1 GBP = 93.50 INR                       

BREAKING NEWS

ഹൈദരാബാദിലെ കോണ്‍സുലേറ്റി ല്‍ ഫര്‍ണ്ണിച്ചര്‍ വാങ്ങാന്‍ അടങ്കല്‍ നല്‍കിയത് 40 കോടി! സ്വപ്നയ്ക്കും സന്ദീപിനും പണമുണ്ടാക്കാന്‍ കോണ്‍സുലേറ്റില്‍ സഹായം നല്‍കിയവരുണ്ടെന്നതിന് തെളിവായി ഈ കച്ചവടവും; ജലാലിന്റെ കീഴടങ്ങലിന് പിന്നില്‍ മുഹമ്മദ് അലി ഇബ്രാഹിമും മുഹമ്മദ് അലിയും പിടിയിലാകാതിരിക്കാനുള്ള തന്ത്രം; ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ സന്ദീപ് ചോദിച്ച് വാങ്ങിയത് 75,000 രൂപയും; സ്വര്‍ണ്ണ കടത്തില്‍ നിറയുന്നത് തീവ്രവാദത്തിന്റെ അദൃശ്യ കരങ്ങള്‍ തന്നെ

Britishmalayali
kz´wteJI³

കൊച്ചി: കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്കും സരിത്തിനും ഉണ്ടായിരുന്നത് അത്യുഗ്രന്‍ സൗഹൃദങ്ങള്‍. കോണ്‍സുലേറ്റിലെ ജോലി പോയെങ്കിലും ഇവിടെ എല്ല കരാറും കിട്ടിയത് ഇവര്‍ക്കായിരുന്നു. സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ട സംഘത്തിനു വേണ്ടി വഴിവിട്ട പലതും അവിടെ നടന്നു. ഈ സാഹചര്യത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ എന്‍ഐഎയും ചോദ്യം ചെയ്യും. കോണ്‍സുലേറ്റിലെ മറ്റ് പലര്‍ക്കും കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം. ഹൈദരാബാദില്‍ നിര്‍ദേശിക്കപ്പെട്ട പുതിയ യുഎഇ കോണ്‍സുലേറ്റിലേക്കു ഫര്‍ണിച്ചര്‍ നല്‍കാനുള്ള കരാര്‍ ലഭിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളായ സന്ദീപും സ്വപ്നയുമാണ് ഇക്കാര്യം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. ഇതിനെ എന്‍ഐഎയും ഗൗരവത്തോടെ കാണും.

40 കോടി രൂപയ്ക്കുള്ള കരാര്‍ സംഘത്തിനു നല്‍കാന്‍ ഏകദേശ ധാരണയിലെത്തി നില്‍ക്കുമ്പോഴാണു കള്ളക്കടത്തു പിടികൂടിയതെന്നും പ്രതികള്‍ പറഞ്ഞു. ഇതടക്കം തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ചില കരാര്‍ പ്രവൃത്തികളുടെയും അതില്‍ കമ്മിഷന്‍ ലഭിച്ചതിന്റെയും വിശദാംശങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത മഞ്ചേരി സ്വദേശി ടി.എം. അന്‍വര്‍ വഴി ഫര്‍ണിച്ചര്‍ നല്‍കാമെന്നായിരുന്നു ധാരണ. അന്‍വറിനു നേരത്തേ ഫര്‍ണിച്ചര്‍ ബിസിനസുണ്ടായിരുന്നു. യുഎഇ സര്‍ക്കാരില്‍നിന്നു പണം ലഭിക്കുമെന്നുറപ്പുള്ളതിനാലാണു 40 കോടി രൂപയുടെ അടങ്കല്‍ നല്‍കിയതെന്നും ഇത് അമിത നിരക്കാണെന്നുറപ്പുണ്ടായിരുന്നതായും സ്വപ്നയും സന്ദീപും പറഞ്ഞിട്ടുണ്ട്. കോണ്‍സുലേറ്റിന് ഫര്‍ണ്ണിച്ചര്‍ വാങ്ങാന്‍ 40 കോടി എന്നത് അതിഭീമമായ തുകയാണ്.

