1 GBP = 93.50 INR                       

BREAKING NEWS

പൊലീസ് വാഹനത്തില്‍ എസ്റ്റേറ്റില്‍ എത്തി; പൊലീസ് സംരക്ഷണം പിന്‍വലിച്ച് ഡിവൈഎസ് പി മടങ്ങി; പിന്നെ വെടിയുതിര്‍ത്ത് സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം; എല്ലാവരേയും ഓട്ടിച്ച് 1200 ഏക്കറോളം വരുന്ന തോട്ടം സ്വന്തമാക്കി അബ്ദുള്‍ ഖാദറിന്റെ ക്രിമിനലിസം; വാദിയെ പ്രതിയാക്കി പിന്നേയും പൊലീസിന്റെ കള്ളക്കളി; സബ്കളക്ടറുടേയും ഹൈക്കോടതിയുടേയും ഉത്തരവുകള്‍ക്ക് പുല്ലുവില; കെ ആര്‍ വി എസ്റ്റേറ്റിലെ കൈയേറ്റത്തില്‍ നിറയുന്നതും അഴിമതിയുടെ മണം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

മൂന്നാര്‍: കഴിഞ്ഞ ജൂണ്‍ 2-ന് ദേവികുളം സബ്ബ്കളക്ടറും 29-ന് ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിരുദ്ധമായി നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിക്ക് വസ്തു പിടിച്ചെടുക്കാനും പൊലീസ് സഹായം. വലിയ അഴിമതിയാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.

പ്രതിയെ ഡി വൈ എസ് പി സ്വന്തം വാഹനത്തില്‍ സംഘര്‍ഷ പ്രദേശത്ത് എത്തിച്ചെന്നും തങ്ങളുടെ കൈവശത്തിലായിരുന്ന 1200 -ഏക്കറോളം വരുന്ന എസ്റ്റേറ്റ് പിടിച്ചെടുക്കാന്‍ അവസരമൊരുക്കിയെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ എം ഫിനാന്‍ഷ്യല്‍സ് എന്ന സ്ഥാപനത്തിന്റെ കേരളത്തിലെ ചുമതലക്കാരാണ് ഇത് സംബന്ധിച്ച് ഉന്നതാധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുള്ളത്.

ലെംഗീക പീഡനം ,അതിക്രമിച്ച് കയറി അക്രമം തുടങ്ങി വിവിധ സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ള തലശേരി സ്വദേശി അബ്ദുള്‍ഖാദറിന് കിട്ടിയെ പൊലീസ് സഹായത്തിലാണ് പരാതി. അബ്ദുള്‍ ഖാദര്‍, മൂന്നാര്‍ ഡി വൈ എസ് പി യുടെ സഹായത്തോടെ സര്‍ഫസി ആക്ട് പ്രകാരം തങ്ങള്‍ ഏറ്റെടുത്തിരുന്ന ശാന്തന്‍പാറ കള്ളിപ്പാറയിലെ ജി ഐ ഇ ( കെ ആര്‍ വി )എസ്സ്റ്റേറ്റ് കരസ്ഥമാക്കിയെന്നാണ് ബാങ്ക് പ്രതിനിധി ബേസില്‍ പോള്‍ മറുനാടനോട് വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ജൂലൈ 15-ന് മൂന്നാര്‍ ഡി വൈ എസ് പി തന്റെ ഔദ്യോഗീക വാഹനത്തില്‍ അബ്ദുള്‍ഖാദറിനെ എസ്റ്റേറ്റിലെത്തിച്ചെന്നും പിന്നാലെ നിലവിലുണ്ടായിരുന്ന പൊലീസ് സംരക്ഷണം പിന്‍വലിച്ച് ഇദ്ദേഹം സ്ഥലം വിട്ടെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അബ്ദുള്‍ഖാദര്‍ വെടിയിതിര്‍ത്തെന്നും ഇതെത്തുടര്‍ന്ന ജീവനക്കാര്‍ ചിതറിയോടിയെന്നും ഈ അവസരം പ്രയോജനപ്പെടുത്തി അബ്ദുള്‍ഖാദര്‍ എസ്റ്റേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നുമാണ് കമ്പനി കെയര്‍ടേക്കര്‍ ബേസില്‍ പോള്‍ വെളിപ്പെടുത്തിയത്.

കഴിഞ്ഞ മെയ് -16-ന് രാത്രിയില്‍ എസ്റ്റേറ്റ് വളപ്പില്‍ അതിക്രമിച്ച് കയറുകയും ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ഓഫീസ് കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അബ്ദുള്‍ ഖാദറിനെയും കൂട്ടാളികളെയും ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തോക്കടക്കമുള്ള ആയുധങ്ങളും പിടിച്ചെടുക്കുയും ചെയ്തിരുന്നു. പിറ്റേന്ന് ശാന്തന്‍പാറ പൊലീസ് ദേവികുളം സബ്ബ്കളക്ടറുടെ മുമ്പാകെ അബ്ദുള്‍ഖാറടക്കമുള്ള 5 പ്രതികളെ ഹാജരാക്കി. പ്രതികള്‍ക്ക് ജാമ്യം നല്‍കി, കോവിഡ് ചട്ടം പ്രകാരം വീട്ടിലിരിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് സബ്ബകളക്ടര്‍ ഇവരെ വിട്ടയച്ചു.

