1 GBP = 94.80 INR                       

BREAKING NEWS

അഴിമതി അന്വേഷിക്കാന്‍ സിബിഐ എത്തിയാല്‍ സംസ്ഥാന സര്‍ക്കാരും വെട്ടിലാകും; ശിവശങ്കറിനെതിരെ എന്‍ഐഎയും കസ്റ്റംസും നിലപാട് കടുപ്പിക്കുമെന്ന് ഉറപ്പിച്ച് കൂടുതല്‍ നടപടികള്‍ക്ക് ഇടതു സര്‍ക്കാരും; മുന്‍ ഐടി സെക്രട്ടറിയ്ക്കെതിരായ പരാതികള്‍ വിജിലന്‍സ് അന്വേഷിക്കും; സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ് കത്തെഴുതിയത് നടപടിക്രമങ്ങളുടെ തുടക്കം; ശിവശങ്കറിനെ പിണറായിയും കൈവിടുന്നു; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്വത്തിലേക്കും അന്വേഷണം നീളും

Britishmalayali
kz´wteJI³

എറണാകുളം: എം. ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് നീക്കം. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറി. അന്വേഷണത്തിന് അനുമതി തേടിയാണ് പരാതി കൈമാറിയത്. എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ ആണ് പരാതി നല്‍കിയത്. ശിവശങ്കറിനെതിരെ സിബിഐ അന്വേഷണത്തിനും നീക്കമുണ്ട്. എന്‍ഐഎയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് സൂചന. എന്‍ഐഎയുമായുള്ള മൊഴിയെടുക്കലില്‍ ശിവശങ്കര്‍ പലതും സമ്മതിച്ചിട്ടുണ്ട്. ഇതെല്ലാം ഐഎഎസ് ഉദ്യോഗസ്ഥന് സംഭവിച്ച ചട്ടലംഘനത്തിന് തെളിവാണ്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമായത്.

ഇത് മനസ്സിലാക്കിയാണ് വിജിലന്‍സിന്റെ നീക്കമെന്നും സൂചനയുണ്ട്. വിജിലന്‍സ് അന്വേഷണം വന്നാല്‍ അത് നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകും. എന്നാല്‍ സിബിഐ എത്തിയാല്‍ കളികള്‍ കൈവിട്ടു പോകും. അതുകൊണ്ട് തന്നെ ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുമെന്നാണ് സൂചന. സ്വപ്ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് പരാതി. എന്നാല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണം നടത്തണമെങ്കില്‍ പോലും സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അതുകൊണ്ടാണ് പരാതി സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ നിയമനവും ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകളും വിവാദങ്ങളായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്. കേന്ദ്ര വിജിലന്‍സ് കമ്മീഷനും എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലെ ആവശ്യം സിബിഐ അന്വേഷണമാണ്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടും. ഈ ഘട്ടത്തില്‍ വിജിലന്‍സ് അന്വേഷണമുണ്ടെന്ന് പറയുകയാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് വിജിലന്‍സ് ആസ്ഥാനത്തു നിന്നുള്ള ഫയല്‍ നീക്കം. പരിശോധനയ്ക്ക് സര്‍ക്കാര്‍ അനുമതിയും നല്‍കിയേക്കും.

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ വിജിലന്‍സ് കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയുള്ളു. അതേസമയം, നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ഈ മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കുമെന്നാണ് അറിവ്. ഇതെല്ലാം മനസ്സിലാക്കിയാണ് സംസ്ഥാനത്തെ നീക്കങ്ങളും. കേസില്‍ ശിവശങ്കര്‍ പ്രതിയായാല്‍ അതിശക്തമായ നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരും എടുത്തുവെന്ന് വരുത്താനാണ് നീക്കം.

സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനത്തിനായുള്ള പ്രത്യേക മൊബൈല്‍ ആപ്പിന്റെ രൂപീകരണത്തിനായി ക്രമവിരുദ്ധമാര്‍ഗ്ഗത്തിലൂടെ ഫെയര്‍ കോഡ് എന്ന സ്വകാര്യ സ്ഥാപനത്തെ തെരഞ്ഞെടുത്തതിലെ ക്രമക്കേടും, അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പരാതി നല്‍കിയിരുന്നു. കൂടാതെ പമ്പാ- ത്രിവേണിയില്‍ പ്രളയാനന്തരം അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപ മൂല്യമുള്ള രണ്ടു ലക്ഷം ഘനമീറ്ററിലധികം വരുന്ന മണല്‍ സംസ്ഥാനത്തെ പ്രവര്‍ത്തനക്ഷമമല്ലാത്ത ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ ചില സ്വകാര്യകമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കത്തെ സംബന്ധിച്ചും, നൂറുകണക്കിന് ലോഡ് മണല്‍ അനധികൃതമായി കടത്തിക്കൊണ്ടുപോയതിനെ തുടര്‍ന്ന് സംസ്ഥാന ഖജനാവിനുണ്ടായ ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടം ഉള്‍പ്പെടെ ഇക്കാര്യത്തില്‍ നടന്നിട്ടുള്ള അഴിമതിയെ സംബന്ധിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല പരാതി നല്‍കിയിരുന്നു. ഇതെല്ലാം സിബിഐ പരിശോധിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് കുരുക്ക് മുറുകും.

സ്വര്‍ണ്ണ കടത്ത് കേസില്‍ ആദ്യം തിരുവനന്തപുരത്തും അതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറും ചോദ്യം ചെയ്താണ് എന്‍ഐഎ ശിവശങ്കറിനെ പറഞ്ഞുവിട്ടത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി ഇത്തരത്തില്‍ ചോദ്യം ചെയ്യുന്നത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തല്‍ക്കാലത്തേക്ക് വിട്ടയച്ചു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ എന്‍ ഐഎയുടെ കസ്റ്റഡിയിലുള്ള ടികെ റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണെന്നാണ് എഎന്‍ഐ വിശദമാക്കുന്നത്.

വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. റമീസിന്റെ മൊഴി ശിവശങ്കറിന്റെ ഭാവി കൂടി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും. ഇതിനിടെയാണ് സ്വപ്നാ സുരേഷുമായി ബന്ധമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഇതും അന്വേഷണം ശിവശങ്കറില്‍ എത്തുന്നതിന്റെ സൂചനയാണ്. സ്വപ്നാ സുരേഷിന്റെ സമ്പാദ്യത്തിലും മറ്റ് സാമ്പത്തിക ഇടപാടിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. സ്വപ്നാ സുരേഷിന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള അന്വേഷണ വഴിയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.

സ്വപ്നയ്ക്കും ശിവശങ്കറിനും തിരുവനന്തപുരത്തെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനും കൂടി ഒറ്റ ബാങ്ക് ലോക്കര്‍ ഉള്ളതായി കണ്ടെത്തിയതിന് പിന്നാലെ ശിവശങ്കറിന്റെ മറ്റ് സമ്പാദ്യങ്ങള്‍ കൂടി പരിശോധിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ശിവശങ്കറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്വപ്നയ്‌ക്കൊപ്പം ബാങ്കില്‍ ലോക്കര്‍ അക്കൗണ്ട് തുറന്നതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കേന്ദ്രീകരിച്ചാണ് പരിശോധന. സ്വപ്നയുടെ തിരുവനന്തപുരത്ത രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും എന്‍ഐഎ കണ്ടെടുത്തിരുന്നു. ഇതില്‍ ഒരു ലോക്കര്‍ അക്കൗണ്ട് സ്വപ്നയുടെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത പേരിലുള്ളതാണ്. ശിവശങ്കറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ജോയിന്റ് അക്കൗണ്ട് എടുത്തതെന്നാണ് അക്കൗണ്ടന്റ് കസ്റ്റംസിനോട് പറഞ്ഞത്. ഇതിന്റെ നിജസ്ഥിതിയാണ് കസ്റ്റംസ് ആദ്യമായി പരിശോധിച്ചുവരുന്നത്.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദബന്ധം സംശയിക്കുന്ന പ്രതികളിലൊരാളായ റമീസുമായി ശിവശങ്കറിന് അടുപ്പമുണ്ടെന്ന സൂചനകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കും ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച ശിവശങ്കറിന് അപ്പാര്‍ട്ട്‌മെന്റുള്ള ഫല്‍റ്റില്‍ റമീസിനെ എത്തിച്ച് തെളിവെടുത്തത്. ശിവശങ്കറിന്റെ അപ്പാര്‍ട്ട്‌മെന്റിലാണോ സ്വപ്നയുടെ ഭര്‍ത്താവിന്റെ അപ്പാര്‍ട്ട്‌മെന്റിലാണോ റമീസിനെ എത്തിച്ചതെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല. റമീസുമായി അടുപ്പമെന്ന് തെളിഞ്ഞാല്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category