1 GBP = 94.80 INR                       

BREAKING NEWS

സ്വപ്നസ്വര്‍ണക്കടത്ത് കേസിലെ പ്രതി... തട്ടിപ്പുകാരി; അവര്‍ക്ക് ഭരണനേതൃത്വവുമായി ഒരു ബന്ധവുമില്ല; അവരുടെ തട്ടിപ്പില്‍ ഒരു ഐ.എ.എസുകാരന്‍ കുടുങ്ങി; അറിഞ്ഞപ്പോള്‍ത്തന്നെ ആളെ കൈയോടെ പുറത്താക്കി; കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇപ്പോള്‍ എന്‍.ഐ.എ. വന്നിട്ടുണ്ട്; സരിതയല്ല സ്വപ്നയെന്ന് വിശദീകരിക്കാനുള്ള സിപിഎം ഗൃഹസന്ദര്‍ശനം പ്രതിസന്ധിയില്‍; ലഘുലേഖയിലും രണ്ട് അഭിപ്രായം; സ്വര്‍ണ്ണ കടത്ത് വിവാദം സംഘടനാ പ്രശ്നമാകുമ്പോള്‍

Britishmalayali
kz´wteJI³

കൊല്ലം: സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് വിശദീകരിക്കാന്‍ ആരംഭിച്ച ഗൃഹസന്ദര്‍ശന പരിപാടിയെച്ചൊല്ലി പാര്‍ട്ടിയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. സന്ദര്‍ശനം ഇന്നലെ ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും പലയിടത്തും തുടങ്ങിയിട്ടില്ലെന്ന് മനോരമയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോള്‍ വീടുകള്‍ കയറിയിറങ്ങുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണു പല പ്രവര്‍ത്തകരുടെയും അഭിപ്രായം. സംസ്ഥാന കമ്മിറ്റി വിതരണം ചെയ്ത 'തുറന്നുകാട്ടപ്പെടുന്ന അജന്‍ഡകളും നുണകളും' എന്ന തലക്കെട്ടിലുള്ള 4 പേജ് ലഘുലേഖയ്ക്കു 'മൂര്‍ച്ച' പോരെന്നും സ്വര്‍ണക്കടത്ത് വിവാദത്തിലെ പല കാര്യങ്ങളും ഓര്‍മിപ്പിക്കാനേ അതുപകരിക്കൂവെന്നുമാണു വാദവും പാര്‍ട്ടിയില്‍ സജീവമാണെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകിരക്കാനുള്ള ശ്രമമായിരുന്നു ഗൃഹ സന്ദര്‍ശനം. എന്നാല്‍ ഇത് ഇപ്പോള്‍ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തലുകള്‍.

മുന്‍പു ചെയ്തിരുന്നതു പോലെ വീട്ടുകാരുമായി വിശദമായി സംസാരിച്ചിരിക്കുന്ന രീതി ഇത്തവണ നടക്കുന്നില്ലെന്നതാണ് ആദ്യദിവസത്തെ അനുഭവം. കോവിഡുകാരണമാണ് ഇത്. ഇതിനൊപ്പമാണ് മറ്റ് വിമര്‍ശനങ്ങള്‍. സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം സ്വര്‍ണക്കടത്ത് വിവാദത്തിലെ പാര്‍ട്ടി നിലപാട് കൂടി വിശദീകരിക്കുന്നതിനു പകരം വിവാദം മാത്രം ഉന്നയിക്കുന്നതിലെ ഔചിത്യവും ചര്‍ച്ചയായിയെന്ന് മനോരമ പറയുന്നു.

