1 GBP =99.10INR                       

BREAKING NEWS

സ്വവര്‍ഗ്ഗ രതിക്കാരായ ദമ്പതിമാര്‍ താമസിക്കുന്ന മഴവില്‍ കുടുംബത്തില്‍ ജനനം; സര്‍വ്വകലാശാലാ പഠനത്തിന് പോയ ആദ്യ കുടുംബാംഗം; ഭൂതകാലം വേദനിപ്പിച്ചപ്പോഴും പതറാതെ മുന്നേറി മിടുമിടുക്കി എത്തിയത് രാജ്യത്തിന്റെ ഭരണ കസേരയില്‍; 18 വയസ്സു മുതല്‍ തുടങ്ങിയ പ്രണയത്തിന് 16 വര്‍ഷത്തിന് അപ്പുറം മിന്നുകെട്ട്; അച്ഛനും അമ്മയും ഒരുമിക്കുന്നതിന് സാക്ഷിയായി രണ്ടര വയസ്സുള്ള കുഞ്ഞ്; 34 കാരിയായ ഫിന്നീഷ് പ്രധാനമന്ത്രിക്ക് മാലയോഗം

Britishmalayali
kz´wteJI³

പതിനെട്ടാം വയസ്സുമുതല്‍, നീണ്ട 16 വര്‍ഷക്കാലം ശരീരവും മനസ്സും പങ്കുവച്ച് ഒരുമിച്ചു ജീവിച്ച പ്രിയ കാമുകന്‍ ഫിന്നീഷ് പ്രധാനമന്ത്രി സന്ന മാരിന്റെ കഴുത്തില്‍ മിന്നുകെട്ടി. ഇന്നലെ കേസരാന്റയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 40 പേര്‍ മാത്രമായിരുന്നു പങ്കെടുത്തത്. ചടങ്ങിന് സാക്ഷിയായി അവരുടെ രണ്ടര വയസ്സുള്ള മകള്‍ എമ്മാ അമാലിയ മാരിനും ഉണ്ടായിരുന്നു.

34 കാരനായ ഭര്‍ത്താവ് മാര്‍ക്കസ് റൈക്കോനെനുമായുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച സന്നാ മാരിന്‍ അതിന് അടിക്കുറിപ്പായി എഴുതിയത്, ഞാന്‍ തയ്യാറാണ് എന്ന് ഞങ്ങള്‍ പരസ്പരം ഇന്നലെ പറഞ്ഞു എന്നാണ്. താന്‍ ഇത്രനാളും സ്നേഹിച്ചിരുന്ന പുരുഷനോടൊത്ത് ജീവിതം പങ്കിടാന്‍ ആയതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നു എന്നു പറഞ്ഞ സന്ന നീണ്ട 16 വര്‍ഷക്കാലമായി സുഖവും ദുഃഖവും എല്ലാം തങ്ങള്‍ ഒരുമിച്ചായിരുന്നു പങ്കുവച്ചിരുന്നത് എന്നും വ്യക്തമാക്കി. ജീവിതം അതിന്റെ നെല്ലിപലകയിലെത്തിയപ്പോഴും, കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോഴുമെല്ലാം ഞങ്ങള്‍ പരസ്പരം താങ്ങായി നിന്നു.. അവര്‍ കൂട്ടിച്ചേര്‍ത്തു.

വെളുത്ത വിവാഹ വസ്ത്രത്തില്‍ അതിസുന്ദരിയായിരുന്നു ഫിന്‍ലാന്‍ഡിന്റെ 34 കാരിയായ പ്രധാനമന്ത്രി സെന്ന മാരിന്‍. മുന്‍ ഫിന്നീഷ് അസ്സോസിയേഷന്‍ ഫുട്ബോള്‍ താരം കൂടിയായ വരന്‍ മാര്‍ക്കസിന്റെ കൈപിടിച്ച് ഫോട്ടോ ഷൂട്ടിന് തയ്യാറെടുക്കുമ്പോള്‍, ഒരു രാജ്യം ഭരിക്കുന്ന ഭരണകര്‍ത്താവില്‍ കണ്ടത് ഒരു കാമികിയുടെ നാണമായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ എഴുതിയത്. ഹെല്‍സിങ്കിയിലെ വീടിനരികിലുള്ള തടാകക്കരയിലും പൂന്തോട്ടത്തിലുമൊക്കെയായി അവര്‍ ഫോട്ടോക്ക് പോസ് ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താവായ സന്ന മാരിന്‍ ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് രാഷ്ട്രീയത്തിന്റെ വക്താവാണ് സോഷ്യല്‍ മാധ്യമം ഫലവത്തായി ഉപയോഗിക്കുന്ന അവര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞരാജ്യ ഭരണാധികാരി ആയിരുന്നു. പിന്നീട് 33 കാരിയായ ആസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍ശ് ഭരണമേറ്റതോടെ ആ സ്ഥാനം മാരിന് നഷടമായി.

ജനസംഖ്യ തീരെ കുറവുള്ള ഫിന്‍ലാന്‍ഡില്‍ ജനന നിരക്ക് വര്‍ദ്ധിപ്പിക്കുവാനായി സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ക്കും പ്രസവാവധി നല്‍കുന്ന കര്യം 2015 ല്‍ എം പി ആയിരിക്കുമ്പോള്‍ പാര്‍ലമെന്റി ല്‍ പറഞ്ഞതോടെയാണ് മാര്‍ന്‍ ശ്രദ്ധേയയാകുന്നത്. സ്ത്രീകള്‍ക്ക് ഉള്ളതുപോലെ പുരുഷന്മാര്‍ക്കും പ്രസവാവധി ഏഴ് മാസമാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ സെന്ന മാരിന്‍.

മഴവില്‍ കുടുംബം എന്നറിയപ്പെടുന്ന, സ്വവര്‍ഗ്ഗ രതിക്കാരായ ദമ്പതിമാര്‍ താമസിക്കുന്ന ഒരു കുടുംബത്തിലായിരുന്നു സന്ന മാരിന്‍ വളര്‍ന്നത്. തന്റെ അമ്മയും അമ്മയുടെ സ്ത്രീ സുഹൃത്തും കൂടിയാണ് അവരെ വളര്‍ത്തിയത്. കുടുംബത്തില്‍, സര്‍വ്വകലാശാല പഠനത്തിന് പോകുന്ന ആദ്യ വ്യക്തിയായ സന്ന, തന്റെ കുടുംബ പശ്ചാത്തലം അക്കാലത്തോക്കെ തന്നെ അസ്വസ്ഥയാക്കിയിട്ടുണ്ടെന്ന് മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. ചുറ്റുമുള്ളവരില്‍ നിന്നും അദൃശ്യയാകുവാന്‍ വരെ ആഗ്രഹിച്ചിരുന്നു എന്നും പറഞ്ഞിരുന്നു.

പുത്തന്‍ തലമുറ രാഷ്ട്രീയക്കാരില്‍ പെട്ട സന്ന ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് രാഷ്ട്രീയ സ്വാധീനം ഉറപ്പിച്ചത്. രാഷ്ട്രീയ രംഗത്ത് വിജയത്തിലേക്ക് കുതിക്കുമ്പോഴായിരുന്നു ഇവരുടെ കുഞ്ഞ് ജനിക്കുന്നത്. തന്റെ ഗര്‍ഭകാലം മുതല്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം വരെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു ഇവര്‍. അതുപോലെ തന്നെ, 2017 ല്‍ മാര്‍ക്കസിനൊപ്പം ഇറ്റലിയിലേക്ക് പോയ ഒഴിവുകാല യാത്രകളുടെ ചിത്രങ്ങളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category