1 GBP = 94.80 INR                       

BREAKING NEWS

വിദേശത്തു നിന്നും എത്തുന്നവര്‍ക്കെല്ലാം ഇലക്ട്രോണിക് ടാഗ് അനുവദിച്ച് സിംഗപ്പൂര്‍; ക്വാറന്റൈന്‍ ലംഘിച്ചാല്‍ അപ്പോള്‍ പിടി വീഴും; 14,000 കോവിഡ് മരണങ്ങള്‍ ഇറാന്‍ ഔദ്യോഗികമായി നേരത്തേ പ്രഖ്യാപിച്ചിരുന്നത് 42,000 ആക്കിയതോടെ കോവിഡ് മരണത്തിന്റെ കണക്കുകളിലെ നുണ ഒരിക്കല്‍ കൂടി പൊളിഞ്ഞു

Britishmalayali
kz´wteJI³

നി മുതല്‍ സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന വിദേശികള്‍ ഒരു ഇലക്ട്രോണിക് മോണിട്ടറിംഗ് ഡിവൈസ് ധരിക്കേണ്ടി വരും. അവര്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായാണിതെന്ന് അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ് 11 മുതല്‍ ഈ നഗരം അതിന്റെ അതിര്‍ത്തികള്‍ വിദേശ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമ്പോള്‍ ഈ ഡിവൈസുകള്‍ തയ്യാറാകും. വിദേശ യാത്രക്കാര്‍ക്കും, ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും, നഗരവാസികള്‍ക്കും ഈ ഉപകരണം നല്‍കും. ഇവര്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ അവരവരുടെ വീടുകളില്‍ തന്നെ സെല്‍ഫ് ഐസൊലേഷന്‍ ചെയ്യാവുന്നതാണ്.

വിദേശത്തുനിന്നെത്തുന്നവര്‍ അവരുടെ താമസസ്ഥലത്ത് എത്തിയാല്‍ ഉടന്‍ ഈ ഉപകരണം ആക്ടിവേറ്റ് ചെയ്യണം. ജി. പി. എസ്, ബ്ലൂടൂത്ത് സിഗ്‌നലുകള്‍ ഉപയോഗിക്കുന്ന ഈ ഉപകരണത്തില്‍ വരുന്ന അറിയിപ്പുകള്‍ക്കെല്ലാം ഇവര്‍ മറുപടി നല്‍കേണ്ടതുണ്ട്. വീട് വിട്ട് പുറത്തുപോകുവാനോ, ഉപകരണം കേടാക്കാനോ ശ്രമിച്ചാല്‍ ഉടന്‍ അധികൃതര്‍ക്ക് അതിനെ കുറിച്ച് അറിയിപ്പ് ലഭിക്കും. നിര്‍ബന്ധമായും വിധേയമാകേണ്ട കോവിഡ്-19 പരിശോധനക്കായി മാത്രമേ സഞ്ചാരികള്‍ക്ക് വീടുവിട്ട് പോകുവാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളു.

ഈ ഉപകരണത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ഒന്നും തന്നെ സിംഗപ്പൂര്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും, ഇതില്‍ വ്യക്തിപരമായ വിവരങ്ങള്‍ ഒന്നും തന്നെ സംഭരിക്കില്ലെന്നും, ശബ്ദമോ ചിത്രങ്ങളോ റെക്കോര്‍ഡ് ചെയ്യുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 12 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. നഗരത്തില്‍ താമസിക്കുന്ന എല്ലാ പൗരന്മാര്‍ക്കും ധരിക്കുവാന്‍ വൈറസ് ട്രേസിംഗ് ഡോംഗിള്‍ നല്‍കുവാനും തീരുമാനമായിട്ടുണ്ട്. അതേ സമയം ക്വാറന്റൈന്‍ നിയമവും സാമൂഹിക അകലം പാലിക്കലും കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം 7,272 ഡോളര്‍ വരെ പിഴയും ആറു മാസം വരെ തടവുമാണ് ശിക്ഷ.

ഈ നിയമം ലംഘിക്കുന്ന വിദേശ തൊഴിലാളികളുടെ വര്‍ക്ക് പാസ്സുകള്‍ റദ്ദു ചെയ്യുന്നതാണ്. ഇതുവരെ 53,000 കൊറോണ കേസുകളാണ് ഈ കൊച്ചു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ മിക്കതും, കുടിയേറ്റ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡോര്‍മിറ്ററികളിലാണ്. എന്നാല്‍ അടുത്തകാലത്തായി, വിദേശത്തുനിന്നും എത്തുന്നവരിലൂടെ രോഗം പകരുന്നത് സാധാരണമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 226 പുതിയ കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ 27 കോവിഡ് മരണങ്ങള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇറാന്റെ കള്ളങ്ങള്‍ പൊളിയുമ്പോള്‍, രാജ്യത്തെ മൊത്തം കോവിഡ് മരണം 42,000
മനപൂര്‍വ്വമോ അല്ലാതെയോ പല രാജ്യങ്ങളും യഥാര്‍ത്ഥ കോവിഡ് മരണസംഖ്യ പുറത്തുപറയാന്‍ തയ്യാറാകുന്നില്ല. നേരത്തേ ചൈനയില്‍ നിന്നുള്ള പല തെളിവുകളും വിരല്‍ ചൂണ്ടിയത് അവിടത്തെ യഥാര്‍ത്ഥ കോവിഡ് മരണ സംഖ്യ ഔദ്യോഗിക കണക്കിന്റെ പല മടങ്ങാണെന്നായിരുന്നു. ശ്മശാനങ്ങളില്‍ നിന്നുള്ള കണക്കുകളും, തദ്ദേശവാസികളുടെ മൊഴിയുമെല്ലാം ഇതിന് അടിവരയിടുന്നതുമായിരുന്നു. ഇപ്പോഴിതാ, കോവിഡ് മരണത്തിന്റെ കാര്യത്തില്‍ ഇറാനും നുണ പറഞ്ഞിരിക്കുന്നതായി വ്യക്തമായിരിക്കുന്നു.

