1 GBP = 94.80 INR                       

BREAKING NEWS

ഭാസ്‌കരന്‍ വിരമിച്ചത് മെയ് 31ന്; പാസ് വേര്‍ഡ് റദ്ദാക്കാതെ തട്ടിപ്പ്; ഘട്ടം ഘട്ടമായി പണം സ്വന്തം അക്കൗണ്ടിലേക്ക് ഉദ്യോഗസ്ഥന്‍ മാറ്റിയത് ആരും അറിഞ്ഞില്ല; പിടിക്കപ്പെടുമെന്നായപ്പോള്‍ ആദ്യം നടന്നത് സൈബര്‍ പോരാളിയെ രക്ഷിക്കാനുള്ള നീക്കം; ലോക്സഭയില്‍ ഇടതുപക്ഷത്തിന് വോട്ട് ചോദിച്ച ജീവനക്കാരന് വേണ്ടി നടന്നത് പണം തിരികെ നല്‍കി എല്ലാം ഒതുക്കാനുള്ള നീക്കം; ഭര്‍ത്താവും ഭാര്യയും ഒളിവില്‍ പോയതും കള്ളക്കളി കാരണം; വഞ്ചിയൂര്‍ ട്രഷറിയിലെ തട്ടിപ്പില്‍ നിറയുന്നത് 'സംഘടനാ കളികള്‍' തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍ 2 കോടി രൂപ തട്ടിപ്പു നടത്തിയ എം.ആര്‍.ബിജുലാലിനെ സംരക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും അവസാന നിമിഷം വരെ ശ്രമിച്ചു. കേസിലെ പ്രതികളായ ബിജുലാലും ഭാര്യ സിനിയും ഒളിവില്‍. ഇവര്‍ക്കായി വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് ട്രഷറി ജോയിന്റ് ഡയറക്ടര്‍ വിജിലന്‍സ് ഇന്ന് തീരുമാനമെടുക്കും. അന്വേഷണത്തിന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കും ഉത്തരവിട്ടിട്ടുണ്ട്.

ട്രഷറി ഓഫിസര്‍ വി.ഭാസ്‌കരന്‍ മെയ് 31നാണു വിരമിച്ചത്. അദ്ദേഹത്തിന്റെ പാസ്വേര്‍ഡ് റദ്ദാക്കിയിരുന്നെങ്കില്‍ തട്ടിപ്പു സാധ്യമാകുമായിരുന്നില്ല. മാത്രമല്ല, മറ്റൊരാള്‍ അത് ഉപയോഗിച്ചിട്ടും തിരിച്ചറിയാതെ പോയതു വലിയ വീഴ്ചയാണ്. 6 മാസം മുന്‍പാണ് ബിജുലാല്‍ വഞ്ചിയൂര്‍ സബ് ട്രഷറി ഓഫിസിലെത്തുന്നത്. സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്നു തന്റെ ട്രഷറി അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി തുക മാറ്റി. പിന്നീടു തന്റെയും ഭാര്യയുടെയും പേരുള്ള അക്കൗണ്ടിലേക്ക് ആ തുക നിക്ഷേപിക്കുകയായിരുന്നു. ഈ ഗുരുതര സ്വഭാവമുള്ള മോഷണം കണ്ടെത്തുന്നതിലാണ് വലിയ വീഴ്ചയുണ്ടായത്. കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമം നടന്നത് കൂടുതല്‍ ദുരൂഹവും.

കഴിഞ്ഞ 27നാണു തട്ടിപ്പു കണ്ടെത്തിയത്. എന്നാല്‍ വിവരം ട്രഷറി ഡയറക്ടറേറ്റിനെ ഔദ്യോഗികമായി അറിയിച്ചില്ല. ഇടതു സൈബര്‍ പോരാളി കൂടിയായ ബിജുലാലിനെക്കൊണ്ടു തുക തിരിച്ച് അടപ്പിച്ചു പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. ഇതിനിടെ വിവരം ചോര്‍ന്നു. ഇതോടെ ഭര്‍ത്താവും ഭാര്യയും ഒളിവില്‍ പോയി. ഇതിന് പിന്നില്‍ സംഘടനാ നേതാക്കളും ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ എന്‍ജിഒ യൂണിയനില്‍ ബിജുലാലിന് അംഗത്വം പോലുമില്ലെന്ന വിശദീകരണവുമായി സംഘടനയും എത്തി. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പരസ്യമായി വോട്ട് ചോദിച്ച ഉദ്യോഗസ്ഥനായിരുന്നു ബിജുലാല്‍. ഇതും ചര്‍ച്ചയായിട്ടുണ്ട്.

