹരിച്ചത് 12694 പൗണ്ട്

Britishmalayali
kz´wteJI³

ചെസ്റ്റര്‍ഫീല്‍ഡ് മലയാളികളുടെ കണ്ണുനീരായി മാറിയ സോണി ചാക്കോയുടെ പൊതുദര്‍ശനം നാളെ നടക്കാനിരിക്കവേ ഭാര്യയേയും കുഞ്ഞുങ്ങളേയും ആശ്വസിപ്പിക്കാനാകാതെ ഉഴലുകയാണ് സുഹൃത്തുക്കള്‍. സോണിയെ അവസാന നോക്കു കാണുവാനുള്ള അവസരത്തിനായി ടിന്റുവും മക്കളും കാത്തിരിക്കുകയാണ്. അതേസമയം, സോണിയുടെ കുടുംബത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച അപ്പീല്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രി സമാപിക്കാനിരിക്കെ 12694.75 പൗണ്ടാണ് ഇതുവരെ സമാഹരിച്ചത്.

നാളെ രാവിലെ രാവിലെ 11 മുതല്‍ 12 മണി വരെ ആല്‍ഫ്രടണ്‍ ഫാമിലി ഫ്യൂണറല്‍ ഡയറക്ടേഴ്സിന്റെ ചാപ്പലില്‍ നടക്കുന്ന പൊതുദര്‍ശന ഹാളിലേക്ക് ഒരേ സമയം എട്ടു പേര്‍ക്കു മാത്രമാണ് പ്രവേശിക്കുവാന്‍ സാധിക്കുക. അതിനാല്‍ തന്നെ സോണിയെ കാണുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും എത്തുന്നവര്‍ ഹാളിനു പുറത്ത് കാത്തിരിക്കേണ്ടതാണ്. ശേഷം 12 മണി മുതല്‍ ഒരു മണി വരെ കുടുംബത്തിനു വേണ്ടിയുള്ള സമയമാണ്. തുടര്‍ന്ന് ശുശ്രൂഷകളും നടക്കും. കൊറോണ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഏതാനും പേര്‍ക്കു മാത്രമെ ചടങ്ങില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. ശുശ്രൂഷകള്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. സംസ്‌കാരം എന്നു നടത്താമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
chapel of Family Funeral Directors, 122 High Street Stonebroom, Alfreton, DE55 6JT
അതേസമയം, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന ഞായറാഴ്ച അവസാനിപ്പിക്കേണ്ട അപ്പീല്‍ നാലാം തീയതി ചൊവ്വാഴ്ച വരെയും നീട്ടി. ഈ കുടുംബത്തിന്റെ ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടും നീക്കുവാന്‍ കൂടുതല്‍ പൈസ സമാഹരിക്കാന്‍ വേണ്ടിയാണ് ട്രസ്റ്റിമാര്‍ ഈ തീരുമാനമെടുത്തത്. ചൊവ്വാഴ്ച അവസാനിപ്പിച്ചാലും അസോസിയേഷനുകളും മറ്റു കൂട്ടായ്മകളും നല്‍കുന്ന ഫണ്ട് കൂടി ഇട്ടതിനുശേഷം ആയിരിക്കും കുടുംബത്തിന് തുക കൈമാറുന്നത്.

വിര്‍ജിന്‍ മണിയുടെ കമ്മീഷനും ഫീസും തുടങ്ങിയ ചെലവുകള്‍ ഒന്നു രണ്ടു ദിവസത്തിനു ശേഷമായിരിക്കും കൃത്യമായി അറിയാന്‍ സാധിക്കുന്നത്. ഗിഫ്റ്റ് എയിഡ് നാലോ അഞ്ചോ ആഴ്ചകള്‍ക്ക് ശേഷം മാത്രമേ സര്‍ക്കാരില്‍നിന്ന് ലഭിക്കുകയുള്ളൂവെങ്കിലും നേരത്തെ തന്നെ കൊടുക്കുവാനുള്ള സാധ്യതകള്‍ ട്രസ്റ്റിമാര്‍ ആരായുന്നതാണ്. അങ്ങനെയെങ്കില്‍ ഈ തുക തല്‍ക്കാലം ചാരിറ്റി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടില്‍നിന്ന് എടുത്തു നല്‍കേണ്ടിവരും.

പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയിരുന്ന കോട്ടയം കങ്ങഴ സ്വദേശിയും ചെസ്റ്റര്‍ഫീല്‍ഡ് മലയാളിയും ആയിരുന്ന സോണി ചാക്കോ അകാലത്തിലാണ് ഭാര്യയായ ടിന്റുവിനെയും മക്കളായ ആറുവയസുകാരി അന്നയും മൂന്നു വയസുകാരന്‍ ഹൈഡനെയും തനിച്ചാക്കി മരണത്തിലേക്ക് വീണത്. പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ടിന്റു മുകള്‍ നിലയില്‍ എത്തിയപ്പോള്‍ കട്ടിലിനു ചുവടെ മരിച്ചു കിടക്കുന്ന സോണിയെയും ഒന്നുമറിയാതെ മുറിക്കു ചുറ്റും നടക്കുന്ന ആറും മൂന്നും വയസു മാത്രമുള്ള മക്കളെയുമാണ് കണ്ടത്.

എന്തുചെയ്യണം എന്നറിയാതെ അലറി വിളിച്ച ടിന്റുവിന് ആംബുലന്‍സും പോലീസും ഒക്കെ സ്ഥലത്തെത്തിയിട്ടും പ്രിയതമന്‍ ഇനി കൂടെയില്ലെന്ന സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. ചെസ്റ്റര്‍ഫീല്‍ഡിലെ മലയാളി കൂട്ടായ്മയും സുഹൃത്തുക്കളുമെല്ലാം ടിന്റുവിനൊപ്പം ഉണ്ടായിരുന്നെങ്കിലും ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ അവരില്‍ ഒരാള്‍ക്ക് പോലും ആശ്വാസവാക്കുകള്‍ ഇല്ലായിരുന്നു എന്നതാണ് സത്യം.

ഏകദേശം പത്തുവര്‍ഷത്തോളമായി യുകെയില്‍ എത്തിയിട്ടെങ്കിലും ദമ്പതികള്‍ രണ്ടു പേരും കെയറര്‍മാരായി ജോലി ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ കാര്യമായ സാമ്പത്തിക അടിത്തറ സോണിയുടെ കുടുംബത്തിന് ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴും വാടക വീട്ടില്‍ കഴിയുന്ന ഈ കുടുംബം അടുത്ത കാലത്തു സോണിക്ക് ജോലി നഷ്ടപ്പെട്ടതിന്റെ പ്രയാസങ്ങളും അനുഭവിച്ചിരുന്നു. ടിന്റുവിന്റെ ജോലിയില്‍ നിന്നുള്ള തുച്ഛമായ വരുമാനം മാത്രമായിരുന്നു രണ്ടു കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ഏക ആശ്രയം. ഈ സാഹചര്യത്തില്‍ ടിന്റുവിനെയും മക്കളെയും കൈവിടാന്‍ കഴിയില്ല എന്നാണ് ചെസ്റ്റര്‍ഫീല്‍ഡ് മലയാളികള്‍ പറയുന്നത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച സോണി ചാക്കോ അപ്പീലിലൂടെ 12694.75 പൗണ്ടാണ് ഇതുവരെ ശേഖരിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ലഭിച്ച 9,518 പൗണ്ട് ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് 11,329.75 പൗണ്ടായി മാറി. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയത് 1365 പൗണ്ടാണ്. അങ്ങനെയാണ് ആകെ 12694.75 പൗണ്ട് എന്ന തുകയിലേക്ക് എത്തിയത്. വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സോണിയുടെ കുടുംബത്തിനായി സഹായം നല്‍കാം.
വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Soni Chacko Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:


 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category