1 GBP = 93.50 INR                       

BREAKING NEWS

ബോര്‍ഡ് പോലും വയ്ക്കാതെ അതീവ രഹസ്യമായി പ്രവര്‍ത്തിച്ച കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ഓഫീസ്; കവര്‍ച്ചയ്ക്കെത്തിയവര്‍ ശ്രമിച്ചത് സ്ട്രോങ് റൂം തല്ലി പൊളിക്കാന്‍; രേഖകള്‍ നഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോഴും നടന്നത് തെളിവു നശീകരണത്തിനുള്ള ശ്രമം തന്നെ; ബാലഭാസ്‌കറിന്റെ അപകട മരണത്തിലെ കേസ് ഫയല്‍ സിബിഐ തുറക്കുമ്പോള്‍ ഡിആര്‍ഐ കണ്ടെത്തുകള്‍ ആരോ ഭയക്കുന്നുവെന്ന സംശയവുമായി അന്വേഷണം; ഡിആര്‍ഐ ഓഫീസിലെ മോഷണത്തിലെ സംശയ മുന നീളുന്നത് മെന്റലിസ്റ്റ് അടക്കമുള്ള അട്ടിമറിക്കാര്‍ക്ക് നേരെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഡി.ആര്‍.ഐ. യൂണിറ്റിന്റെ ഓഫീസില്‍ കവര്‍ച്ചാശ്രമത്തില്‍ ദുരൂഹതകള്‍ ഏറെ. ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. അന്വേഷണം തുടരുകയാണ്. ഓഫീസിലെ സ്ട്രോങ് റൂം തുറക്കാന്‍ ശ്രമിച്ചിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. കമ്പി ഉപയോഗിച്ചാണ് ഓഫീസിലെ സ്ട്രോങ് റൂം തുറക്കാന്‍ ശ്രമിച്ചത്.

അതീവ രഹസ്യമായാണ് ഡിആര്‍ഐയുടെ പ്രവര്‍ത്തനം. അതിനാല്‍ ഓഫീസിന് മുന്നില്‍ ബോര്‍ഡ് വച്ചിട്ടില്ല. സര്‍ക്കാര്‍ മുദ്രകള്‍ പതിച്ച വാഹനങ്ങളും ഉപയോഗിക്കാറില്ല. സ്ട്രോങ്ങ് റൂം തുറക്കാനുള്ള ശ്രമം സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. വഞ്ചിയൂരിലാണ് ഓഫീസുള്ളത്. ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ചില അഭിഭാഷകരും സ്വര്‍ണ്ണ കടത്ത് കേസില്‍ പിടിയിലായിരുന്നു. ഈ അന്വേഷണത്തില്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ കിട്ടി. ഈ സംശയങ്ങളൊന്നും ക്രൈംബ്രാഞ്ച് അന്വേഷിച്ചില്ല. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് എത്തുന്നത്. സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതികള്‍ക്ക് മരണവുമായി ബന്ധമുണ്ടെന്ന സൂചനകളും ഉണ്ട്.

ഇതിന് പിന്നാലെയാണ് ഡി ആര്‍ ഐ ഓഫീസിലെ കവര്‍ച്ചാ ശ്രമം. സിബിഐയ്ക്ക് കൈമാറാന്‍ സാധ്യതയുള്ള തെളിവുകള്‍ ഇവിടെയുണ്ട്. ഒന്നും നഷ്ടമായില്ലെന്ന് ഡി ആര്‍ ഐ പറയുമ്പോഴും ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണത്തെ ഭയക്കുന്നവരുണ്ടെന്ന സൂചനകള്‍ ആണ് പുറത്തു വരുന്നത്. നേരത്തെ ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത ചര്‍ച്ചയാക്കിയ മറുനാടനെതിരെ മെന്റലിസ്റ്റിന്റെ നേതൃത്വത്തില്‍ കടന്നാക്രമണങ്ങള്‍ നടന്നിരുന്നു. ഈ ലോബിക്കും കവര്‍ച്ചയില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കും. സമീപത്തെ സിസിടിവി പരിശോധന നിര്‍ണ്ണായകമാകും.

