1 GBP = 102.00 INR                       

BREAKING NEWS

ടിന്റുവിന്റെ കണ്ണീരൊപ്പാന്‍ അപ്പാപ്പ ഇക്കുറിയും നല്‍കി 1111 പൗണ്ട്; ടിന്റുവും മക്കളും ഇനി കരയരുത് എന്നുറപ്പിച്ചു ഞൊടിയിടയില്‍ യുകെ മലയാളികള്‍ ഒഴുക്കിയത് 13,000 പൗണ്ട്: ഈ കണ്ണുനീര്‍ കണ്ടിട്ടും നമ്മള്‍ ആരെ കാത്താണ് ഇപ്പോഴും വെയിലത്തു നില്‍ക്കുന്നത്?

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളികള്‍ക്കിടയില്‍ ദുഃഖവും ദുരിതവും മാത്രമല്ല പണദാരിദ്ര്യം കൂടി അനുഭവിക്കുന്ന മനുഷ്യരുണ്ടോ? പളപളാ മിന്നുന്ന കാറിന്റെയും അര മില്യണ്‍ പൗണ്ടിന്റെ വീടും നല്‍കുന്ന തിളക്കത്തില്‍ പലപ്പോഴും ഇത്തരം വേദന അനുഭവിക്കുന്ന മനുഷ്യരുടെ കഥകളാണ് കഴിഞ്ഞ കാലങ്ങളില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ തേടി എത്തിയിരുന്നത്. എന്നാല്‍ കൊവിഡ് എത്തിയപ്പോള്‍ കയറിക്കിടക്കാന്‍ സ്ഥലം ഇല്ലാതെ വിഷമിച്ചവരും ഒരു നേരത്തെ ഭക്ഷണത്തിനു ഉള്ള വക പോലും കയ്യില്‍ ഇല്ലാത്ത മനുഷ്യരും യുകെയില്‍ തങ്ങള്‍ക്കിടയില്‍  ഉണ്ടെന്ന തിരിച്ചറിവും മലയാളികളെ തേടിയെത്തി.

മാത്രമല്ല കൊവിഡ് പിടിപെട്ടു മരിച്ച സിന്റോ ജോര്‍ജ്ജിന്റെ കുടുംബത്തെ പോലെ പത്തു വര്‍ഷമായി പിറന്ന നാട് കാണാത്ത മലയാളികളും യുകെയില്‍ തന്നെയുണ്ട്. ഗള്‍ഫിലും മറ്റും ജയിലില്‍ അകപ്പെട്ടവര്‍ ഇത്തരത്തില്‍ കഴിയുന്നുണ്ടെകിലും വിദ്യാര്‍ത്ഥി വിസയില്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ നല്‍കിയ മോഹന വാഗ്ദാനത്തില്‍ കുടുങ്ങി എത്തിയവരാണ് യുകെയില്‍ ഇത്തരത്തില്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്നവര്‍. കാരണം ഒരിക്കല്‍ യുകെ വിട്ടാല്‍ പിന്നെ ഇവര്‍ക്കു നിയമപരമായ കാരണത്താല്‍ മടങ്ങി വരാന്‍ കഴിയില്ല. അതിനാല്‍ കുഞ്ഞുമക്കളെ ഒന്ന് മുത്തച്ഛനേയും മുത്തശ്ശിയേയും കാണിക്കാന്‍ പോലും കഴിയാതെ വേദന ഉള്ളില്‍ അടക്കി മറ്റുള്ളവര്‍ക്ക് മുന്നില്‍ ചിരിക്കാന്‍ വിധിക്കപ്പെട്ടവരും നമുക്കിടയില്‍ തന്നെയുണ്ട്.
അത്തരം ഒരു വേദനയാണ് കഴിഞ്ഞ ആഴ്ച ചെസ്റ്റര്‍ ഫീല്‍ഡില്‍ മരിച്ച സോണി ചാക്കോയുടെ കുടുംബത്തിനും പങ്കുവയ്ക്കാനുള്ളത്. തന്റെ കുഞ്ഞുങ്ങളെ പോലും മാതാപിതാക്കളെ കാണിക്കാന്‍ പോകാന്‍ കഴിയാതെ വിഷമത്തില്‍ കഴിയുമ്പോഴും അത്തരം പ്രയാസങ്ങള്‍ ഒന്നും സോണിയുടെ ഭാര്യ ടിന്റു ആരോടും പങ്കുവച്ചിരുന്നില്ല. ഭര്‍ത്താവിന്റെ ജോലി കൂടി നഷ്ടമായപ്പോള്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് ടിന്റു കടന്നു പോയിരുന്നതും. വീട്ടില്‍ നിന്നും വെയിലും മഴയും നോക്കാതെ രണ്ടു മൈല്‍ ദൂരെയുള്ള ജോലി സ്ഥലത്തേക്ക് രാത്രി വൈകിയും ടിന്റു നടന്നു തന്നെയാണ് പൊയ്‌ക്കൊണ്ടിരുന്നതും.

