1 GBP = 93.50 INR                       

BREAKING NEWS

കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ നീട്ടി പ്പിടിച്ച തോക്കുമായി പോലീസുകാരന്‍; ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ മുഖത്ത് ഭയം മാത്രം; തന്നെ വെടിവയ്ക്കരുതേ എന്ന് കരഞ്ഞപേക്ഷിക്കുന്നു; അവസാനം, ലോക മനസാക്ഷിയെ നടുക്കിയ ആ ദീനരോദനവും; പോലീസുകാരുടെ ബോഡിക്യാമില്‍ നിന്നുള്ള, കൊലപാതകത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ലോകത്തെ തന്നെ നടുക്കിയ കൊലപാതകമായിരുന്നു ജോര്‍ജ്ജ് ഫ്ളോയ്ഡിന്റേത്. ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്പിന് തന്നെ വഴിയൊരുക്കിയ ഒരു ചരിത്രസംഭവം. ഒരുപക്ഷെ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കടുത്ത കറുപ്പ് നിറത്തില്‍ എഴുതപ്പെടാന്‍ പോകുന്ന ഒരു ദുരന്തം. അതിനെതുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുടെ അലയൊലികള്‍ ലോകമെങ്ങും ആഞ്ഞടിച്ചു. വംശവിവേചനത്തിനെതിരായ പ്രക്ഷോഭത്തിന്റെ അലയൊലികള്‍ ഇനിയൂം പൂര്‍ണ്ണമായും അടങ്ങിയിട്ടില്ല. അത്തരം സാഹചര്യത്തിലാണ് ഈ കൊലപാതകത്തില്‍ പങ്കെടുത്ത രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമില്‍ നിന്നും കിട്ടിയ ദൃശ്യങ്ങള്‍ ഒരു പ്രധാന മാധ്യമത്തിന് ചോര്‍ന്ന് കിട്ടുന്നത്.

ഡോര്‍ തുറക്കുന്ന ജോര്‍ജ്ജ് ഫ്ളോയ്ഡിന്റെ ശിരസ്സിന് നേരെ തോക്കുചൂണ്ടുന്ന പോലീസുകാരനേയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഫ്ളോയ്ഡ് അന്ത്യശ്വാസം വലിക്കുന്നതിന് തൊട്ടുമുന്‍പത്തെ ദൃശ്യത്തില്‍ അവസാനിക്കുന്ന ഈ ടേപ്പില്‍ ഭയചകിതനായ ഫ്ളോയ്ഡ് പോലീസുകാരോട് തന്നെ വെടിവയ്ക്കരുത് എന്ന് കരഞ്ഞപേക്ഷിക്കുന്നത് കാണാം. ഒരിറ്റു അനുകമ്പക്കായുള്ള ഈ പാവം മനുഷ്യന്റെ അപേക്ഷ നിഷ്‌കരുണം തട്ടിത്തെറിപ്പിച്ച്, അയാളെ ക്രൂരമായി പീഢിപ്പിച്ച് ഈ പോലീസുകാര്‍ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇതില്‍ വ്യക്തമായി കാണാം.

കാറില്‍ നിന്നും പിടിച്ചിറക്കി പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ഫ്ളോയ്ഡ് തനിക്ക് ക്ലാസ്ട്രോഫോബിയ (ഇരുളിനെയും ഇരുണ്ട സ്ഥലങ്ങളേയും ഭയക്കുന്ന ഒരുതരം മാനസികാവസ്ഥ) ഉണ്ടെന്നും കാറിന്റെ പുറകില്‍ കയറ്റരുതെന്നും പറയുന്നുണ്ട്.പിന്നീടാണ് താഴെ വീഴുന്ന ഫ്ളോയ്ഡിന്റെ കഴുത്തില്‍ ഡെറെക് ചോവിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ കാല്‍മുട്ട് അമര്‍ത്തിപ്പിടിക്കുന്നത്. ഒരു ഘട്ടത്തില്‍ ഫ്ളോയ്ഡ് സ്വന്തം മരണം പ്രവചിക്കുന്നുമുണ്ട്, തീര്‍ത്തും നിസ്സഹായതയോടെ. ഒരുപക്ഷെ ഞാന്‍ ഇപ്പോള്‍ മരിച്ചേക്കാം എന്ന വാക്ക് മനസാക്ഷിയുള്ള ആരുടെയും ഉറക്കം കെടുത്തുന്നതാണ്, അത് പറയുമ്പോഴുള്ള ആ ദയനീയ മുഖഭാവവും.

