1 GBP = 94.80 INR                       

BREAKING NEWS

വാഹനം ഈടുവച്ചതായി മുദ്രപത്രത്തില്‍ കരാറെഴുതി ഒപ്പിട്ടു വാങ്ങും; തുടര്‍ന്ന് നിശ്ചയിക്കുന്ന തുകയ്ക്കു ചീട്ടു കളിക്കാം; ജയിച്ചാല്‍ വാഹനവും ഒപ്പം കരാര്‍ പ്രകാരമുള്ള പണവും; തോറ്റാല്‍ വാഹനം നഷ്ടമാകും; 70 ലക്ഷം രൂപ വരെ വിലയുള്ള ആഡംബര വാഹനങ്ങള്‍ വരെ ചീട്ടുകളി മാഫിയ സ്വന്തമാക്കി; മണര്‍കാട് ക്രൗണ്‍ ക്ലബ്ബില്‍ നടന്നത് പണം തട്ടിപ്പിന്റെ സമാനതകളില്ലാത്ത തന്ത്രങ്ങള്‍; ഇടനിലക്കാര്‍ രാഷ്ട്രീയക്കാരുടെ ബിനാമിയും; മറ്റക്കരക്കാരനെ കൊണ്ട് സത്യം പറയിക്കാന്‍ പൊലീസ്; അട്ടിമറിക്ക് രാഷ്ട്രീയക്കാരും

Britishmalayali
kz´wteJI³

കോട്ടയം: മണര്‍കാട് ക്രൗണ്‍ ക്ലബ്ബില്‍ റെയ്ഡ് സമയത്ത് ഉണ്ടായിരുന്ന ചീട്ടുകളി ഇടനിലക്കാരനെ ചോദ്യം ചെയ്യും. മറ്റക്കര സ്വദേശിയായ ഇടനിലക്കാരന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ട്. റെയ്ഡ് നടത്തുമ്പോള്‍ ഇയാളും ക്ലബ്ബില്‍ ഉണ്ടായിരുന്നു. ഇക്കാര്യം റെയ്ഡ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിനു മൊഴി കൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കേസ് അട്ടിമറിക്കാന്‍ മണര്‍കാട്ടെ മുതലാളിമാരെ രക്ഷിക്കാന്‍ രാഷ്ട്രീയ നേതൃത്വവും സജീവമാണ്.

ക്ലബ് സെക്രട്ടറി മാലം സുരേഷിന്റെ സുഹൃത്തായ ഈ വ്യക്തിയും ക്ലബ്ബിന്റെ നടത്തിപ്പില്‍ പണം മുടക്കിയിട്ടുണ്ടെന്നാണ് സൂചന. ചീട്ടുകളി നടക്കുന്ന സമയത്ത് ഇടനിലക്കാരന്റെ സാന്നിധ്യം ഉണ്ടാകും. പല പ്രമുഖരുടെയും ബെനാമിയാണ് ഇയാള്‍. റെയ്ഡിനൊടുവില്‍ ചീട്ടുകളിച്ചവര്‍ പിടിയിലായെങ്കിലും ഇടനിലക്കാരന്‍ കടന്നു കളഞ്ഞു. ഇടനിലക്കാരനൊപ്പം ചീട്ടുകളിയും പണം ഇടപാടും സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ രജിസ്റ്ററും അപ്രത്യക്ഷമായി. ഈ സാഹചര്യത്തിലാണ് മൊഴി എടുക്കല്‍.

അതിനിടെ മാലം സുരേഷിനെതിരെ കൂടുതല്‍ പരാതികള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. ചീട്ടുകളിക്കാന്‍ ക്ലബ്ബില്‍ നിന്നു തന്നെ പണം വായ്പ നല്‍കും. ഇതിന് വാഹനവും വാങ്ങി വയ്ക്കും. ഇങ്ങനെ ഈടായി വാങ്ങിയ വാഹനങ്ങള്‍ നഷ്ടപ്പെട്ടെന്നാണ് പരാതി. എട്ട് പരാതികളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത്. ഇവര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. വാഹനം ഈടുവച്ചതായി മുദ്രപത്രത്തില്‍ കരാറെഴുതി ഒപ്പിട്ടു വാങ്ങുകയാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് ഇവര്‍ നിശ്ചയിക്കുന്ന തുകയ്ക്കു ചീട്ടു കളിക്കാം. ജയിച്ചാല്‍ വാഹനവും ഒപ്പം കരാര്‍ പ്രകാരമുള്ള പണവും ലഭിക്കും. തോറ്റാല്‍ വാഹനം നഷ്ടമാകും.