ഈ സാഹചര്യത്തിലാണ് ടിന്റുവിനെ തേടി വിധിയുടെ മറ്റൊരു ക്രൂരത ഭര്‍ത്താവിന്റെ മരണത്തിന്റെ രൂപത്തില്‍ കടന്നു വരുന്നത്. ഇതോടെ പിഞ്ചു കുഞ്ഞുങ്ങളുമായി ഒറ്റയായി പോയ താനിനി എന്തുചെയ്യും എന്ന ടിന്റുവിന്റെ സങ്കട കണ്ണീരിനു യുകെ മലയാളികള്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അപ്പീല്‍ വഴി മറുപടി നല്‍കുകയാണ്.

ഇതുവരെ 13000 പൗണ്ട് സ്വരൂപിച്ച ചാരിറ്റി അപ്പീലില്‍ ടിന്റുവിന്റെ സങ്കടം തിരിച്ചറിഞ്ഞ് ഇത്തരം സാഹചര്യങ്ങളില്‍ ദൈവ ദൂതനെ പോലെ എത്തുന്ന അപ്പാപ്പ എന്ന മനുഷ്യ സ്നേഹി ഇത്തവണയും 1111 പൗണ്ട് നല്‍കി എത്തിയത് മറ്റൊരു വിസ്മയമാകുകയാണ്. ഇക്കഴിഞ്ഞ ഈദ് പെരുന്നാള്‍ ദിനത്തില്‍ തന്നെയാണ് സ്‌നേഹത്തിന്റെയും കരുതലിന്റെയും സാഹോദര്യത്തിന്റെയും രൂപമായി അപ്പാപ്പ വീണ്ടും വന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി അപ്പാപ്പ തുടരുന്ന ശീലമാണിത്.

താന്‍ ആരാണെന്നോ എന്താണെന്നോ അന്വേഷിക്കാന്‍ മിനക്കെടേണ്ട എന്ന മുന്‍കൂര്‍ ഇമെയില്‍ ഏതാനും വര്‍ഷം മുന്‍പ് ബ്രിട്ടീഷ് മലയാളിക്ക് അയച്ച ശേഷമാണു ഒരിക്കലും പതിവ് തെറ്റിക്കാതെ നിര്‍ണായക വേളകളില്‍ അപ്പാപ്പ പണവുമായി എത്തുന്നത്. ഓരോ തവണയും 1111 എന്ന നിശ്ചിത തുക തന്നെയാണ് അപ്പാപ്പ നല്‍കുന്നതും. ഇതിനകം ഒരു ഡസനിലേറെ തവണ എങ്കിലും അപ്പാപ്പ ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. തന്റെ സഹായം ആര്‍ക്കാണോ എപ്പോഴാണോ ആവശ്യമായി വരുന്നത് അത് തിരിച്ചറിഞ്ഞാണ് അപ്പാപ്പ പണം നല്‍കുന്നത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച സോണി ചാക്കോ അപ്പീലിലൂടെ 13438.5 പൗണ്ടാണ് ഇതുവരെ ശേഖരിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ലഭിച്ച 10,043 പൗണ്ട് ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് 11,983.5 പൗണ്ടായി മാറി. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയത് 1455 പൗണ്ടാണ്. അങ്ങനെയാണ് ആകെ 13438.5  പൗണ്ട് എന്ന തുകയിലേക്ക് എത്തിയത്. വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സോണിയുടെ കുടുംബത്തിനായി സഹായം നല്‍കാം.

വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Soni Chacko Appeal
IBAN Number: GB70MIDL40470872314320

അപ്പീല്‍ നാളെ അര്‍ദ്ധരാത്രി വരെ മാത്രം
നാളെ ചൊവ്വാഴ്ചയോടെ അപ്പീല്‍ ഔദ്യോഗികമായി അവസാനിപ്പിക്കുമെങ്കിലും ഫണ്ട് കൈമാറുന്നതിന് ഒരു നിശ്ചിത ദിവസം മുമ്പുവരെ വിര്‍ജിന്‍ മണിയുടെ ലിങ്കിലും ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടിലും ലഭിക്കുന്ന പൈസ കൂടി ചേര്‍ത്താകും കൈമാറുക. അതിനു ശേഷം ലഭിക്കുന്ന തുക ചാരിറ്റിയുടെ ജനറല്‍ ഫണ്ടിലേക്ക് പോകുന്നതാണ്. ഗിഫ്റ്റ് എയ്ഡ് നാലോ അഞ്ചോ ആഴ്ചകള്‍ക്ക് ശേഷം മാത്രമേ ലഭിക്കുകയുള്ളൂവെങ്കിലും ചാരിറ്റിയുടെ ജനറല്‍ ഫണ്ടില്‍ നിന്നും എടുത്ത് നല്‍കുന്നതിനെക്കുറിച്ച് ട്രസ്റ്റിമാര്‍ ആലോചിക്കുന്നതാണ്.

വിര്‍ജിന്‍ മണിയുടെ ഫീസും കമ്മീഷനും കൃത്യമായി രണ്ടു ദിവസത്തിനു ശേഷം മാത്രമേ ലഭ്യമാവുകയുള്ളൂ. സംഭാവന നല്‍കുന്നവര്‍ തന്നെ ഫീസും കമ്മീഷനും നല്‍കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സാധാരണഗതിയില്‍ വിര്‍ജിന്‍ മണിയുടെ കമ്മീഷനും ഹാന്‍ഡ്ലിങ് ചാര്‍ജും മൊത്തം 4.5% ശതമാനമാണ്. പക്ഷേ സംഭാവന നല്‍കുന്ന ചിലര്‍ ഇത് സംഭാവനയോടൊപ്പം വെവ്വേറെ നല്‍കാറുണ്ട്. അങ്ങനെയെങ്കില്‍ ഈ നാലര ശതമാനം മുഴുവന്‍ ഫീസായി കുറയ്‌ക്കേണ്ടതില്ല. കഴിഞ്ഞ ഞായറാഴ്ച 26 ആം തീയതി ചെസ്റ്റര്‍ഫീല്‍ഡില്‍ മരണമടഞ്ഞ സോണി ചാക്കോയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി, അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് ആണ് 28ന് അപ്പീല്‍ തുടങ്ങിയത്.

