1 GBP = 94.80 INR                       

BREAKING NEWS

സ്വന്തം ജീവിത പ്രശ്നങ്ങള്‍ക്കിടയിലും ആ കുരുന്നു ജീവന്‍ രക്ഷിക്കാന്‍ സഹായഹസ്തവുമായി ബാബു ഓടി എത്തി; എന്നിട്ടും പിഞ്ചു ജീവന്‍ തിരികെ പിടിക്കാനായില്ലല്ലോ എന്ന സങ്കടം മാത്രം: ഒറ്റ നാണയത്തുട്ടിന്റെ രൂപത്തില്‍ പൃഥ്വിരാജിനെ മരണം തട്ടിയെടുത്തത് മൂന്നാം പിറന്നാളിന് ഒരാഴ്ചയ്ക്ക് അകലെവെച്ച്

Britishmalayali
kz´wteJI³

ആലുവ: ജീവിതം ദുരിതത്തിലാണെങ്കിലും സ്വന്തം കുഞ്ഞിന്റെ ജീവന് വേണ്ടി അലറി കരഞ്ഞ ആ അമ്മയുടെ സങ്കടം ബാബുവിന് കാണാതിരിക്കാനായില്ല. കാരണം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ആശുപത്രിയുടെ പടിക്കല്‍ പരിഭ്രാന്തയായി നിന്ന ആ അമ്മയെ കണ്ടപ്പോള്‍ അത് താന്‍ തന്നെയാണെന്നാണ് ബാബുവിന് തോന്നിയത്. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് താനും ഇതേ അവസ്ഥയില്‍ നിന്നതോര്‍ത്തപ്പോള്‍ സ്വന്തം ഇല്ലായ്മയ്ക്കിടയിലും ആ അമ്മയെ സഹായിക്കാതിരിക്കാനും ബാബുവിന് തോന്നിയില്ല.

നാണയം വിഴുങ്ങിയ കുട്ടിയുമായി നിസ്സഹായയായി നിന്ന നന്ദിനി എന്ന അമ്മയ്ക്ക് വേണ്ട സഹായമെല്ലാം ചെയ്ത് നല്‍കിയത് ബാബുവായിരുന്നു. പൃഥ്വിരാജിനെയും അമ്മയെയും അമ്മൂമ്മയെയും ഓട്ടോയില്‍ കയറ്റി സൗജന്യമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ബാബു തന്നെയാണ് 500 രൂപ സഹായം നല്‍കി മൂന്നു പേരെയും ആലപ്പുഴയിലേക്ക് ആംബുലന്‍സില്‍ കയറ്റി വിട്ടതും. കയ്യില്‍ കാശില്ലാതെ നന്ദിനി വീണ്ടും വിളിച്ചപ്പോള്‍ രാത്രി ആലുവയില്‍ നിന്ന് ആലപ്പുഴ വരെ ഓട്ടോ ഓടിച്ചു ചെന്നു തിരികെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തു. എന്നിട്ടും ആ കുരുന്നിനെ രക്ഷിക്കാനായില്ലല്ലോ എന്ന വിഷമത്തിലാണിപ്പോള്‍ ബാബു.

എന്നിട്ടും ആ കുഞ്ഞ് ജീവന്‍ തിരികെ പിടിക്കാനായില്ലല്ലോ എന്ന സങ്കടത്തിലാണ് ബാബു. മൂന്നാം പിറന്നാളിന് ഒരാഴ്ചയ്ക്ക് അകലെവച്ചാണ് പൃഥ്വിരാജിനെ വിധി തട്ടിയെടുത്തത്. ചൂര്‍ണിക്കര പഞ്ചായത്തില്‍ മട്ടമ്മേല്‍ റോഡില്‍ വാടകയ്ക്കു താമസിക്കുന്ന ബാബു സ്വന്തം ദുരിതം മറന്നാണ് ഇവരെ സഹായിച്ചത്. ബാബുവിന്റെ ഇളയ മകന്‍ സെബിന്‍ (19) കൂട്ടുകാരനൊപ്പം വടുതലയില്‍ റെയില്‍പാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അരയ്ക്കു താഴെ തളര്‍ന്നു കിടപ്പാണ്. കഴിഞ്ഞ ഒക്ടോബര്‍ 17നായിരുന്നു അപകടം. അവിടെ ഒരു സ്ഥാപനത്തില്‍ ഓഫിസ് ബോയ് ആയിരുന്നു സെബിന്‍. ട്രെയിന്‍ വരുന്നതറിഞ്ഞ് ഓടിമാറാന്‍ ശ്രമിക്കുന്നതിനിടെ ഷൂ പാളത്തില്‍ കുരുങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്.