ഈ വീഡിയോയും അതിലെ സംഭാഷണങ്ങളുടെ എഴുത്തു രൂപവും ജൂലായില്‍ മിന്നിപോളിസിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കോടതിക്ക് വെളിയില്‍ പ്രദര്‍ശിപ്പിക്കരുത് എന്ന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന്, കോടതിയില്‍ കാണിച്ച ശേഷം ഇത് ഭദ്രമായി സൂക്ഷിച്ചു വയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട അലക്സ് ക്യുങ്ങ് എന്ന പോലീസുകാരന്റെ ബോഡിക്യാമില്‍ നിന്നുള്ള 18 മിനിറ്റ് ദൃശ്യങ്ങളും തോമസ് ലേയ്ന്‍ എന്ന ഉദ്യോഗസ്ഥന്റെ കാമറയില്‍ നിന്നുള്ള 10 മിനിറ്റ് നീണ്ട ദൃശ്യവുമാണ് ഈ വീഡിയോ ക്ലിപ്പില്‍ ഉള്ളത്.

ഒരു ഷോപ്പില്‍ നിന്നും സിഗരറ്റ് വാങ്ങുവാന്‍ 20 ഡോളറിന്റെ കള്ളനോട്ട് നല്‍കി എന്നിടത്തുനിന്നാണ് സംഭവം ആരംഭിച്ചത്. ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരായിരുന്നു സംഭവസഥലത്ത് ആദ്യം എത്തുന്നത്. പിന്നീട് ഇവരുടെ സഹായത്തിനായാണ് ചോവിനും ടാവു തവോയും എത്തുന്നത്. ഇതില്‍ ഷോവിനാണ് കൊലപാതകം ചെയ്തത്. അതിന് കൂട്ടുനിന്നതിന്റെ പേരിലായിരുന്നു മറ്റ് പോലീസുകാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതും അവരുടെ പേരില്‍ കേസെടുത്തതും.

കള്ളനോട്ട് നല്‍കി എന്ന് ആരോപിക്കപ്പെടുമ്പോഴും സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാന്‍ ഫ്ളോയ്ഡ് ശ്രമിച്ചില്ലഎന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. മറിച്ച് തന്റെ രണ്ട് സുഹൃത്തുക്കളുമൊത്ത് പോലീസ് വരുന്നതും കാത്ത് കാറില്‍ ഇരിക്കുകയായിരുന്നു. ആദ്യമെത്തിയ പോലീസുകാര്‍ നേരെ കടയിലേക്കാണ് പോയത്. കടക്കാരന്‍ കാര്യം വിവരിക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. തുടര്‍ന്നാണ് അവര്‍ കാറിനടുത്തെത്തുന്നതും, ഡോറില്‍ ഫ്ളാഷ്ലൈറ്റ് അടിക്കുന്നതും ഫ്ളോയ്ഡ് ഡോര്‍ തുറക്കുന്നതുമെല്ലാം.

നേരത്തേ ഒരിക്കല്‍ വെടിയേറ്റതിനാല്‍ ഫ്ളോയ്ഡിന് പോലീസിനേയും തോക്കിനേയും ഭയമാണെന്ന് ഒരു സുഹൃത്ത് പോലീസ് ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. അതൊന്നും വകവയ്ക്കാതെയാണ് തലക്ക് നേരെ നീട്ടിപ്പിടിച്ച തോക്കുമായി പോലീസുകാരന്‍ ഫ്ളോയ്ഡിന്റെ പോലീസ് വാഹനത്തിന് സമീപത്തേക്ക് നയിക്കുന്നത്. ചെറിയൊരു ബലപ്രയോഗത്തിന് ശേഷമാണെങ്കിലും പോലീസുകാര്‍ ഫ്ളോയ്ഡിനെ കാറിന്റെ പുറകിലെ വാതില്‍ തുറന്ന് അകത്ത് കയറ്റുന്നുണ്ട്. പിന്നീട് കാണുന്നത്, കാറിന്റെ സൈഡ് ഡോര്‍ തുറന്ന് പുറത്തിറങ്ങുന്ന ഫ്ളോയ്ഡിന്റെ ദൃശ്യമാണ്. കാറിനകത്ത് സംഭവിച്ചത് എന്താണെന്ന് വ്യക്തമല്ല.
പിന്നീടാണ് ഫ്ളോയ്ഡ് നിലത്ത് വീഴുന്നതും ഷോവിന്‍ തന്റെ കാല്‍മുട്ടുകൊണ്ട് അയാളുടെ കഴുത്തില്‍ അമര്‍ത്തുന്നതും. ഒമ്പത് മിനിറ്റോളമാണ് ആ പോലീസുദ്യോഗസ്ഥന്‍ തന്റെ കാല്‍മുട്ടുകൊണ്ട് കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചത്. ലോകത്തെ നടുക്കിയ ആ ദീനരോദനം വ്യക്തമായി കേള്‍ക്കാം''എനിക്ക് ശ്വാസം മുട്ടുന്നു...'' പിന്നെ ഒരു ചെറിയ നിശബ്ദത. അതോടെ വീഡിയോ തീരുകയാണ്. വംശവെറിയുടെ നേര്‍ക്കാഴ്ച്ചകളുമായി പുറത്തുവന്ന ഈ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category