1 GBP = 94.80 INR                       

BREAKING NEWS

അതിരപ്പള്ളിയുടെ എന്‍ഒസിയില്‍ മുഖ്യമന്ത്രി ഒപ്പിട്ടെന്ന ന്യൂസോടെ കണ്ണിലെ കരട്; ടോം ജോസിനെ ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കാന്‍ താമസിച്ചതും ചര്‍ച്ചയായി; മുഖ്യമന്ത്രിക്ക് ആതിഥ്യം ഒരുക്കിയവര്‍ക്ക് കരാര്‍ നല്‍കണമെന്ന ബിശ്വാസ് മേത്തയുടെ ഫയല്‍ ചര്‍ച്ചയിലും സംശയ നിഴലില്‍; പ്രതികാരം തീര്‍ക്കാന്‍ 'വയനാട്ടിലെ റിസോര്‍ട്ട് ഓപ്പറേഷന്‍'; ഐഎഎസുകാരന്റെ വീട്ടിലെ വൈദ്യുത കണക്ഷന്‍ വിവാദത്തിന് പിന്നില്‍ സസ്പെന്‍ഷന്‍ ഗൂഢാലോചന; ബി അശോകനെ വീട്ടിലിരുത്താന്‍ ശത്രുക്കള്‍ ഒരുമിക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കണ്ണിലെ മറ്റൊരു കരടായിരുന്നു ബി അശോക് ഐ എ എസ്. സിവില്‍ സര്‍വ്വീസില്‍ ഒറ്റയാള്‍ പോരാട്ടം ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഉദ്യോഗസ്ഥരില്‍ പ്രമുഖന്‍. ബി.അശോകിനെ ഊര്‍ജ, ജലവിഭവ വകുപ്പില്‍ നിന്നു മാറ്റി സിവില്‍ സപ്ലൈസ് സിഎംഡി ആക്കിയതിന് പിന്നില്‍ പലരുടേയും ഇഷ്ടക്കേടുണ്ടായിരുന്നു. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തെത്തിയത് ബി അശോകിലൂടെയാണെന്ന വിലയിരുത്തല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ടായിരുന്നു. ഇതിന് പിറകെ നെതര്‍ലണ്ട് കമ്പിനിക്ക് വഴിവിട്ട് സഹായം ചെയ്യണമെന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായ മുന്‍ അഡീഷണല്‍ സെക്രട്ടറി ഫലയില്‍ കുറിച്ചതും പുറത്തു വന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ പിന്നില്‍ സഹായം നല്‍കിയ കമ്പനിക്ക് വഴിവിട്ട് കരാര്‍ കൊടുക്കണമെന്നതായിരുന്നു പുറത്തു വന്ന രേഖ. ഇതെല്ലാം വിവാദമായിരുന്നു.

ഇതിനെല്ലാം പിന്നില്‍ സര്‍ക്കാരും ഐഎഎസ് ലോബിയും സംശയ നിഴലില്‍ നിര്‍ത്തിയത് ബി അശോകിനെയാണ്. ജേക്കബ് തോമസിനെ പോലെ സത്യസന്ധനായ ഐപിഎസുകാരനെ അഴിമതിക്കുരുക്കില്‍ കുടുക്കിയ അതേ ലോബി വീണ്ടും എത്തുകയാണ്. വയനാട്ടില്‍ ബി അശോകിന് റിസോര്‍ട്ടുണ്ടെന്നും ഈ റിസോര്‍ട്ടിലേക്ക് അശോക് വൈദ്യുതി എടുത്തത് വൈദ്യുതി ബോര്‍ഡിനെ തെറ്റിധരിപ്പിച്ചെന്നുമാണ് വാര്‍ത്ത. അതായത് മുന്‍ ഊര്‍ജ്ജ സെക്രട്ടറി സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ നേട്ടം നിയമ വിരുദ്ധമായി നേടി. അശോകിനെ സര്‍വ്വീസില്‍ നിന്ന് സസെപ്ന്റ് ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ വാര്‍ത്ത. വാര്‍ത്തയുടെ പേരില്‍ വൈദ്യുത ബോര്‍ഡില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. അതിന് ശേഷം ചീഫ് സെക്രട്ടറിയുടെ സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കാനാണ് പദ്ധതിയെന്നാണ് സൂചന. ദേശീയ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയില്‍ വന്‍ ക്രമക്കേടെന്നാണ് ആരോപണം.

