1 GBP = 93.50 INR                       

BREAKING NEWS

കോടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബം നാണയം വിഴുങ്ങിയതു കണ്ട് കുട്ടിയുമായി എത്തിയത് മൂന്ന് ആശുപത്രിയില്‍; കോവിഡു കാലത്തെ നിസ്സഗത ആശുപത്രികളില്‍ പ്രകടമായപ്പോള്‍ വീട്ടിലേക്ക് മടക്കം; കളിച്ചു ചിരിച്ച് ഉറങ്ങാന്‍ കിടന്ന രണ്ടു വയസ്സുകാരന്‍ പിന്നെ എണീറ്റതുമില്ല; ചികില്‍സാ വീഴ്ചയില്ലെന്ന് പറയുമ്പോഴും പൃഥ്വിരാജിന്റെ മരണത്തിനുള്ളത് മെഡിക്കല്‍ നെഗ്ലജന്‍സിന്റെ മണം മാത്രം; കണ്ടെയ്‌ന്മെന്റ് സോണില്‍ ജീവന് സര്‍ക്കാര്‍ ആശുപത്രികള്‍ പുല്ലുവില നല്‍കുമ്പോള്‍

Britishmalayali
kz´wteJI³

ആലുവ: കോവിഡുകാലത്തെ മെഡിക്കല്‍ നെഗ് ലജന്‍സിന് തെളിവാണ് പൃഥ്വിരാജ് എന്ന കുട്ടിയുടെ മരണം. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്തു വാടകയ്ക്കു താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏക മകന്‍ പൃഥിരാജ് ആണു മരിച്ചത്. അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരനെ 6 മണിക്കൂറിനിടെ 3 ആശുപത്രികളില്‍ എത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ വേണ്ടത് ഡോക്ടര്‍മാര്‍ ചെയ്തില്ല. കോവിഡിലെ ആശുപത്രികളിലെ നിസംഗതയാണ് ഈ കുട്ടിയുടെ ജീവന്‍ എടുത്തത്. പിറന്നാള്‍ ആഘോഷത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കൊച്ചു മിടുക്കന്‍ ഏവരേയും വിട്ട് യാത്രയായി.

'ആലപ്പുഴ മെഡിക്കല്‍ കോളജ് വരെ അവനെ കൊണ്ടുപോയി. അവര്‍ അവിടെ കിടത്താന്‍ സമ്മതിച്ചിരുന്നെങ്കില്‍ അവന്‍ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായേനെ.'-ഹൃദയം പൊട്ടുന്ന വേദനയോടെ അമ്മ പറഞ്ഞത് ഇതാണ്. കുട്ടിയുടെ കയ്യില്‍ നാണയം കണ്ട് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുമ്പോഴേക്കും അവന്‍ അതു വായില്‍ ഇട്ടു വിഴുങ്ങി. ഈ മാസം 10നാണു പൃഥ്വിയുടെ പിറന്നാള്‍. കൊല്ലം നെല്ലേറ്റില്‍ നിന്ന് 5 വര്‍ഷം മുന്‍പ് ആലുവയില്‍ എത്തിയ നന്ദിനിയുടെ കുടുംബം ഒരാഴ്ചയേ ആയുള്ളൂ വളഞ്ഞമ്പലം കോടിമറ്റത്തു പുതിയ വാടകവീട്ടില്‍ താമസമാക്കിയിട്ട്. കൊറോണ നല്‍കിയ പ്രാരാബ്ദങ്ങള്‍ക്കിടെ ദുരന്തം.

ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും കുട്ടിയെ എത്തിച്ചെങ്കിലും നാണയം തനിയെ പുറത്തുപൊയ്ക്കൊള്ളുമെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ വിട്ടയച്ചു. കൊറോണ കണ്ടെയ്‌ന്മെന്റ് സോണില്‍നിന്ന് എത്തിയതിനാലാണ് ഡോക്ടര്‍മാര്‍ ഈ നിലപാട് എടുത്തത്. മരണശേഷമുള്ള പരിശോധനയില്‍ കുട്ടിയുടെ കോവിഡ് ഫലം നെഗറ്റീവായി. എന്നാല്‍ പൃഥ്വിക്ക് കോവിഡിന്റെ പേരില്‍ ജീവന്‍ നഷ്ടമായി. അതേസമയം, ചികിത്സപ്പിഴവില്ലെന്ന് മൂന്ന് ആശുപത്രി അധികൃതരും പറയുന്നു. എന്നാല്‍ കിടത്തി ചികില്‍സിക്കാനുള്ള മടിയാണ് കുട്ടിയുടെ ജീവന്‍ എടുത്തതെന്ന് വ്യക്തമാണ്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. പതിനൊന്ന് മണിയോടെ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എക്സ്റേയില്‍ നാണയം കുടലിലുള്ളതായി കണ്ടു. പഴവും വെള്ളവും കൊടുത്ത് 2 മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും എക്സ്റേ എടുക്കാമെന്നു നിര്‍ദ്ദേശം. രണ്ട് മണിയോടെ വയര്‍ നിറഞ്ഞെങ്കിലും കുട്ടി മൂത്രമൊഴിക്കുന്നില്ല. ഇതോടെ നാലു മണിയോടെ ജനറല്‍ ആശുപത്രിയില്‍നിന്നുള്ള ആംബുലന്‍സില്‍ ആലപ്പുഴയിലേക്ക് കൊണ്ടു പോയി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വീണ്ടും എക്സ്റേ എടുക്കുന്നു. നാണയം തനിയെ പോകുമെന്നും അല്ലെങ്കില്‍ 3 ദിവസം കഴിഞ്ഞുവരാനും നിര്‍ദേശിച്ചു മടക്കിവിടുന്നു. രാത്രി പന്ത്രണ്ട് മണി വരെ കുട്ടി കളിച്ചു ചിരിച്ചു. രാത്രി ഉറങ്ങിയില്ല. രാവിലെ നോക്കുമ്പോള്‍ അനക്കമില്ല. ആലുവ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു.

പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്തു വാടക വീട്ടില്‍ നന്ദിനിയും പൃഥ്വിയും അമ്മ യശോദയുമാണ് ഇവിടെയുള്ളത്. ബെംഗളൂരു സ്വദേശിയായ ഭര്‍ത്താവ് രാജ് അവിടെ സ്വകാര്യ കമ്പനി സൂപ്പര്‍വൈസറാണ്. നന്ദിനിക്കു ചെറിയ ജോലി ഉണ്ടായിരുന്നെങ്കിലും ലോക്ഡൗണിനെ തുടര്‍ന്നു നഷ്ടപ്പെട്ടു. അമ്മ വീട്ടുജോലിക്കു പോയി കിട്ടുന്ന 300 രൂപയാണു കുടുംബത്തിന്റെ ഏക വരുമാനം. നാണയം വിഴുങ്ങിയിട്ടും പകല്‍ അവനു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയില്‍നിന്നു രാത്രി വീട്ടിലെത്തിയ ശേഷമാണ് അസ്വസ്ഥത തോന്നിയതെന്നും കരയാന്‍ തുടങ്ങിയതെന്നും നന്ദിനി പറഞ്ഞു. 'ആലപ്പുഴയിലെ ഡോക്ടര്‍ കൈവിട്ടതിലാണ് ഏറ്റവും വിഷമം. ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ആരുടെയെങ്കിലും കയ്യോ കാലോ പിടിച്ചു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി എന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തിയേനെ. കൂലിപ്പണിക്കാരുടെ കുട്ടിക്ക് അവര്‍ വില കല്‍പിച്ചില്ല'. അമ്മൂമ്മ യശോദ പറയുന്നത് ഇങ്ങനെയാണ്,

മൂന്നാം പിറന്നാളിന് 8 ദിവസം മാത്രം ബാക്കി നില്‍ക്കെയാണു പൃഥ്വിരാജിന്റെ മരണം. കൊല്ലം പൂത്താക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടില്‍ സുനിലിന്റെയും യശോദയുടെയും മകളാണു നന്ദിനി. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനി സൂപ്പര്‍വൈസറാണു രാജ്. കോവിഡ് വ്യാപന മേഖലയായതിനാല്‍ ഇന്നു കൊല്ലത്തു നടത്തുന്ന സംസ്‌കാരത്തിനു പോകാനുമാകില്ല. ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും പീഡിയാട്രിക് സര്‍ജനില്ലായിരുന്നു. പഴവും ചോറും കഴിച്ചാല്‍ തനിയെ പോകുമെന്നാണ് ആലുവയിലെ ഡോക്ടര്‍ പറഞ്ഞത്.

കണ്ടെയ്‌ന്മെന്റ് സോണില്‍ നിന്നായതിനാല്‍ കിടത്താനാവില്ലെന്നും പഴവും ചോറും നല്‍കിയിട്ടും പോയില്ലെങ്കില്‍ 3 ദിവസം കഴിഞ്ഞുവരാനും പറഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നു മടക്കിയത്. എന്നാല്‍ ചികില്‍സാ പിഴവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ ആവശ്യമില്ലെന്ന അനുമാനത്തില്‍ പിഴവില്ല. നാണയം ആമാശയത്തിലെത്തിയതായി ആലുവയിലെയും ആലപ്പുഴയിലെയും എക്സ്റേയില്‍ വ്യക്തം.

തൊണ്ടയിലോ ശ്വാസനാളത്തിലോ തങ്ങാതെ നാണയം വയറ്റിലെത്തിയാല്‍ വിസര്‍ജന വേളയില്‍ പുറത്തുപോകാന്‍ സമയം നല്‍കുകയാണു ചെയ്യുക. മരണകാരണം കൃത്യമായി കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്നാണ് അവരുടെ പക്ഷം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category