1 GBP = 94.80 INR                       

BREAKING NEWS

ദിശയുടെ മരണവും സുശാന്തിന്റെ മരണവും തമ്മില്‍ ബന്ധമുണ്ടോ? ദിശയുടെ സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനി കഴിഞ്ഞ ഒരു വര്‍ഷമായി താമസിച്ചത് സുശാന്തിനൊപ്പമെന്നും കണ്ടെത്തല്‍: സുശാന്തിന്റെ മരണത്തില്‍ സകല തെളിവുകളും അരിച്ചു പെറുക്കി ബിഹാര്‍ പൊലീസ്

Britishmalayali
kz´wteJI³

മുംബൈ: ദിശയുടെ മരണവും സുശാന്തിന്റെ മരണവും തമ്മില്‍ ബന്ധമുണ്ടോ? നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്‍ മാനേജറുടെ മരണത്തെക്കുറിച്ചും ബിഹാര്‍ പൊലീസ് അന്വേഷണം നടത്തും. സുശാന്തിന്റെ മരണത്തില്‍ സകല പഴുതുകളും അടച്ച് പരിശോധിക്കാന്‍ ഉറച്ച ബിഹാര്‍ പൊലീസ് സുശാന്ത് കേസിന്റെ ഭാഗമായി ദിശയുടെ ആത്മഹത്യയും അന്വേഷിക്കാന്‍ തീരുമാനിക്കുക ആയിരുന്നു. ദിശയുടെ മരണത്തിന് പുറമേ അദ്ദേഹത്തിന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനിയെ ചോദ്യംചെയ്യുമെന്നും ബിഹാര്‍ പൊലീസ് അറിയിച്ചു. സിദ്ധാര്‍ഥ് കഴിഞ്ഞ ഒരു വര്‍ഷമായി സുശാന്തിനൊപ്പമായിരുന്നു താമസമെന്നും പൊലീസ് പറയുന്നു.

ദിശ ജീവനൊടുക്കി ഒരാഴ്ച തികയും മുമ്പാണ് സുശാന്തിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബിഹാര്‍ പൊലീസും ദിശയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. ജൂണ്‍ എട്ടാം തീയതിയാണ് ദിശ സാലിയാന്‍ മുംബൈ മലാദിലെ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയത്. ഈ സംഭവം നടന്ന് ആറാം ദിവസമായിരുന്നു സുശാന്തിന്റെ മരണം. സുശാന്തിന്റെ കേസില്‍ അന്വേഷണം നടത്തുന്ന ബിഹാര്‍ പൊലീസിന്റെ സംഘം നിലവില്‍ മുംബൈയിലുണ്ട്.

ബിഹാര്‍ പൊലീസ് സംഘം കഴിഞ്ഞദിവസം സുശാന്തിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും മരണരംഗങ്ങള്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ കൂടുതല്‍പേരെ ചോദ്യംചെയ്യുമെന്നാണ് പട്ന ഐ.ജി. മാധ്യമങ്ങളോട് പറഞ്ഞത്. പട്ന സെന്‍ട്രല്‍ എസ്പി. വിനയ് തിവാരിയുടെ നേതൃത്വത്തിലുള്ള ബിഹാര്‍ പൊലീസിന്റെ സംഘമാണ് മുംബൈയില്‍ ക്യാമ്പ് ചെയ്യുന്നത്. അതിനിടെ, മുംബൈ പൊലീസും ബിഹാര്‍ പൊലീസും തമ്മില്‍ ചില പടലപ്പിണക്കങ്ങള്‍ നിലനില്‍ക്കുന്നതായും സൂചനയുണ്ട്. മുംബൈ പൊലീസ് നേരത്തെ മുതല്‍ അന്വേഷിക്കുന്ന കേസിലാണ് ബിഹാര്‍ പൊലീസ് മുംബൈയിലെത്തി സമാന്തര അന്വേഷണം നടത്തുന്നത്. ഇത് മുംബൈ പൊലീസിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, റിയ ചക്രബര്‍ത്തിക്കെതിരായ സംശയങ്ങള്‍ സുശാന്തിന്റെ കുടുംബം നേരത്തെ പറഞ്ഞിരുന്നില്ലെന്നും പൊലീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സുശാന്തിന്റെ മരണത്തില്‍ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയാണ് ഉത്തരവാദിയെന്ന് ആരോപിച്ചാണ് പിതാവ് പട്ന പൊലീസില്‍ പരാതി നല്‍കിയത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിലെ കോടിക്കണക്കിന് രൂപ റിയ തട്ടിയെടുത്തതെന്നും മകനെ മാനസികമായി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്. സാമ്പത്തിക തട്ടിപ്പ് അടക്കം ആരോപിച്ചതോടെ റിയ ചക്രവര്‍ത്തിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category