വലിയ ഗൂഢാലോചനയാണ് ബിജുലാലിനെ രക്ഷിക്കാന്‍ നടത്തിയത്. ംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ വഞ്ചിയൂര്‍ ട്രഷറിയിലെ 2 ജീവനക്കാരോട് ഓഫിസില്‍ വരേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ ജാഗ്രത. പകരം മറ്റൊരു ഓഫിസിലെ 2 ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. എങ്ങനേയും പണം തിരിച്ചടച്ച് വിവാദം ഒഴിവാക്കാനായിരുന്നു ശ്രമം. ഇതിനിടെ വിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണു പൊലീസിനു പരാതി നല്‍കിയത്. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. പെന്‍ഷന്‍കാരുടെ പലിശ തട്ടിച്ചതിനു മുന്‍പ് ഒരു ട്രഷറി ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു. ഉത്തരവിലെ പരാമര്‍ശം ആയുധമാക്കി ആ ജീവനക്കാരന്‍ അടുത്തിടെ സര്‍വീസില്‍ തിരികെ പ്രവേശിച്ചു. ഇതിന് പിന്നിലും ഉന്നത ബുദ്ധിയുണ്ടായിരുന്നു.

പല ദിവസങ്ങളിലായാണു ബിജുലാല്‍ പണം തട്ടിയത്. എന്നാല്‍ 2 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കുമാറ്റി ബിജുലാല്‍ അന്നു തന്നെ അതില്‍ നി ന്ന് 60 ലക്ഷം രൂപ തന്റെ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റി. സോഫ്റ്റ്വെയര്‍ പിഴവോ കയ്യബദ്ധമോ കാരണം സംഭവിച്ചാണെന്നു വരുത്തിത്തീര്‍ത്താനാണ് ശ്രമം. വഞ്ചിയൂര്‍ ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.എസ്.ബിജുലാല്‍ ജില്ല കലക്ടറുടെ അക്കൗണ്ടില്‍ നിന്നു കൂടുതല്‍ തുക തട്ടിയെടുത്തിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥന്റെ പെന്‍ നമ്പര്‍ പരിശോധിച്ചാല്‍ മാത്രമേ വേറെ അക്കൗണ്ടുകളിലേക്കു പണം മാറ്റിയിട്ടുണ്ടോ എന്നു വ്യക്തമാകുകയുള്ളൂ. ട്രഷറിയിലെ ഐഎസ്എംസി (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്മെന്റ് സെല്‍) വിഭാഗത്തിന്റെ വീഴ്ചയാണു തട്ടിപ്പു നടക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേഡ് ഇല്ലാതാക്കിയിരുന്നെങ്കില്‍ തട്ടിപ്പു നടക്കില്ലായിരുന്നു.

ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ വിശദമായ അന്വേഷണത്തിന് ട്രഷറി വിജിലന്‍സ് ജോയിന്റ് ഡയറക്ടര്‍ വി. സാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രഷറിയില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വേറില്‍ പോരായ്മകള്‍ ഏറെയുണ്ടെന്നാണ് ഈ തട്ടിപ്പ് സൂചിപ്പിക്കുന്നത്.സംഘടിതമായി പണം തട്ടാനുള്ള പഴുതുണ്ട്. തുക രേഖപ്പെടുത്തി മറ്റൊരു അക്കൗണ്ടിലേക്ക് പോയാലും അതേ തുക ട്രഷറിയില്‍ ശേഷിക്കുന്നതായി കാണിക്കാറുണ്ട്. ഇതിന്റെയെല്ലാം മറവിലായിരുന്നു തട്ടിപ്പ്.

വഞ്ചിയൂര്‍ ട്രഷറിയില്‍ നടന്ന തട്ടിപ്പ് അതീവഗൗരവത്തില്‍ തന്നെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താന്‍ ആരെയും അനുവദിക്കുകയില്ല. ഇതിന് ഉത്തരവാദികള്‍ ആരു തന്നെയായാലും കര്‍ക്കശമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇതുസംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതിനിടെ പണം തിരിമറി നടത്തിയ സംഭവത്തില്‍ കലക്ടറുടെ അക്കൗണ്ടില്‍ നിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടര്‍ അറിയിച്ചതായി കലക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കലക്ടറുടെ അക്കൗണ്ടില്‍നിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരന്‍ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കലക്ടറുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ അക്കൗണ്ടിലെ പണം തിരിമറികള്‍ക്കായി ഉപയോഗിച്ചെന്നും, ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂര്‍ അഡിഷനല്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category