വാഹനത്തിന്റെ വില 70 ലക്ഷം രൂപ വരെ വിലയുള്ള ആഡംബര വാഹനങ്ങള്‍വരെ ചീട്ടുകളി കേന്ദ്രത്തില്‍നിന്ന് ഒറ്റ രാത്രി കൊണ്ടു നഷ്ടമായവരുണ്ട്. ഇത്തരത്തില്‍ സ്വന്തമാക്കുന്ന വാഹനങ്ങള്‍ കൂടുതല്‍ വിലയ്ക്കു മറിച്ചു വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണവും ഇതേ ഇടപാടുകള്‍ക്കായി സുരേഷ് ഉപയോഗിച്ചിരുന്നതായാണു വിവരം. ക്ലബ് പ്രസിഡന്റ് സന്തോഷും സെക്രട്ടറി മാലം സുരേഷും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കാര്‍ മോഷണം അടക്കമുള്ള വിവരങ്ങള്‍ കോടതിയെ പൊലീസ് അറിയിക്കും.

മാലം സുരേഷിനെതിരെയുള്ള കേസുകളുടെ വിവരം കഴിഞ്ഞ ദിവസം പൊലീസ് ഗവ. പ്ലീഡര്‍ക്കു കൈമാറി. ചീട്ടുകളിക്ക് ഒത്താശ നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ (മുന്‍ എസ്എച്ച്ഒ മണര്‍കാട്) ആര്‍. രതീഷ് കുമാറിനെതിരെയുള്ള വകുപ്പു തല അന്വേഷണം ചേര്‍ത്തല ഡിവൈഎസ്പി കെ. സുഭാഷിനു നല്‍കി. ചൂതാട്ടം നടത്തിയ ക്രൗണ്‍ ക്ലബ്ബിന്റെ ഉടമ മാലം സുരേഷുമായുള്ള ബന്ധം വെളിപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ആര്‍ രതീഷ്‌കുമാറിനെ ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി സസ്പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ പൊലീസ് ചീഫ് ജി ജയ്ദേവ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മണര്‍കാട് സ്റ്റേഷനിലെ കുറഞ്ഞത് അഞ്ച് പൊലീസുകാര്‍ക്ക് ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടറെ ചേര്‍ത്തല ഡിവൈഎസ്പി ഉടന്‍ ചോദ്യം ചെയ്യുന്നതോടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെട്ടേക്കും. രതീഷ് കുമാറിന് എതിരെ തുടര്‍നടപടി വേണമെങ്കില്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കണം. ക്ലബ്ബ് ഉടമ മാലം സുരേഷുമായി ബന്ധമുണ്ടെന്നും പുറത്തായ ഫോണ്‍ സംഭാഷണം തന്റേതാണെന്നും രതീഷ്‌കുമാര്‍ സമ്മതിച്ചിരുന്നു.

ക്ലബ്ബ് നടത്തിപ്പുകാരനും രതീഷ്‌കുമാറും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഇതില്‍ പൊലീസിനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുന്ന രതീഷ്, ഹൈക്കോടതിയെ സമീപിക്കണമെന്ന ഉപദേശവും നല്‍കുന്നുണ്ട്. ഇത് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്പി, രതീഷ്‌കുമാറിന് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫോണ്‍ സംഭാഷണം തന്‍േറതാണെന്ന് രതീഷ് സമ്മതിക്കുകയും ചെയ്തിരുന്നു.

ക്ലബ് റെയ്ഡ് ചെയ്യാന്‍ പോകുന്ന വിവരം മുന്‍കൂട്ടി അറിയിച്ചെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, പണം ഉപയോഗിച്ച് ചീട്ടുകളി നടത്തിയിട്ടില്ലെന്നാണ് ക്രൗണ്‍ ക്ലബ് ഭാരവാഹികളുടെ വാദം. ിലവില്‍ 17 പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണസംഘം ശേഖരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category