1 GBP = 94.80 INR                       

BREAKING NEWS

നാണയം വിഴുങ്ങി കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കെ കെ ശൈലജ; നാണയം വിഴുങ്ങിയ കുഞ്ഞിനെയും കൊണ്ട് വീട്ടുകാര്‍ കയറിയിറങ്ങിയത് മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍; കുട്ടിക്ക് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു മടക്കി അയച്ച ആശുപത്രി അധികൃതരുടെ അലംഭാവത്തില്‍ നഷ്ടമായത് ഒരു കുരുന്നു ജീവന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി - രാജു ദമ്പതികളുടെ മകനാണ് മരിച്ചത്. മൂന്ന് വയസുകാരനായ പ്രിത്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്. തുടര്‍ന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നാണ് പരാതി. മൂന്ന് ആശുപത്രികളിലാാണ് ഇവര്‍ കുഞ്ഞിനെയും കൊണ്ട് കയറി ഇറങ്ങിയത്. കണ്ടെയ്‌ന്മെന്റ് സോണില്‍ നിന്ന് എത്തിയതിനാല്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

കുട്ടിയെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിയിലെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു. കുട്ടിക്ക് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു മടക്കി. ഇന്നലെ രാത്രി കുട്ടിയുടെ നില മോശമായി. ആശുപത്രിയില്‍ എത്തിച്ചപോഴെകും മരിച്ചു. കണ്ടെയ്‌ന്മെന്റ് സോണില്‍ നിന്ന് വന്നതുകൊണ്ട് കുട്ടിയെ അഡ്മിറ്റ് ആക്കാന്‍ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

പീഡിയാട്രിക് സര്‍ജന്‍ ഇല്ലാതിരുന്നതുകൊണ്ടാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് ആലുവ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടിയുടെ എക്സറേ എടുത്തിരുന്നുവെന്നും കണ്ടെയ്‌ന്മെന്റ് സോണില്‍ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പ്രസന്നകുമാരി പറയുന്നു. കുഞ്ഞിന്റെ ചെറുകുടലില്‍ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഗസ്സ്ട്രോ സര്‍ജറി സൗകര്യം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിന്റെ ചെറുകുടലില്‍ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഗസ്സ്ട്രോ സര്‍ജറി സൗകര്യം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജനറല്‍ സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനക്കെടുത്തു. വിവാദമായതിനാല്‍ പൊലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം അറിയാന്‍ കഴിയുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category