1 GBP = 93.50 INR                       

BREAKING NEWS

ചെസ്റ്റര്‍ഫീല്‍ഡിലെ സോണി ചാക്കോയുടെ പൊതു ദര്‍ശനം ഇന്ന്; സംസ്‌കാര ശുശ്രൂഷകളും നടക്കും; അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ ആല്‍ഫ്രടണിലേക്ക് എത്തുന്നവര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥന

Britishmalayali
kz´wteJI³

ഡാര്‍ബിയിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ അകാലത്തില്‍ നിര്യാതനായ സോണി ചാക്കോയുടെ മൃതദേഹം ഇന്ന് തിങ്കളാഴ്ച രാവിലെ 10.30 മുതല്‍ 11.15 വരെ ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ചാപ്പലില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് 11.15 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ശവസംസ്‌കാര ശുശ്രൂഷയുടെ 3 ഉം 4 ഉം ക്രമങ്ങള്‍ ഫാ. മാത്യൂസ് കുര്യാക്കോസിന്റെയും, ഫാ. വര്‍ഗീസ് ജോണ്‍ മണ്ണഞ്ചേരിയുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. ശുശ്രൂഷാ ക്രമങ്ങള്‍ക്കു ശേഷം പെട്ടി അടക്കും.

സോണി ചാക്കോയുടെ മൃതദേഹം കാണുന്നതിനായി വരുന്നവര്‍ നിലവിലെ കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചു വരണം. ശുശ്രൂഷകള്‍ നടക്കുമ്പോള്‍ അച്ചന്മാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും മാത്രമേ ചാപ്പലിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. ശുശ്രൂഷകള്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.

നാളത്തെ ചടങ്ങുകള്‍ നടക്കുന്ന ചാപ്പലിന്റെ വിലാസം
Family Funeral Directors, 122 High street, Stone broom, Alferton, DE55 6JT
 
പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയിരുന്ന കോട്ടയം കങ്ങഴ സ്വദേശിയും ചെസ്റ്റര്‍ഫീല്‍ഡ് മലയാളിയും ആയിരുന്ന സോണി ചാക്കോ അകാലത്തിലാണ് ഭാര്യയായ ടിന്റുവിനെയും മക്കളായ ആറുവയസുകാരി അന്നയും മൂന്നു വയസുകാരന്‍ ഹൈഡനെയും തനിച്ചാക്കി മരണത്തിലേക്ക് വീണത്. പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ടിന്റു മുകള്‍ നിലയില്‍ എത്തിയപ്പോള്‍ കട്ടിലിനു ചുവടെ മരിച്ചു കിടക്കുന്ന സോണിയെയും ഒന്നുമറിയാതെ മുറിക്കു ചുറ്റും നടക്കുന്ന ആറും മൂന്നും വയസു മാത്രമുള്ള മക്കളെയുമാണ് കണ്ടത്.

എന്തുചെയ്യണം എന്നറിയാതെ അലറി വിളിച്ച ടിന്റുവിന് ആംബുലന്‍സും പോലീസും ഒക്കെ സ്ഥലത്തെത്തിയിട്ടും പ്രിയതമന്‍ ഇനി കൂടെയില്ലെന്ന സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. ചെസ്റ്റര്‍ഫീല്‍ഡിലെ മലയാളി കൂട്ടായ്മയും സുഹൃത്തുക്കളുമെല്ലാം ടിന്റുവിനൊപ്പം ഉണ്ടായിരുന്നെങ്കിലും ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ അവരില്‍ ഒരാള്‍ക്ക് പോലും ആശ്വാസവാക്കുകള്‍ ഇല്ലായിരുന്നു എന്നതാണ് സത്യം.

ഏകദേശം പത്തുവര്‍ഷത്തോളമായി യുകെയില്‍ എത്തിയിട്ടെങ്കിലും ദമ്പതികള്‍ രണ്ടു പേരും കെയറര്‍മാരായി ജോലി ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ കാര്യമായ സാമ്പത്തിക അടിത്തറ സോണിയുടെ കുടുംബത്തിന് ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴും വാടക വീട്ടില്‍ കഴിയുന്ന ഈ കുടുംബം അടുത്ത കാലത്തു സോണിക്ക് ജോലി നഷ്ടപ്പെട്ടതിന്റെ പ്രയാസങ്ങളും അനുഭവിച്ചിരുന്നു. ടിന്റുവിന്റെ ജോലിയില്‍ നിന്നുള്ള തുച്ഛമായ വരുമാനം മാത്രമായിരുന്നു രണ്ടു കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ഏക ആശ്രയം. ഈ സാഹചര്യത്തില്‍ ടിന്റുവിനെയും മക്കളെയും കൈവിടാന്‍ കഴിയില്ല എന്നാണ് ചെസ്റ്റര്‍ഫീല്‍ഡ് മലയാളികള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category