അതിനിടയില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ബ്രിട്ടനിലെ മലയാളികള്‍ക്ക് തുണയായി മാറുമ്പോള്‍ പലപ്പോഴും വ്യക്തികളും മറ്റു ചില സംഘടനകളും ഓണ്‍ലൈന്‍ ഫണ്ട് ശേഖരണം നടത്തി അര്‍ഹതപ്പെട്ട 25 ശതമാനം ഗിഫ്റ്റ് എയ്ഡ് നഷ്ടപ്പെടുത്തുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുത് എന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

അത്തരത്തില്‍ ഫണ്ട് പിരിവുകള്‍ നടക്കുമ്പോള്‍ ഒരു പാവപ്പെട്ട കുടുംബത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ചിലിക്കാശും ഇല്ലാതാക്കാന്‍ ഉള്ള ഒരു ശ്രമം കൂടിയാണ് ഇതിലൂടെ നടക്കുന്നതെന്നും കുറിപ്പെഴുതിയ ആള്‍ വ്യക്തമാക്കുന്നു. താന്‍ പോരിമയും സ്ഥാന വലിപ്പവും കാണിക്കാന്‍ വേറെ എത്രയോ അവസരങ്ങള്‍ ലഭിക്കുമ്പോഴും ഒരു കുടുംബം നേരിടുന്ന ദുരിത സമയത്തു തന്നെ ഇത്തരം വികല ചിന്തയുമായി രംഗത്ത് വരുന്നതാണോ മനുഷ്യ സ്‌നേഹം എന്നും ഈ കുറിപ്പിന്റെ ഭാഷയാണ്.

15000 പൗണ്ട് സമാഹരിക്കാന്‍ ലക്ഷ്യമിട്ടു രംഗത്ത് വന്ന, സംഘടനാ നേരിട്ട് ധനസമാഹരണം നടത്താതെ പ്രാദേശികമായി മലയാളി കൂട്ടായ്മയെ രംഗത്ത് നിര്‍ത്തിയാണ് സോണിയുടെ കുടുംബത്തിന് അര്‍ഹതപ്പെട്ട പണം നഷ്ടമാക്കുന്നത് എന്നും കുറിപ്പില്‍ സൂചനയുണ്ട്. മുന്‍കാലങ്ങളില്‍ സംഘടന ഇത്തരം ശ്രമങ്ങള്‍ നടത്തിയപ്പോള്‍ പലപ്പോഴും വളരെ ദയനീയ പ്രതികരണം ജനങ്ങളില്‍ നിന്നുണ്ടായതിനെ തുടര്‍ന്നാണ് നേരിട്ടു രംഗത്തു വരാതെ പ്രാദേശികമായ കൂട്ടായ്മയിലൂടെ ഇതിനു തയ്യാറായത്. മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സംഘടനയുടെ പേരെടുത്തു വിമര്‍ശിക്കുന്ന കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ: 

****പ്പോലെ പൊതുജന പ്രതിബദ്ധതയുള്ള ജനകീയ പ്രസ്ഥാനങ്ങള്‍ ഇതു പോലെയുള്ള ഫണ്ട് റൈസിഗ് പ്ലാറ്റ്‌ഫോമുകളെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍:

01. ****യുടെ തന്നെ ബാനറില്‍ തുടങ്ങിയ ചാരിറ്റി പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്..??

02. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പോലെ ഏതെങ്കിലും റെജിസ്റ്റര്‍ ചെയ്ത ചാരിറ്റികള്‍ക്ക് സംഭാവന ലഭിക്കുന്ന തുകയുടെ കൂടെ 25% ഗിഫ്റ്റ് എയിഡോടു കൂടി 125% ആയി അപേക്ഷകര്‍ക്ക് ഫണ്ട് കൊടുക്കുവാന്‍ സാധിക്കുമ്പോള്‍ 15% ഡിഫോള്‍ട്ട് ഫീസോടുകൂടി (മാറ്റാവുന്ന ഓപ്ഷന്‍ ഉണ്ടെങ്കിലും) സംഭാവന നല്‍കുന്നവരുടെ പോക്കറ്റ് അടിക്കുന്നതിന് കൂട്ടു നില്‍ക്കുകകയല്ലേ...?.

