1 GBP = 94.80 INR                       

BREAKING NEWS

'ജിന്നി'നു പിന്നാലെ അയര്‍ലന്റിലേക്ക് മറയൂര്‍ ചേരുവകളുടെ റമ്മും; കരിമ്പും ശര്‍ക്കരയും ചന്ദനത്തിന്റെ എണ്ണയും ചേരുന്ന അപൂര്‍വ്വ മദ്യക്കൂട്ടുമായി ഭാഗ്യലക്ഷ്മിയും റോബര്‍ട്ടും; അയര്‍ലന്റിലെ വിപ്ലവ നഗരത്തില്‍ രണ്ടു സംസ്‌കാരങ്ങള്‍ സമന്വയിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ഡബ്ലിന്‍: ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അയര്‍ലന്റിലെ റോബര്‍ട്ടിന്റെയും ഭാര്യയും കൊല്ലം സ്വദേശിനിയുമായ ഭാഗ്യലക്ഷ്മിയുടെയും പുതിയ മദ്യ ബ്രാന്‍ഡിനെ കുറിച്ചുള്ള വാര്‍ത്ത ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിച്ചത്. മഹാറാണി എന്നു പേരിട്ട ജിന്‍ മദ്യത്തിന്റെ ചൂടും ചൂരും ചോരുന്നതിനു മുന്നേ മറ്റൊരു അപൂര്‍വ്വ കൂട്ടും അണിയറയില്‍ ഒരുങ്ങുകയാണ്. അതിലും കേരളത്തിന്റെ രുചിഭേദങ്ങള്‍ ചേരുന്നുവെന്നതാണ് പ്രത്യേകത.

കമ്പിളി നാരങ്ങയുടെ രുചിയിലേക്കു കറുവപ്പട്ടയും ജാതിപത്രിയും ചേരുന്ന പ്രത്യേക മിശ്രണമാണ് മഹാറാണിയുടേതെങ്കില്‍ മറയൂരിന്റെ ചേരുവകളുമായാണ് പുതിയ റം ഒരുക്കുന്നത്. കരിമ്പ്, ശര്‍ക്കര, ചന്ദനത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ എന്നിവയ്ക്കു പേരു കേട്ട മറയൂരില്‍ നിന്നും ഈ ചേരുവകള്‍ ചേരുന്ന റം ആയിരിക്കും ഇനി ലക്ഷ്യമിടുന്നതെന്ന സൂചനയാണ് ഭാഗ്യലക്ഷ്മി നല്‍കുന്നത്. മദ്യത്തിന്റെ രഹസ്യ കൂട്ടിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ ആയിട്ടില്ലെന്നാണ് ഇവരുടെ പക്ഷം.

കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ രാജീവ് വാസവന്‍ - വിമല ദമ്പതികളുടെ മകളാണ് ഭാഗ്യ. ചെന്നൈയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് പഠനശേഷമാണ് ഡബ്ലിനില്‍ ഉപരി പഠനത്തിന് എത്തുന്നത്. ഇതിനിടയില്‍ കണ്ടുമുട്ടിയ പരിചയമാണ് റോബേര്‍ട്ടും ഒത്തുള്ള ജീവിതത്തിനു വഴി തുറന്നത്. യര്‍ലന്റിലെ പ്രധാന രണ്ടാമത്തെ പട്ടണവും വിപ്ലവങ്ങള്‍ക്കു പേരു കേട്ട നാടുമായ കോര്‍ക്ക് കൗണ്ടിയില്‍ നിന്നുമാണ് പുതിയ ജിന്‍ പിറവിയെടുത്തിരിക്കുന്നത്. ഭാഗ്യലക്ഷ്മിയും ഭര്‍ത്താവ് റോബര്‍ട്ടും അദ്ദേഹത്തിന്റെ പിതാവായ ബ്രണ്ടന്‍ ബാരറ്റും ചേര്‍ന്നാണ് ഡിസ്റ്റിലറി നടത്തുന്നത്.

വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് കമ്പനി അമേരിക്കയ്ക്ക് പുറത്ത് ആദ്യമായി ആരംഭിച്ച പ്ലാന്റിലാണ് റിബല്‍ സിറ്റി ഡിസ്റ്റിലറി ആരംഭിച്ചിരിക്കുന്നത്. അത്തരമൊരു ചരിത്രപ്രാധാന്യമുള്ള സ്ഥലം ആയതുകൊണ്ട് തന്നെ കെട്ടിടത്തിന് വലിയ മാറ്റങ്ങള്‍ വരുത്താതെയാണ് ഡിസ്റ്റിലറി ആരംഭിച്ചത്. കെട്ടിടത്തിന്റെ പെയിന്റ് പോലും അതേപടി നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ജിന്‍ സ്‌കൂളും സന്ദര്‍ശകര്‍ക്ക് മദ്യ നിര്‍മാണം കാണാനും സ്വന്തമായി ഉത്പാദിപ്പിക്കാനും എല്ലാം സൗകര്യമൊരുക്കുന്ന രീതിയില്‍ ഒരു വിസിറ്റിംഗ് സെന്‍സര്‍ ആരംഭിക്കാനും ഇവര്‍ക്കു പദ്ധതിയുണ്ട്.

ഐറിഷ് ഫുഡ് ബോര്‍ഡിന്റെയും ചില പ്രാദേശിക സംരംഭങ്ങളുടെയും സഹായത്തോടെ 4.39 കോടി മുതല്‍മുടക്കിലാണ് ഡിസ്റ്റിലറി ആരംഭിച്ചത്. ഒരു മാസം മുന്‍പു തുടങ്ങിയ ഡിസ്റ്റിലറിയില്‍ നിന്നും ഉത്പാദിപ്പിച്ച 10,000 ബോട്ടില്‍ 'മഹാറാണി ജിന്‍' ഇപ്പോള്‍ ജര്‍മനിയിലെയും സ്വീഡനിലെയും സ്റ്റോറുകളില്‍ ലഭ്യമാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി കിഴക്കിന്റെ രുചിക്കൂട്ടുകളുമായി എത്തിയ മഹാറാണിയെ അയര്‍ലന്റുകാര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്ത്രീകളില്‍ ഒട്ടേറെ ആരാധകര്‍ ഉള്ളതും ജിന്‍ മദ്യത്തിനാണ്. ഇക്കാരണത്താല്‍ തന്നെ സ്ത്രീകള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ് മഹാറാണി ജിന്‍. 
ഈ ഉല്‍പന്നം പതുക്കെ അമേരിക്കയിലേക്കും ഇന്ത്യയിലേക്കും എത്തിക്കാന്‍ പദ്ധതിയുണ്ട്. നിലവില്‍ 49 യൂറോയാണ് (4306 രൂപ) മഹാറാണിയുടെ വില. ആഗോളതലത്തില്‍ വിപണനം ആരംഭിച്ചുകഴിഞ്ഞാല്‍ വില കുറയ്ക്കാനാവും എന്ന പ്രതീക്ഷയിലാണ് ഭാഗ്യലക്ഷ്മി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category