1 GBP = 94.80 INR                       

BREAKING NEWS

കോവിഡ് ബാധിച്ച് വയോധിക മരിച്ചു; ആംബുലന്‍സ് കിട്ടാതായതോടെ നാട്ടുകാര്‍ ബഹളം വെച്ചു: 85കാരിയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോയത് ഉന്തുവണ്ടിയില്‍: മൃതദേഹം കൊണ്ടുപോയത് കോവിഡ് പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയെന്ന് ആരോഗ്യ വകുപ്പ്

Britishmalayali
kz´wteJI³

തേനി: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി ശ്മശാനത്തിലേക്ക് കൊണ്ടു പോയത് ഉന്തുവണ്ടിയില്‍. ആംബുലന്‍സ് കിട്ടാതെ വന്നതോടെ, നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് ബന്ധുക്കള്‍ ഉന്തുവണ്ടിയില്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലെത്തിച്ചത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. കോവിഡ് പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മൃതദേഹം കൊണ്ടുപോയത്. വാര്‍ത്ത പുറത്തറിഞ്ഞതോടെ സമീപവാസികളും ഭീതിയിലായി.

കോവിഡ് ബാധിച്ച് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്ന ചിന്നമ്മാളി (85)ന്റെ മൃതദേഹമാണ് ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിച്ചത്. വയറിളക്കം മൂലം ജൂലൈ 23ന് ഇവരെ ഗൂഡല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. 28നു രോഗം മൂര്‍ച്ഛിച്ചപ്പോള്‍ സ്രവം പരിശോധനയ്ക്ക് അയച്ചു. 30ന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കമ്പം ഗവ. ആശുപത്രിയിലെ ചികിത്സാ കേന്ദ്രത്തില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ഒഴിവു വരുന്നതുവരെ വീട്ടില്‍ സംരക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച ചിന്നമ്മാള്‍ മരിച്ചു.

ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചെങ്കിലും ആംബുലന്‍സുകള്‍ രോഗികളുമായുള്ള ഓട്ടത്തിലായതിനാല്‍ കാത്തിരിക്കാനായിരുന്നു നിര്‍ദ്ദേശം. മൃതദേഹത്തില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി പ്ലാസ്റ്റിക് കവറുകളില്‍ പൊതിയാനും ഇവര്‍ നിര്‍ദേശിച്ചു. അതനുസരിച്ച് 3 കിലോ ബ്ലീച്ചിങ് പൗഡര്‍ വിതറി 16 പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ച് പൊതിഞ്ഞു. ആംബുലന്‍സിനായി കാത്തിരുന്നപ്പോഴാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വച്ചുകൊണ്ടിരിക്കുന്നതിനെതിരെ സമീപവാസികള്‍ ബഹളം തുടങ്ങിയത്. തുടര്‍ന്ന് ഉന്തുവണ്ടിയില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവരുടെ കൊച്ചുമകനും ഭാര്യയുമാണ് പരിചരിക്കാനുണ്ടായിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category