വയനാട്ടില്‍ അശോക് ജോലി നോക്കിയിരുന്നു. അന്ന് വയനാടിനോടുള്ള താല്‍പ്പര്യം കാരണം വാങ്ങിയ ഭൂമിയില്‍ വീടു വച്ചു. ഇത് വാടകയ്ക്കോ ഹോംസ്റ്റേയ്ക്കോ കൊടുത്തിട്ടില്ലെന്നതാണ് വസ്തുത. ഈ വീടിനുള്ളത് ഗാര്‍ഹിക കണക്ഷനും. ഇതിന് അര്‍ഹതയുമുണ്ട്. ഇതിനിടെയാണ് ഇതൊരു റിസോര്‍ട്ടാണെന്ന തരത്തില്‍ വാര്‍ത്ത എത്തുന്നത്. അശോക് വച്ച വീട്ടിന് അടുത്ത് റിസോര്‍ട്ടുണ്ടെന്നതാണ് വസ്തുത. എന്നാല്‍ ഇതിന് അശോകിന്റെ വീടുമായി യാതൊരു ബന്ധവുമില്ല. തനിക്ക് വയനാട്ടില്‍ വീട് മാത്രമേ ഉള്ളൂവെന്നും റിസോര്‍ട്ടില്ലെന്നും അശോക് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ അശോകിനെ സസ്പെന്റ് ചെയ്യാനുള്ള വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന വസ്തുതയും ചര്‍ച്ചയാവുകയാണ്.

കോവിഡു കാലത്ത് ബി അശോക് എഴുതിയ ലേഖനം നേരത്തെ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ അതിലുണ്ടെന്ന നിഗമനം സിപിഎം കേന്ദ്രങ്ങള്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിരപ്പള്ളിയില്‍ കേരളത്തെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്ത വന്നത്. ഇടതു പക്ഷത്ത് പോലും അത് ഭിന്നതയുടെ ചര്‍ച്ചകള്‍ക്ക് കാരണമായി. എല്ലാവരും ചേര്‍ന്ന് സര്‍ക്കാരിനെ എതിര്‍ത്തു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്‍ ഒ സി തേടാനുള്ള നീക്കം അങ്ങനെ ചര്‍ച്ചയായി. ഇതിന് പിന്നാലെ സ്ഥലം മാറ്റവും. മുതിര്‍ന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെതിരെ വിരമിക്കും വരെ തുടര്‍ന്നതിന് സമാനമായ പ്രതികാരം അശോകിനെതിരേയും സര്‍ക്കാര്‍ തുടരുമെന്ന സൂചന അന്നും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി എടുക്കലും റിസോര്‍ട്ടും എല്ലാം പറഞ്ഞ് അശോകിനെ ദ്രോഹിക്കാനുള്ള നീക്കം.

മേപ്പാടി സമ്പൂര്‍ണ്ണ വൈദ്യുതി കരണ പദ്ധതി. അബേദ്കര്‍ കോളനിയിലെ വൈദ്യുതീകരണത്തിന്റെ മറവില്‍ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. വൈദ്യുതി ലൈന്‍ എത്തുന്നത് ബേച്ചാവോ റിസോര്‍ട്ടിലാണെന്നാണ് വാര്‍ത്ത. തൊള്ളായിരം മല നിരകളിലെ അശോകിന്റെ വീട് ലക്ഷ്യമിട്ടാണ് ചേരുന്നത്. ഏലം പ്ലാന്റേഷന്‍ ഭൂമിയിലെ വീടും. അങ്ങനെ ഈ വീട്ടിനെ വിവാദത്തിലാക്കുകയാണ് വാര്‍ത്ത. എന്നാല്‍ തനിക്ക് റിസോര്‍ട്ടില്ലെന്നും വീടിന് തൊട്ടടുത്തുള്ള മറ്റൊരാളുടെ റിസോര്‍ട്ടാണ് അവിടെയുള്ളതെന്നും അശോക് പറയുന്നു. ഇതോടെയാണ് അശോകിനെ സസ്പെന്റ് ചെയ്യാനുള്ള ശ്രമത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു വരുന്നത്. 2011ല്‍ വയനാട്ടില്‍ ജോലി ചെയ്തു. ആ സമയം വീടു വച്ചു. ഹോം സ്റ്റേ പ്രോപ്പര്‍ട്ടിയാണ് വച്ചത്. ബില്‍ഡര്‍ തന്നെയാണ് വൈദ്യുതി എടുത്തു തന്നതെന്നും അശോക് പറയുന്നു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. ഇടതുമുന്നണിയില്‍ നേരത്തെയുണ്ടായിരുന്ന ധാരണ വകവയ്ക്കാതെയാണ് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നേടാന്‍ സര്‍ക്കാര്‍ കെ.എസ്.ഇ.ബിക്ക് എന്‍ഒസി നല്‍കിയത്. സിപിഐയുടെ നിലപാട് വ്യക്തമായിരുന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് ഇടതുമുന്നണിയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. അതിരപ്പള്ളിക്ക് സംസ്ഥാന സര്‍ക്കാന്‍ എന്‍ഒസി നല്‍കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകരും കേട്ടത്. ഇതിന് പിന്നാലെ ഈ ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന വാര്‍ത്തയും വന്നു. ഏഷ്യാനെറ്റ് ന്യൂസിന് ഫയലുകളും കിട്ടി. ഈ ഫയല്‍ നല്‍കിയത് ഊര്‍ജ്ജ സെക്രട്ടറിയാണെന്ന വിലയിരുത്തല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സജീവമായി.

