1 GBP = 94.80 INR                       

BREAKING NEWS

അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ പടക്കോപ്പുമായി വീണ്ടും ചൈന; ലിപുലേഖ് ചുരത്തിനു സമീപം ചൈന വീണ്ടും സൈനികരെ വിന്യസിച്ചു; ആയിരം സൈനികരെ വിന്യസിച്ചിരിക്കുന്നത് യുദ്ധസജ്ജമായി; അതിര്‍ത്തികളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ച് ഇന്ത്യയുടെ മറുപടി; അടിച്ചാല്‍ തിരിച്ചടിക്കാന്‍ സജ്ജമെന്ന് സേനയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ അതിര്‍ത്തിയില്‍ സൈനിക സന്നാഹങ്ങളുമായി വീണ്ടും ചൈന. ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിനു സമീപം ചൈന വീണ്ടും സൈനികരെ വിന്യസിച്ചു. ലഡാക്ക് മേഖലയ്ക്കു പുറത്ത് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സംഘത്തെ വിന്യസിക്കുന്നതായി കുറച്ചുനാളുകളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു ബറ്റാലിയന്‍ (ഏകദേശം 1000 സൈനികര്‍) സേനയെയാണ് പിഎല്‍എ ലിപുലേഖ് ചുരത്തിലേക്കു വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍നിന്നു കുറച്ചുമാറിയാണ് ഇവരുടെ സ്ഥാനം. എന്നാല്‍ 'ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമായാണ്' ചൈനീസ് സേന നില്‍ക്കുന്നതെന്നാണ് ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്ന വിവരം.

എന്നാല്‍ ചൈനീസ് സേനയ്ക്ക് ഒത്തവണ്ണം ഇന്ത്യയും മേഖലയിലെ സൈനികരുടെ അംഗബലം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിത്തര്‍ക്കം ഉന്നയിച്ച നേപ്പാളിന്റെ നീക്കങ്ങളും ഇന്ത്യ വീക്ഷിക്കുന്നുണ്ട്. ലഡാക്കിലുള്‍പ്പെടെ ചൈനീസ് സൈന്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഏതു മഞ്ഞുമലകളിലും ഏതു സാഹചര്യത്തെയും നേരിടാനൊരുങ്ങിയാണ് ഇന്ത്യന്‍ സൈന്യം തയ്യാറെടുത്തിരിക്കുന്നതെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇത്തരം മഞ്ഞുമലകളില്‍ ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍, ടെന്റുകള്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്നവരെ കണ്ടെത്തണമെന്ന് ഇന്ത്യ ഇതിനകം യുഎസ്, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവ അവശ്യസമയത്തു ലഭിച്ചില്ലെങ്കില്‍ സിയാച്ചിനില്‍ വിന്യസിച്ച സൈനികര്‍ക്ക് ഉപയോഗിക്കാനായി ബേസ് സ്റ്റേഷനായ തോയ്സില്‍ ഉള്‍പ്പെടെ വച്ചിരിക്കുന്ന സ്റ്റോക് എടുക്കാനുള്ള പ്ലാന്‍ ബിയും ഇന്ത്യന്‍ സേനയുടെ മനസ്സിലുണ്ട്.


മെയ് ആദ്യം മുതല്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന സംഘര്‍ഷ സാധ്യത ജൂണ്‍ 15ന് കൈവിട്ടുപോയിരുന്നു. പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ സംഭാഷണത്തെത്തുടര്‍ന്നാണ് ചിലയിടങ്ങളിലെ പിന്മാറ്റ നടപടികള്‍ ആരംഭിച്ചത്. എന്നിരുന്നാലും 2021ലെ വേനല്‍ക്കാലം വരുമ്പോള്‍ പാംഗോങ് തടാക പ്രദേശത്ത് ചൈന വീണ്ടും അതിക്രമിച്ചു കയറുമെന്നും സൈന്യം കരുതിയിരിക്കുന്നുണ്ട്.

ചൈനീസ് വശത്ത് ഇവര്‍ ശക്തി വര്‍ധിപ്പിക്കാനുതകുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നതായി ലഡാക്കിലെ ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു. സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലും ലിപുലേഖ് ചുരത്തിലും ചൈനീസ് സേനാ വിന്യാസം കണ്ടെത്തിയത് ഇതിനൊപ്പമാണ്.മാനസരോവര്‍ യാത്രാ വഴിയുടെ ഭാഗമായുള്ള ലിപുലേഖ് ചുരത്തിലേക്ക് ഇന്ത്യ 80 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മിച്ച നടപടിയെ എതിര്‍ത്ത് നേപ്പാള്‍ രംഗത്തു വന്നിരുന്നു. പിന്നാലെ ലിപുലേഖ് ഉള്‍പ്പെടുന്ന കാലാപാനി മേഖല തങ്ങളുടെ ഭൂപടത്തിലുള്‍ക്കൊള്ളിച്ച് നേപ്പാള്‍ ഭൂപടം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category