1 GBP = 94.80 INR                       

BREAKING NEWS

കസ്റ്റംസ് അതീവ രഹസ്യമായി ചോദ്യം ചെയ്തത് പടിഞ്ഞാറെകോട്ടയിലെ സിഎക്കാരനെ; പണ സംബന്ധമായ എല്ലാ കാര്യങ്ങളും ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ചെയ്യിക്കണമെന്ന് സ്വപ്നയോട് നിര്‍ദ്ദേശിച്ചത് ശിവശങ്കര്‍; ഒരുമിച്ച് ബാങ്ക് ലോക്കര്‍ എടുക്കാന്‍ തനിക്കൊപ്പം നിന്ന ഇയാളെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് സമ്മതിച്ച് സ്വര്‍ണ്ണ കടത്തിലെ ആസൂത്രകയും; സിനിമാ ബന്ധമുള്ള സിഎക്കാരനും സംശയ നിഴലില്‍ തന്നെ; നയതന്ത്ര കടത്തില്‍ ശിവശങ്കറിനെ വിടാതെ പിന്തുടര്‍ന്ന് മൊഴികള്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണ്ണ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തത് തിരുവനന്തപുരത്തെ പടിഞ്ഞാറെകോട്ടയില്‍ സ്ഥാപനം നടത്തുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ. സിനിമാക്കാരുമായി ബന്ധമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും എന്‍ഐഎയേയും കസ്റ്റംസും ഈ കേസില്‍ സംശയിക്കുന്നുണ്ടെങ്കിലും കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത് സ്വപ്നാ സുരേഷിനൊപ്പം ബാങ്ക് ലോക്കര്‍ എടുത്ത സിഎക്കാരനെയാണ്. സ്വപ്നാ സുരേഷും ശിവശങ്കറും തമ്മിലെ സാമ്പത്തിക ഇടപാടുകളിലെ സംശയ ദൂരീകരണത്തിനായിരുന്നു ചോദ്യം ചെയ്യല്‍. ഏറെ ദുരൂഹമായ പലതും കസ്റ്റംസിന് ചോദ്യം ചെയ്യലില്‍ കിട്ടിയിട്ടുണ്ട്.

ചോദ്യം ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ആതീവ രഹസ്യമായാണ് കസ്റ്റംസ് സൂക്ഷിച്ചിരിക്കുന്നത്. മറ്റ് മാധ്യമങ്ങള്‍ പോലും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ല. ഇതോടെ നിരവധി അഭ്യൂഹങ്ങള്‍ ഉയരുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മറുനാടന്‍ നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരെ പോലും കര്‍ശനമായ നിലപാട് എടുത്ത കസ്റ്റംസ് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ അതിരഹസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. ആരും ആറിയാതെ നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കറിനെ വെട്ടിലാക്കുന്ന മൊഴിയും ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നല്‍കി.

ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി അതിനിര്‍ണ്ണായകമാണ്. സ്വപ്ന സുരേഷിനൊപ്പം ബാങ്കില്‍ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കി. സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കില്‍ ലോക്കര്‍ തുറന്നത്. ഈ ലോക്കറില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും എന്‍ഐഎ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയത്. ബാങ്ക് ലോക്കറില്‍ വച്ചത് റിയല്‍ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നല്‍കിയത്. യുഎഇ കോണ്‍സുല്‍ ജനറല്‍ കൂടി പങ്കാളിയായ ഇടപാടില്‍ പങ്കുവച്ചത് കോടികളാാണ്. ഇതില്‍ കിട്ടിയ പണമാണ് ലോക്കറില്‍ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി. എല്ലാ പണ സംബന്ധമായ കാര്യങ്ങളും കിഴക്കേകോട്ടയിലെ ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ചെയ്യിക്കണമെന്ന് ശിവശങ്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് സൂചന. ഇതെല്ലാം കേസില്‍ ശിവശങ്കറിന് കുരുക്കായി മാറും.


സ്വപ്നയുടെ മൊഴിയും വിരല്‍ ചൂണ്ടുന്നത് ഈ വസ്തുതയിലേക്കാണ്. ഒരുമിച്ച് ബാങ്ക് ലോക്കര്‍ എടുക്കാന്‍ തനിക്കൊപ്പം നിന്ന തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും ശിവശങ്കറാണെന്നു സ്വപ്നയും മൊഴി നല്‍കി. നയതന്ത്ര പാഴ്സലില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍ കസ്റ്റംസിനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. സ്വപ്നയുടെ 2 ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും എന്‍ഐഎ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നാണ് ഈ ലോക്കര്‍. എന്‍ഐഎയോട് സ്വപ്ന വെളിപ്പെടുത്തിയ ഇതേ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയാണ് കസ്റ്റംസും ചോദ്യം ചെയ്തത്.

ശിവശങ്കറിന്റെ ആദായനികുതി റിട്ടേണുകള്‍ തയാറാക്കുന്ന ആളെന്ന നിലയിലാണു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും സംശയിക്കുന്നുണ്ട്. ദുബായില്‍ ഇാള്‍ക്കുള്ള ബന്ധങ്ങളാണ് ഇതിന് കാരണം. വിമാനത്താവളത്തില്‍ സ്വര്‍ണ്ണ കടത്തുകാര്‍ക്ക് സഹായം നല്‍കിയെന്ന് കരുതുന്ന പൊലീസുകാരനുമായും ഈ സിഎക്കാരന് അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വര്‍ണ്ണ കടത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്തത് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ആണോ എന്ന സംശയം സജീവമായത്.

കള്ളക്കടത്തു നടത്തിയ സ്വര്‍ണത്തിന്റെ യഥാര്‍ഥ അളവ് മിക്കപ്പോഴും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരില്‍ നിന്നു മറച്ചു വച്ചിരുന്നതായും സ്വപ്നയും സന്ദീപും നല്‍കിയ മൊഴികളിലുണ്ട്. അവരെക്കൂടി കേസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണിതെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വപ്നയെയും സന്ദീപിനെയും സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ ഹാജരാക്കി ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. പാഴ്സല്‍ കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ സ്വപ്ന തന്നെ വിളിച്ചിരുന്നുവെന്നും വിട്ടുകിട്ടാന്‍ എന്തെങ്കിലും ചെയ്യാമോയെന്നു ചോദിച്ചിരുന്നതായും ശിവശങ്കര്‍ കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു.

എന്നാല്‍, ചൈനീസ് ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിനു നിയന്ത്രണങ്ങളുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതു ശരിയല്ലെന്നാണു താന്‍ മറുപടി നല്‍കിയതെന്നും അദ്ദേഹം പറയുന്നു. ഇത് കസ്റ്റംസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. ശിവശങ്കറിനെ ഇതിനോടകം മൂന്ന് തവണ എന്‍ഐഎ ചോദ്യം ചെയ്തു. കസ്റ്റംസും ഒരു വട്ടം ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം ശിവശങ്കറിനെ വിട്ടയച്ചെങ്കിലും ഏത് ഘട്ടത്തില്‍ വേണമെങ്കിലും ഇനിയും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതിനുള്ള തെളിവ് ശേഖരണമാണ് തിരുവനന്തപുരത്ത് ഈ ഘട്ടത്തില്‍ നടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category