ഇതിന് പുറമേ ടോം ജോസുമായും അശോക് രസത്തില്‍ അല്ലായിരുന്നു. ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി ടോം ജോസിനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകാനുള്ള കാരണവും ജലഗതാഗത സെക്രട്ടറി കൂടിയായ അശോകിന്റെ ഇടപെടലാണെന്ന ചര്‍ച്ച സജീവമായിരുന്നു. വിരമിച്ച ചീഫ് സെക്രട്ടറിയെ നിമയിക്കാനുള്ള ഫയലില്‍ അശോക് ഒപ്പിട്ടാന്‍ വൈകിയെന്നാണ് ആക്ഷേപം. ഇതോടെ അശോകിനെ കണ്ടാല്‍ ടോം ജോസ് മിണ്ടാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. അതിരപ്പള്ളിക്കൊപ്പം ഇതും അശോകിനെ മുലയ്‌ക്കൊതുക്കാന്‍ കാരണമായി. ഏഷ്യാനെറ്റിന് അതിരപ്പള്ളിയുടെ ഫയല്‍ കിട്ടയതിനെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാണുന്നതും. ഇതിന് ശേഷമാണ് ബിശ്വാസ് മേത്ത നെതര്‍ലന്‍ഡ് കമ്പിനിക്ക് വേണ്ടി നടത്തിയ ശുപാര്‍ശയും പുറത്തു വന്നത്.

ഊര്‍ജ്ജ വകുപ്പില്‍ നിന്ന് ബി.അശോകിനെ സിവില്‍ സപ്ലൈസിലേക്കു മാറ്റിയപ്പോള്‍ ഇരു വകുപ്പുകളുടെയും മന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞതുമില്ല. മന്ത്രിമാര്‍ ആവശ്യപ്പെടാതെ ബി. അശോകിനെ ഒതുക്കാനെടുത്ത തീരുമാനത്തിന് ഈയിടെ വിരമിച്ച ഒരു ഉന്നതന്റെ സ്വാധീനം ആരോപിക്കപ്പെടുന്നുണ്ട്. ഈ സര്‍ക്കാര്‍ വന്ന ശേഷം സപ്ലൈകോയിലെ ഏഴാമത്തെ സിഎംഡിയാണ് അശോക്. സര്‍ക്കാരിന്റെ ഇടപാടുകളുമായി സഹകരിച്ചു നില്‍ക്കുന്നവര്‍ക്കു സര്‍വീസില്‍ ഉള്ളപ്പോഴും വിരമിക്കുമ്പോഴും ഉന്നത പദവികള്‍ നല്‍കുകയും എതിര്‍ത്താല്‍ ഒതുക്കപ്പെടുകയും ചെയ്യുന്ന നയം അശോകിന്റെ നിയമനത്തിലും പ്രകടമായിരുന്നു.

കോവിഡ് രോഗം കേരളത്തില്‍ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് വരുന്നവരുടെ വഴി തടയാനോ വരവ് കുറയ്ക്കാനോ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് ഡോ ബി അശോക് ലേഖനം എഴുതിയിരുന്നു. മികച്ച ചികിത്സ സൗകര്യവും സാങ്കേതിക വിദ്യകളും ലഭ്യമായ ഇവിടേക്ക് ഒരു രോഗത്തെ ഭയന്ന് സ്വന്തം സഹോദരങ്ങളെ നാട്ടിലെത്താന്‍ അനുവദിക്കാതിരുന്ന സ്ഥലമായി കേരളം മാറരുതെന്ന് ഡോ അശോക് കേരള കൗമുദി ദിനപത്രത്തില്‍ എഴുതിയ' കോവിഡ് സമേത ജീവിതത്തിലേക്ക്' എന്ന ലേഖനത്തില്‍ പറഞ്ഞിരുന്നു. പ്രവാസികളുടെ വരവിനോട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളോട് കടുത്ത വിയോജിപ്പുകളാണ് ലേഖനത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

വ്യക്തിപരമായ അഭിപ്രായം എന്ന മട്ടിലാണ് അദ്ദേഹം ലേഖനം എഴുതിയിരിക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോടും ഇതരസംസ്ഥാന മലയാളികളോടും പിന്തുടരുന്ന നയത്തിനോടുള്ള കടുത്ത വിയോജിപ്പ് കൂടിയായിരുന്നു് ഈ അഭിപ്രായ പ്രകടനം. പണ്ടും സര്‍ക്കാരിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ലേഖനം എഴുതി വിവാദം സൃഷ്ടിച്ച വ്യക്തിയാണ് ബി അശോക് ഐഎഎസ്. ' ലോക്ക്ഡൗണ്‍ മാറികഴിഞ്ഞാല്‍ വാതിലുകള്‍ അടച്ച് കേരളത്തിന് മാത്രം സുരക്ഷിതമായി ഇരിക്കാനും സാധ്യമല്ല. അത് നമുക്ക് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലാവും ഫലത്തില്‍ ചെന്നെത്തുക. രാജ്യത്തിന്റെ പോസിറ്റീവില്‍ കണക്കില്‍പ്പെടുന്ന മലയാളികള്‍ കേരളത്തില്‍ ചികിത്സ തേടുന്നതാണ് ഭേദം. ചികിത്സ സൗകര്യവും കഴിവും താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്ന് അശോക് എഴുതി. ഇതെല്ലാം സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കി അശോകിനെ മാറ്റിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category