ഒരു കിലോഗ്രാം സ്വര്‍ണം കടത്തുന്നതിന് 75,000 രൂപയാണു സന്ദീപ് ആവശ്യപ്പെട്ടിരുന്നത്. ഇതു കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയാണെന്നാണു പറഞ്ഞിരുന്നത്. ഇതില്‍നിന്നു സ്വന്തം പങ്ക് എടുത്ത ശേഷം റമീസ് ബാക്കി സന്ദീപിനു നല്‍കും. സന്ദീപാകട്ടെ, തന്റെ പങ്ക് നീക്കിവച്ച ശേഷം സ്വപ്ന, സരിത് എന്നിവര്‍ക്കുമുള്ള കമ്മിഷന്‍ കൈമാറുകയായിരുന്നു. റമീസും സന്ദീപുമായിരുന്നു എല്ലാം നിയന്ത്രിച്ചിരുന്നത്. അതിനിടെ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ സംഭവിച്ചു. റമീസ്, കൂട്ടാളി എ.എം.ജലാല്‍ എന്നിവരുമായുള്ള അടുത്ത ബന്ധമാണു മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരെ കുടുക്കിയത്. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം വില്‍പന നടത്തി പണമാക്കുന്നത് ഇവരാണെന്നാണു സൂചന. ജലാലിനു നിയമ സഹായം ഉറപ്പാക്കാനും കസ്റ്റംസിനു കീഴടങ്ങാനും സഹായം ലഭ്യമാക്കിയത് ഇവരായിരുന്നു.

നയതന്ത്ര പാഴ്സലിലെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു തൊട്ടുമുന്‍പുള്ള ദിവസവും കേസിലെ പ്രതികള്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം പുറത്തു കടത്തി. റമീസാണു സ്വര്‍ണം കൈമാറിയത്. ജലാല്‍, മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവര്‍ തമ്പാനൂരിലെ ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്തു വച്ചാണ് ഈ സ്വര്‍ണം ഏറ്റുവാങ്ങിയത്. കടത്തിയ സ്വര്‍ണത്തിന്റെ അളവും ആര്‍ക്കാണു കൈമാറിയെന്ന വിവരവും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍ 28 നാണു ഈ കടത്ത് നടന്നത്. ജൂണ്‍ 30നാണ് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലില്‍ 30 കിലോഗ്രാം സ്വര്‍ണം എത്തിയതും വിവരം കസ്റ്റംസിനു ലഭിച്ചതും.

മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവര്‍ കേസില്‍പ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജലാല്‍ കസ്റ്റംസില്‍ കീഴടങ്ങി. അതിനിടയില്‍ റമീസ് അറസ്റ്റിലായതോടെ ഈ പദ്ധതി പാളി. സ്വര്‍ണ വില്‍പനയിലൂടെ ലഭിച്ചിരുന്ന പണം തീവ്രസ്വഭാവമുള്ള സംഘടനകളിലേക്കും മറ്റും എത്തിയിരുന്നത് ഇവരിലൂടെയാണോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത്, ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ റാക്കറ്റിന്റെ ഭാഗമാണിവര്‍ എന്നാണു വിവരം. മുഹമ്മദ് അലി ഇബ്രാഹിം അറസ്റ്റിലായ ജലാലിന്റെ ഡ്രൈവര്‍ കൂടിയാണ്. അന്വേഷണം ഇവരിലേക്കു കൂടി എത്തുന്നുവെന്നറിഞ്ഞതോടെ ഇവര്‍ എറണാകുളത്തുള്ള അഭിഭാഷകനെ സമീപിച്ചിരുന്നു. ഇവിടെ നിന്ന് തിരിച്ചു പോകുമ്പോള്‍ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. റമീസിനെ വീണ്ടും വിട്ടുകിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന പ്രതിഭാഗം വാദത്തിന്റെ നിജസ്ഥിതി അറിയാന്‍ കേസ് ഡയറി കോടതി പരിശോധിക്കും.

മലപ്പുറം, മൂവാറ്റുപുഴ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 2 കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍, ഒരു ടാബ്, 8 മൊബൈല്‍ ഫോണുകള്‍, 6 സിംകാര്‍ഡുകള്‍, ഒരു ഡിജിറ്റല്‍ വിഡിയോ റിക്കോര്‍ഡര്‍, 5 ഡിവിഡികള്‍, ബാങ്ക് നിക്ഷേപരേഖകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, യാത്രാരേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയച്ചു. ചെന്നൈ വിമാനത്താവളം കേന്ദ്രീകരിച്ചും സ്വര്‍ണം കടത്തിയെന്ന നിഗമനത്തില്‍ എന്‍ഐഎ എത്തിയിട്ടുണ്ട്. ചെന്നൈയില്‍ ഇന്നലെയും എന്‍ഐഎ സംഘം പരിശോധന തുടര്‍ന്നു. സ്വര്‍ണ വില്‍പനയ്ക്കു വഴിയൊരുക്കിയ ഏജന്റുമാരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ചെന്നൈ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചെന്നാണു നിഗമനം. കഴിഞ്ഞ വര്‍ഷമാദ്യം 20.6 കിലോ സ്വര്‍ണവും മാസങ്ങള്‍ക്കു മുന്‍പ് 20 കിലോ സ്വര്‍ണവും ചെന്നൈ വിമാനത്താവളത്തില്‍ പിടിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category