1 GBP = 99.00INR                       

BREAKING NEWS

ഇന്ത്യയില്‍ പ്രാദേശിക സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം ഉയര്‍ത്താന്‍ ദക്ഷിണ കൊറിയന്‍ ടെക്ക് ഭീമനായ സാംസങും ആപ്പിളിന്റെ കരാര്‍ നിര്‍മ്മാണ പങ്കാളികളായ ഫോക്സ്‌കോണും അടക്കമുള്ള മുന്‍നിര കമ്പനികള്‍ തയ്യാര്‍; പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിലെ സഹായത്തിന് അപേക്ഷിച്ച കമ്പനികള്‍ മുമ്പോട്ട് വയ്ക്കുന്നത് 12 ലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍; സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തിന്റെ ഹബ്ബായി മാറാന്‍ ഇന്ത്യ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡു കാലത്തെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യ മറികടക്കുമെന്ന് ഉറപ്പായി. മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമാകാന്‍ കൂടുതല്‍ വിദേശ കമ്പനികള്‍. മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ശുഭ സൂചകമായ റിപ്പോര്‍ട്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിടുന്നത്. വലിയ തോതില്‍ തൊഴില്‍ അവസരങ്ങളും ഇത് സൃഷ്ടിക്കും.

ദക്ഷിണ കൊറിയന്‍ ടെക്ക് ഭീമനായ സാംസങ്, ആപ്പിളിന്റെ കരാര്‍ നിര്‍മ്മാണ പങ്കാളികളായ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗട്രോണ്‍, ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാരായ മൈക്രോമാക്സ്, ലാവ തുടങ്ങിയവര്‍ പ്രാദേശിക സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 660 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതിക്കായി അപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള കാമ്പൈനുകള്‍ ശക്തമാണ്. അതിനിടെയാണ് കൊറിയന്‍ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള അതിശക്തമായ ഇടപെടലിനുള്ള നീക്കം.

ഇന്ത്യയെ ഉയര്‍ന്ന നിലവാരമുള്ള സ്മാര്‍ട്ട്ഫോണുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനും രാജ്യത്തെ സ്വാശ്രയത്വം വര്‍ധിപ്പിക്കുന്നിതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്തെ പിന്തുണയ്ക്കുന്നതാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം. ഈ പദ്ധതിയിലേക്കാണ് വിദേശ സ്മാര്‍ട്ട് ഫോണ്‍ കമ്പിനികളുടെ വരവ്. അപേക്ഷയുടെ ഭാഗമായി ഏകദേശം 12 ലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ നല്‍കാനും കമ്പനികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതും രാജ്യത്തിന് സാമ്പത്തിക കരുത്തായി മാറും.

പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം പദ്ധതി അഞ്ച് വര്‍ഷത്തിനിടയില്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളുടെ അധിക വില്‍പ്പനയ്ക്ക് 6% സാമ്പത്തിക പ്രോത്സാഹനം ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങള്‍ കമ്പനികള്‍ക്ക് നല്‍കും, 2019-2020 അടിസ്ഥാന വര്‍ഷമായി സജ്ജമാക്കും. 22 കമ്പനികള്‍ പ്രോത്സാഹന പദ്ധതിക്കായി അപേക്ഷിച്ചിട്ടുണ്ട്.അതില്‍ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.കൂടാതെ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളുടെ 60% ഇന്ത്യയ്ക്ക് പുറത്ത് കയറ്റുമതി ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അഞ്ച് വര്‍ഷത്തെ കാലയളവില്‍ 15300 കോടി ഡോളര്‍ വിലമതിക്കുന്ന സ്മാര്‍ട്ട്ഫോണുകളും ഘടകങ്ങളും ഉത്പാദിപ്പിക്കാനാകുമെന്ന് കമ്പനികള്‍ കണക്കാക്കുന്നു. ആഗോള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന വരുമാനത്തിന്റെ 50% ത്തിലധികം വരുന്ന രണ്ട് കമ്പനികളായ സാംസങ്ങിന്റെയും ആപ്പിളിന്റെയും ഇന്ത്യയോടുള്ള താല്‍പ്പര്യം മാറുന്ന സാഹചര്യത്തിന് തെളിവാണ്. ചൈനയെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കം സജീവമാണ്. ടിക് ടോക്കു പോലുള്ള ആപ്പുകളെ ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും നിരോധിക്കാന്‍ ഒരുങ്ങുകയാണ്.

ഇതെല്ലാം സാംസങ്ങിന്റേയും അപ്പിളിന്റേയും നീക്കങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഈ താല്‍പ്പര്യം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്റര്‍നെറ്റ് വിപണിയില്‍ അവര്‍ കാണുന്ന അവസരങ്ങളുടെ തെളിവാണെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആകര്‍ഷകമായ നയങ്ങളുമായി ആപ്പിളിനേയും സാംസങ്ങിനേയും ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്ത് നിങ്ങളുടെ സാന്നിധ്യം വിപുലീകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ, വിവോ, വണ്‍പ്ലസ്, റിയല്‍മി എന്നിവര്‍ ഇന്‍സന്റീവിന് അപേക്ഷിച്ചിട്ടില്ല. എന്നാല്‍ ഈ പദ്ധതിയുടെ ഭാഗമാവുന്നതില്‍ നിന്നും ചൈനീസ് കമ്പനികളെ സര്‍ക്കാര്‍ തടഞ്ഞിരുന്നില്ല. ഇന്ത്യന്‍ ഹാന്‍ഡ് സെറ്റ് വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ സാന്നിധ്യം 80 ശതമാനമാണ്. ഏപ്രിലില്‍ ആരംഭിച്ച ഇന്‍സന്റീവ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാനുള്ള സമയപരിധി ഈ വെള്ളിയാഴ്ച അവസാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category