1 GBP = 94.80 INR                       

BREAKING NEWS

സുവാറ ബൈബിള്‍ ക്വിസ്: മൂന്നാംറൗണ്ട് മത്സരം തുടങ്ങി; ആദ്യയാഴ്ച മത്സരത്തില്‍ പ്രഥമസ്ഥാനത്ത് ഒമ്പത് കുട്ടികള്‍

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ തുടങ്ങി. ഈ റൗണ്ടിലെ ആദ്യ ആഴ്ചമത്സരത്തില്‍ ഒമ്പത് കുട്ടികള്‍ പ്രഥമസ്ഥാനം നേടി. എയ്ജ് ഗ്രൂപ്പ് 8 - 10 ല്‍ ലിവിയ ടോം പ്രഥമസ്ഥാനം കരസ്ഥമാക്കി. എയ്ജ് ഗ്രൂപ്പ് 11 -13 ല്‍ ആറു കുട്ടികള്‍ പ്രഥമസ്ഥാനം പങ്കുവച്ചപ്പോള്‍ 14- 17 എയ്ജ് ഗ്രൂപ്പില്‍ രണ്ട് കുട്ടികള്‍ പ്രഥമസ്ഥാനം നേടി.

ഫൈനല്‍ മത്സരത്തിലെ കടക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ മത്സരാര്‍ത്ഥികള്‍ കൂടുതല്‍ ഉത്സാഹത്തോടെ മത്സരത്തിലേക്ക് പ്രവേശിച്ചു.  രണ്ട് ആഴ്ചത്തെ മത്സരങ്ങള്‍ കൂടി കഴിയുമ്പോള്‍ ഈ റൗണ്ട് മത്സരങ്ങള്‍ സമാപിക്കുകയും അതില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന എട്ട് കുട്ടികള്‍ വീതം ഈമാസം ഒന്‍പതിന് നടക്കുന്ന ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും.

ഫൈനല്‍ മത്സരം ലൈവ് ആയി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശ്ശങ്ങള്‍ക്ക് അനുസരിച്ച് പ്രത്യക വേദിയിലായിരിക്കും നടത്തുക. മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബൈബിള്‍ പഠന ഭാഗങ്ങള്‍ മനസിലാക്കുന്നതിനുമായി ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ബൈബിള്‍ അപ്പോസ്റ്റലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിള്‍ ക്വിസ് പിആര്‍ഒ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.
ഈ ആഴ്ചയിലെ പ്രഥമസ്ഥാനം കരസ്ഥമാക്കിയവര്‍:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category