തുടര്‍ന്ന് ജൂണ്‍ 2-ന് ഇവരെ വീണ്ടും വിളിച്ചുവരുത്തി കോടതിയുടെ പരിധിയില്‍ കടക്കരുതെന്നും അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെടരുതെന്നും നിര്‍ദ്ദേശിച്ച് ഉത്തരവിടുകയും 1 ലക്ഷം രൂപയുടെ ബോണ്ടിലും 50000 രുപ വീതമുള്ള ആള്‍ ജാമ്യത്തിലും ഇവരെ വിട്ടയക്കുകയുമായിരുന്നു. ഇതിന് പുറമെ കഴിഞ്ഞ ജൂണ്‍ 29-ന് കമ്പിനിക്ക് അനുകൂലമായ മറ്റൊരു ഉത്തരവ് ഹൈക്കോടതിയും പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകള്‍ നിലനില്‍ക്കെയാണ് ആബ്ദുള്‍ഖാദറിനെ ഡി വൈ എസ് പി ഔദ്യോഗീക വാഹനത്തില്‍ എസ്റ്റേറ്റില്‍ എത്തിച്ചതെന്നും ഇത് കടുത്ത നിയമലംഘനമാണെന്നുമാണ് ബേസില്‍ പോളിന്റെ വാദം.

ജൂലൈ 15-ന് എസ്റ്റേറ്റില്‍ നടന്നത് ആരെയും ഭീതിപ്പെടുത്തുന്ന സംഭവങ്ങളാണെന്നും നടുക്കത്തോടെ മാത്രമെ ഇതെക്കുറിച്ച് ഓര്‍ക്കാന്‍ പോലും സാധിക്കുഎന്നുമാണ് ബേസില്‍ വിശദമാക്കുന്നത്. അബ്ദുള്‍ഖാദര്‍ വാച്ച്മാന്‍ സുമേഷിനെ വെടിവച്ചുവീഴ്ത്തിയെന്നും കൂട്ടാളികള്‍ തന്റെ ഓഫീസ് ജീവനക്കാരികളായിരുന്ന ബീനയെയും ജോമോളെയും ക്രൂരമായി മര്‍ദ്ദിച്ചെന്നും അടുക്കളയിലെ ജോലിക്കാരിയുടെ 12 വയസ്സുള്ള മകനെ മര്‍ദ്ദിക്കുകയും പൊക്കിയെടുത്ത് കെട്ടിടത്തിന് പുറത്തേയ്ക്കെറിഞ്ഞും ഇതെത്തുടര്‍ന്ന് ഭയവിഹ്വലരായ താനടക്കമുള്ളവര്‍ ഇവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നുമാണ് ബേസില്‍ പോളിന്റെ വിശദീകരണം.

ഹൈക്കോടതി ഉത്തരവിന്റെ കോപ്പി ജൂലൈ 14-ന് ലഭിച്ചെന്നും അന്ന് തന്നെ ഇത് ഇടുക്കി ജില്ലാപൊലീസ് മേധാവിക്ക് മെയിലില്‍ അയച്ചിരുന്നെന്നും ബേസില്‍ പോള്‍ പറയുന്നു. ഈ ഉത്തരവിന്റെയും ദേവികുളം ആര്‍ ഡി ഒ കോടതി ഉത്തരവിന്റെയും ലംഘനമായിരുന്നു പിറ്റേന്നത്തെ ആക്രമണമെന്നും ഇതെക്കുറിച്ച് പരാതിയുമായി എത്തിയപ്പോള്‍ ശാന്തന്‍പാറ സി ഐ സ്വീകരിക്കാന്‍ പോലും തയ്യാറായില്ലെന്നും ബേസില്‍ പറഞ്ഞു. തങ്ങളെ ഭയപ്പെടുത്തി ഓടിച്ച ശേഷം അബ്ദുള്‍ഖാദര്‍ തലയില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്രിയിലാവുകയായിരുന്നെന്നും ഇതിന്റെ പേരില്‍ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്ന ബീന, ജോമോള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും താനുള്‍പ്പെടുള്ള കമ്പനി പ്രതിനിധികള്‍ ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കെസെടുത്തിരിക്കുകയാണെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

ബീനയും ജോമോളും ഇപ്പോള്‍ റിമാന്റിലാണ്. സംഭവം നടക്കുമ്പോള്‍ എറണാകുളത്ത് ഡി ഐ ജി ഓഫീസിലും ഇടുക്കിയില്‍ അഭിഭാഷകന്റെ ഓഫീസിലുമുണ്ടായിരുന്ന കമ്പനി പ്രതിനിധികള്‍ക്കെതിരെപോലും പൊലീസ് കേസെടുത്തിണ്ടുന്നെന്നും ഇത് തെളിക്കുന്ന ഡിജിറ്റല്‍ തെളിവുകളും രേഖകളും തന്റെ പക്കലുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബേസില്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category