സ്വപ്ന, സ്വര്‍ണക്കടത്ത് കേസിലെ പ്രതി. തട്ടിപ്പുകാരി. അവര്‍ക്ക് ഭരണനേതൃത്വവുമായി ഒരു ബന്ധവുമില്ല. അവരുടെ തട്ടിപ്പില്‍ ഒരു ഐ.എ.എസുകാരന്‍ കുടുങ്ങി. അറിഞ്ഞപ്പോള്‍ത്തന്നെ നമ്മള്‍ നടപടിയെടുത്തു. ആളെ കൈയോടെ പുറത്താക്കി. കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇപ്പോള്‍ എന്‍.ഐ.എ. വന്നിട്ടുണ്ട്. അവരുമായി നമ്മള്‍ എല്ലാ അര്‍ഥത്തിലും സഹകരിക്കും. നമുക്ക് ഒന്നും മറച്ചുവെക്കാനില്ല....ഇങ്ങനെ ആളുകളിലേക്ക് പ്രചരണമെത്തിക്കാനാണ് തീരുമാനം ഉണ്ടായത്.

വരുന്ന തദ്ദേശ -നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെ ലളിതമായി എങ്ങനെ മറികടക്കാമെന്ന് സിപിഎം. പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. തദ്ദേശതിരഞ്ഞെടുപ്പിനുമുന്നോടിയായി സിപിഎം. ഓണ്‍ലൈന്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കുടുംബയോഗങ്ങളിലൂടെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. പ്രകടനപത്രികവെച്ചുകൊണ്ടുതന്നെ വിശദീകരിക്കാനായിരുന്നു പരിപാടി. ഇതിനൊപ്പം ഗൃഹസന്ദര്‍ശനത്തിനും പദ്ധതിയിട്ടു.

ലോക്കല്‍ കമ്മിറ്റികള്‍ക്കും പഞ്ചായത്ത് കമ്മിറ്റികള്‍ക്കും കീഴില്‍ ഓണ്‍ലൈന്‍യോഗങ്ങള്‍ സംഘടിപ്പിച്ച് ജില്ലകളിലെ മുതിര്‍ന്ന നേതാക്കള്‍ത്തന്നെ വിശദീകരണദൗത്യം ഏറ്റെടുത്തിരിക്കയാണ്. ഓണ്‍ലൈനില്‍ തത്സമയം യോഗങ്ങളില്‍ പങ്കെടുക്കാന്‍വേണ്ടി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ലിങ്കുകള്‍ അയച്ചുകൊടുക്കും. പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കായി റെക്കോഡ്ചെയ്ത്് ഗ്രൂപ്പിലിടും. ഇതിനൊപ്പമാണ് ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗൃഹസന്ദര്‍ശനം നടത്തണമെന്ന തീരുമാനം എടുത്തത്. സംഘമായിട്ടാകില്ല യാത്ര. ഓരോ അംഗത്തിനും വീടുകള്‍ കണക്കാക്കി നല്‍കി. അവിടെപ്പോയി വീട്ടുകാരെക്കണ്ട് സംസാരിക്കും. സരിതയും സ്വപ്നയും രണ്ടാണെന്ന് വിശദീകരിക്കാനായിരുന്നു പദ്ധതി. ഈ ഗൃഹസന്ദര്‍ശനമാണ് പ്രതിസന്ധിയിലാകുന്നത്.

മാസ്‌ക് ധരിച്ചും ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും വേണം സന്ദര്‍ശന പരിപാടിയെന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ബ്രാഞ്ചില്‍ കുറഞ്ഞത് 2 പേരടങ്ങുന്ന സ്‌ക്വാഡ് 100 വീടുകളെങ്കിലും കയറണം. സ്വര്‍ണക്കടത്ത് വിവാദത്തെക്കുറിച്ചു ചോദ്യങ്ങള്‍ ഉണ്ടായാല്‍ മറുപടി പറയാന്‍ കഴിവുള്ളവര്‍ സ്‌ക്വാഡില്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

പലയിടത്തും വീടുകളിലേക്കു കയറാതെ മുറ്റത്തോ ഗേറ്റിനു പുറത്തോ നിന്നു ലഘുലേഖ കൈമാറുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കണ്ടെയ്‌ന്മെന്റ് സോണുകളും ഹോട്സ്പോട്ടുകളും ഒഴിവാക്കിയാണ് ഗൃഹസമ്പര്‍ക്കം നടത്താന്‍ സിപിഎം തീരുമാനിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category