03. മാത്രമല്ല, ഈ തുക രെജി. ചാരിറ്റികള്‍ മുഖേന നല്‍കുമ്പോള്‍ ലഭിക്കുന്ന 25% ഗിഫ്റ്റ് എയിഡ് അഥവാ കൂടുതല്‍ ലഭിക്കാവുന്ന തുക തട്ടിമാറ്റുകയല്ലെ ചെയ്യുന്നത്...??

04. ചെസ്റ്റര്‍ഫീല്‍ഡില്‍ മരണപ്പെട്ട കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയടത്തോളം വളരെ ദയനീയമാണ്; 

പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍..
കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവിടുത്തെ ചില (കു)പ്രസിദ്ധരായ റിക്രൂട്ടിംഗ് ഏജന്‍സികള്‍ തഴച്ച് വളര്‍ന്നത് ഇതുപോലെയുള്ള കുടുംബങ്ങളുടെ കണ്ണീരും വിയര്‍പ്പും വളമാക്കിക്കൊണ്ടാണെന്നും സംശയിക്കേണ്ടിയിരിക്കുന്നൂ..
തുടരെതുടരെയുള്ള വിസീമാറ്റത്തിനും പുതിയ ജോലി കണ്ടെത്തുന്നതിനുമൊക്കെ കെയര്‍ അസിസ്റ്റന്റായി ചെറിയ ശമ്പളത്തില്‍ ജോലി ചെയ്ത് കിട്ടുന്ന തുക ഇവര്‍ക്കൊക്കെ നല്‍കി ദൈനംദിന ചിലവിനു പോലും തികയാതെ കടത്തില്‍ മുങ്ങിനില്‍ക്കുന്നു....
ആരോഗ്യകാരണങ്ങളാല്‍ അന്തരിച്ച കുടുംബനാഥന് മാസങ്ങളായി ജോലിയ്ക്ക് പോകുവാന്‍ സാധിച്ചിരുന്നില്ല...
സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ വിസ പുതുക്കാനോ ഇളയ കുട്ടിക്ക് പാസ്‌പോര്‍ട്ട് പോലും എടുക്കുവാനോ സാധിച്ചിരുന്നില്ല....
വണ്ടിക്കൂലിയ്ക്ക് പൈസയില്ലാതിരുന്നത് കൊണ്ട് കഴിഞ്ഞ പത്തുവര്‍ഷമായി നാട്ടിലുള്ള സ്വന്തം ഉറ്റവരെയും ഉടയവരെയും പോലും കാണാന്‍ പറ്റാത്ത ഹതഭാഗ്യയായ കുടുംബനാഥ..
മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ല..നമ്മള്‍ രണ്ട് പേരും ജോലി ചെയ്തിട്ടും രണ്ടറ്റവും കൂട്ടി മുട്ടിക്കുവാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഒരു കുടുംബത്തിലെ ഒരാള്‍ മാത്രം മിനിമം വേജസ്സില്‍ ജോലിചെയ്തു 700 ഓ 800 ഓ പൗണ്ട് വാടകയും കൗണ്‍സില്‍ ചാര്‍ജും മറ്റ് ബില്ലുകളും കുഞ്ഞുങ്ങളടക്കമുള്ളവരുടെ ഭക്ഷണ ചിലവും കൂടിയാകുമ്പോള്‍ ആഴ്ചയില്‍ മുഴുവന്‍ ദിവസം ജോലി ചെയ്താലും 'പാശ്ചാത്യലോകത്തെ പരമദരിദ്രരായി' എത്ര മലയാളി കുടുംബങ്ങള്‍ ഇങ്ങനെ നിശബ്ദരായി മുണ്ടു മുറുക്കി കഴിയുന്നുണ്ടാവും ??

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതേ എന്ന് ഇവരോടൊക്കെ (അസ്സോസ്സിയേഷന്‍ ഭാരവാഹികളോട്) ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു...!
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category