നേരത്തെ ഇറാന്‍ ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നത് ഇറാനില്‍ 14,405 പേര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു എന്നായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ തന്നെ രേഖകള്‍ കാണിക്കുന്നത് 42,000 പേര്‍ കോവിഡ് ബാധമൂലം മരിച്ചു എന്നാണ്. ഔദ്യോഗിക കണക്കിന്റെ മൂന്നിരട്ടിവരും ഇത്. അതുപോലെ, ഔദ്യോഗിക രേഖകളില്‍ അവകാശപ്പെട്ടിരുന്നതു പോലെ 2,78,827 പേര്‍ക്കല്ല, മറിച്ച് 4,51,024 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളതെന്നും ഈ രേഖകള്‍ പറയുന്നു. ജൂലായ് 20 വരെയുള്ള കണക്കാണിത്.

അതീവ രഹസ്യമായി സൂക്ഷിച്ച ഈ ഔദ്യോഗിക രേഖകള്‍ ഒരു പ്രമുഖ പാശ്ചാത്യ മാധ്യമത്തിന് ചോര്‍ന്നു കിട്ടുകയായിരുന്നു. ആദ്യത്തെ കോവിഡ് മരണം നടന്നത് ജനുവരി 22 നായിരുന്നു എന്നും അതില്‍ പറയുന്നുണ്ട്. നേരത്തേ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്, ആദ്യ കോവിഡ് മരണം നടന്നത് ഫെബ്രുവരി 19 നായിരുന്നു എന്നാണ്. മാര്‍ച്ച് മുതല്‍ രോഗവ്യാപനത്തില്‍ കുറവ് ദൃശ്യമായെങ്കിലും, കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചകളായി രോഗവ്യാപനം വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്നലെ 2,600 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

മദ്ധ്യപൂര്‍വ്വ മേഖലയില്‍, കൊറോണ മൂലം ഏറ്റവുമധികം ദുരിതമനുഭവിച്ച രാഷ്ട്രവും ഇറാന്‍ തന്നെയാണ്. കോവിഡ് മരണത്തിന്റെ കാര്യത്തില്‍ പത്താം സ്ഥാനത്തായിരുന്ന ഇറാന്‍, ഇപ്പോള്‍ പുറത്തായ രേഖകള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ അഞ്ചാം സ്ഥാനത്ത് എത്തും. കൊറോണ വൈറസ് ചൈനയില്‍ പ്രത്യക്ഷപ്പെട്ട ഡിസംബര്‍ മുതല്‍ തന്നെ ഇറാനിയന്‍ ഡോക്ടര്‍മാര്‍ ഇറാനില്‍ ഈ വൈറസിന്റെ സാന്നിദ്ധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഫെബ്രുവരി 19 ന് മാത്രമാണ് വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൈനാ സന്ദര്‍ശനം കഴിഞ്ഞെത്തിയ രണ്ടുപേരിലായിരുന്നു അന്ന് രോഗബാധ സ്ഥിരീകരിച്ചത്.

എന്നാല്‍ പുറത്തായ രേഖയില്‍ പറയുന്നത് ജനുവരി 22 ന് തന്നെ ആദ്യത്തെ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു എന്നാണ്. ഫെബ്രുവരി 19 ന് രണ്ട്പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോഴേക്കും 52 പേര്‍ കോവിഡിന് കീഴടങ്ങി മരണം വരിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 19 ന് ശേഷം ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുമായി ഒത്തു ചേര്‍ന്ന് പോകുന്നുന്റ്. എന്നാല്‍ ആദ്യകാലത്തെ മരണ നിരക്കും രോഗവ്യാപന നിരക്കും വലിയ തോതിലായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

എന്നാല്‍, തങ്ങള്‍ ലോകാരോഗ്യ സംഘടനക്ക് കൈമാറിയ വിവരങ്ങള്‍ സുതാര്യവും സത്യവുമാണെന്ന നിലപാടിലാണ് ഇറാന്‍ ആരോഗ്യ വകുപ്പ്. അതേ സമയം സത്യത്തിലേക്ക് വെളിച്ചം വീശണമെന്ന ആഗ്രഹത്തോടെയാണ് ഇത് ചോര്‍ത്തി നല്‍കുന്നതെന്ന്, ഇത് ചോര്‍ത്തി നല്‍കിയവര്‍ പറഞ്ഞതായി മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗവ്യാപനം ശക്തമാകുന്നതോടെ തൊഴിലില്ലാത്തവരും ദരിദ്രരും സര്‍ക്കാരിനെതിരെ തിരിയുമെന്ന് ഭരണം കൂടം ഭയപ്പെട്ടിരുന്നു എന്നാണ് മുന്‍ ഇറാന്‍ എം പി യായ ഡോ. നുറോല്‍ഡിന്‍ പ്രിമോസാന്‍ പറയുന്നത്. ഒരു പക്ഷെ അതായിരിക്കും അവരെ കൊണ്ട് കള്ളം പറയിച്ചത് എന്നാണ് ഇപ്പോള്‍ കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category