ഓഫീസിന്റെ മുന്നിലേയും പിന്നിലേയും വാതില്‍ തുറന്ന നിലയിലാണുണ്ടായിരുന്നത്. ഓഫീസിനുള്ളിലെ മേശകളും കസേരുകളും അലങ്കോലമായി കിടക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നതെന്ന് കരുതുന്നു. ഓഫീസില്‍ നിന്നും രേഖകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം കസ്റ്റംസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണ പിള്ള എന്നിവരുള്‍പ്പെട്ട 2019-ലെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചത് തിരുവനന്തപുരം ഡിആര്‍ഐ യൂണിറ്റ് ആയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്.

അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചത് അര്‍ജുനായിരുന്നുവെന്ന് ബാലഭാസ്‌കര്‍ പറഞ്ഞതായി അച്ഛന്‍ കെ സി ഉണ്ണി. ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് ബാലഭാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്. ആശുപത്രിയില്‍ താന്‍ എത്തുമ്പോള്‍ ബാലുവിന് ബോധമുണ്ടായിരുന്നു. മോനേ എന്ന് വിളിച്ചപ്പോള്‍ അവന്‍ പ്രതികരിച്ചു. ഇപ്പോള്‍ എവിടെയാണെന്നും ചോദിച്ചു.ആശുപത്രിയിലാണെന്ന് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ ശരിയായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ചുണ്ടനക്കം നന്നായി ശ്രദ്ധിച്ചാല്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. ബാലുവിന്റെ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നു. ബാലുവിന്റെ മരണശേഷം സഹായി പ്രകാശ് തമ്പി ഫോണ്‍ കൈവശപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ ഇയാള്‍ പിടിയിലായതിനെത്തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ റെയ്ഡിലാണ് ഫോണ്‍ കണ്ടെടുത്തത്. കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ്.

ബാലുവിന്റെ എടിഎം കാര്‍ഡുകളടക്കംപ്രകാശ് തമ്പിയാണ് കൈവശം വച്ചിരുന്നതെന്നും ഉണ്ണി വെളിപ്പെടുത്തി. മൊബൈല്‍ ഫോണ്‍ ബാലഭാസ്‌കറിന്റെ അച്ഛനെ ഏല്‍പ്പിക്കണമെന്ന് അപകടം നടന്ന ദിവസം പ്രകാശ് തമ്പിയോട് മംഗലപുരം എസ്‌ഐ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തമ്പി ഇതിന് തയ്യാറായില്ലെന്നും ബാലഭാസ്‌കറിന്റെ കുടുംബം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബാലഭാസ്‌കറിനെ നോക്കിയ വൈദ്യസംഘത്തിലെ ഡോക്ടറും വാഹനം അര്‍ജുന്‍ ഓടിച്ചതാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണ ഓഫീസില്‍ മോഷണ ശ്രമം.

ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്.ബാലഭാസ്‌കറിന്റെ മരണക്കേസ് വീണ്ടും പുനരന്വേഷിക്കുമ്പോള്‍ സിബിഐ.യുടെ കണ്ണുകള്‍ നീളുക സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലേക്ക്. വെറുമൊരു വാഹനാപകടത്തിനു പകരം അതിനിടയാക്കിയ സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും ക്രമിനലുകളുടെ സാന്നിധ്യവുമൊക്കെ പുതിയ അന്വേഷണത്തിന്റെ പരിധിയില്‍വരും.

ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെയാണ് വാഹനാപകടത്തെക്കുറിച്ച് ബന്ധുക്കള്‍ക്ക് സംശയം ഇരട്ടിച്ചത്. ഡ്രൈവര്‍ അര്‍ജുനാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞെങ്കിലും അര്‍ജുന്റെ മൊഴി തിരിച്ചായിരുന്നു. വാഹനാപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കവേയാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 25 കിലോ സ്വര്‍ണം ഡി.ആര്‍.ഐ. പിടികൂടിയത്. ഇതില്‍ ബാലഭാസ്‌കറിന്റെ മുന്‍ മാനേജര്‍മാരായ പ്രകാശന്‍ തമ്പിയും വിഷ്ണുവും അറസ്റ്റിലായി.

ഇതോടെ ബാലഭാസ്‌കറിനെ സ്വര്‍ണക്കടത്തുകാര്‍ അപായപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ സംശയം ബലപ്പെട്ടു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചപ്പോഴാണ് സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്പി. ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category