കൂട്ടുകാര്‍ സെബിനെ രാത്രി കൊച്ചിയില്‍ ഒരു ആശുപത്രിയില്‍ കൊണ്ടുചെന്നെങ്കിലും ഡോക്ടര്‍ ഇല്ലെന്നു പറഞ്ഞു മടക്കി. മറ്റൊരു ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ 6 ലക്ഷം രൂപ ചികിത്സാ ചെലവു കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നീടു കോട്ടയം മെഡിക്കല്‍ കോളജില്‍ 3 ശസ്ത്രക്രിയ നടത്തിയാണു ജീവന്‍ നിലനിര്‍ത്തിയത്. മൂത്ത മകനും ബാബുവും ശ്വാസതടസ്സം ഉള്ളവരാണ്. കയ്യില്‍ എപ്പോഴും 'ഇന്‍ഹെയ്‌ലറു'മായാണു ബാബു ഓട്ടോ ഓടിക്കുന്നത്. എങ്കിലും ആ കുരുന്നു ജീവന് വേണ്ടി നന്ദിനി അലറി കരഞ്ഞപ്പോള്‍ ബാബു തന്റെ ദുഃഖങ്ങളെല്ലാം മറന്ന് സഹായ ഹസ്തവുമായി എത്തുക ആയിരുന്നു.

മൂന്നാം പിറന്നാളിനു ഒരാഴ്ച മാത്രം ശേഷിക്കുമ്പോഴാണു നാണയത്തിന്റെ രൂപത്തില്‍ പൃഥ്വിരാജിനെ മരണം കവര്‍ന്നെടുത്തത്. കുട്ടിയുടെ കയ്യില്‍ നാണയം കണ്ട് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുമ്പോഴേക്കും അവന്‍ അതു വായില്‍ ഇട്ടു വിഴുങ്ങിയിരുന്നുവെന്ന് അമ്മ പറയുന്നു. കൊല്ലം നെല്ലേറ്റില്‍ നിന്ന് 5 വര്‍ഷം മുന്‍പ് ആലുവയില്‍ എത്തിയ നന്ദിനിയുടെ കുടുംബം ഒരാഴ്ചയേ ആയുള്ളൂ വളഞ്ഞമ്പലം കോടിമറ്റത്തു പുതിയ വാടകവീട്ടില്‍ താമസമാക്കിയിട്ട്. നന്ദിനിയും പൃഥ്വിയും അമ്മ യശോദയുമാണ് ഇവിടെയുള്ളത്. ബെംഗളൂരു സ്വദേശിയായ ഭര്‍ത്താവ് രാജ് അവിടെ സ്വകാര്യ കമ്പനി സൂപ്പര്‍വൈസറാണ്. നന്ദിനിക്കു ചെറിയ ജോലി ഉണ്ടായിരുന്നെങ്കിലും ലോക്ഡൗണിനെ തുടര്‍ന്നു നഷ്ടപ്പെട്ടു. അമ്മ വീട്ടുജോലിക്കു പോയി കിട്ടുന്ന 300 രൂപയാണു കുടുംബത്തിന്റെ ഏക വരുമാനം.

നാണയം വിഴുങ്ങിയിട്ടും പകല്‍ അവനു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയില്‍നിന്നു രാത്രി വീട്ടിലെത്തിയ ശേഷമാണ് അസ്വസ്ഥത തോന്നിയതെന്നും കരയാന്‍ തുടങ്ങിയതെന്നും നന്ദിനി പറഞ്ഞു. 'ആലപ്പുഴയിലെ ഡോക്ടര്‍ കൈവിട്ടതിലാണ് ഏറ്റവും വിഷമം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category