1 GBP = 93.50 INR                       

BREAKING NEWS

എം 25 നെ അതിര്‍ത്തിയാക്കി ലണ്ടന്‍ പൂര്‍ണ്ണമായും അടച്ചിടാന്‍ ഒരുങ്ങി സര്‍ക്കാര്‍; താന്‍ അറിഞ്ഞില്ലെന്ന പരാതിയുമായി മേയര്‍ സാദിഖ് ഖാന്‍; സ്‌കൂള്‍ തുറന്നാ ല്‍ മഹാമാരി അഴിഞ്ഞാടുമെന്ന് മുന്നറിയിപ്പ്; കൊറോണയുടെ രണ്ടാം വരവ് ഭയന്ന് ബ്രിട്ടന്‍

Britishmalayali
kz´wteJI³

ഗരത്തിന്റെ താത്പര്യങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് മേയര്‍ സാദിഖ് ഖാന്‍ ആരോപിക്കുമ്പോഴും, കൊറോണാ വ്യാപനം ശക്തമാകുകയാണെങ്കില്‍ ലണ്ടന്‍ നഗരത്തില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത നമ്പര്‍ 10 നിഷേധിക്കുന്നില്ല. എം 25 അതിര്‍ത്തിയായി നിശ്ചയിച്ചുകൊണ്ട് ക്വാറന്റൈന്‍ മേഖലയുണ്ടാക്കുമെന്ന നിര്‍ദ്ദേശത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് മേയര്‍ പ്രധാനമന്ത്രിക്ക് കത്തുനല്‍കി. കോബ്രാ യോഗത്തിന് തന്നെ ക്ഷണിച്ചിട്ട് 12 ദിവസങ്ങളായി എന്നും കൂടിയാലോചനകള്‍ ഇല്ലാതെ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതില്‍ യോജിക്കാനാവില്ലെന്നും കത്തില്‍ പറയുന്നു.

കൊറോണയുടെ രണ്ടാം വരവിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും പരിശോധിക്കുവാനായി കഴിഞ്ഞയാഴ്ച്ച ചാന്‍സലര്‍ ഋഷി സുനകുമായി ബോറിസ് ജോണ്‍സണ്‍ ഒരു അടിയന്തര യോഗം നടത്തിയിരുന്നു. അതിലായിരുന്നു എം 25 അതിര്‍ത്തിയായി കണക്കാക്കി ലണ്ടനില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു വന്നത്. ജനങ്ങള്‍, അവരവര്‍ താമസിക്കുന്ന പട്ടണങ്ങളും നഗരങ്ങളും വിട്ട് പുറത്തുപോകുന്നത് തടയുന്നത് ഉള്‍പ്പടെയുള്ള കര്‍ശനമായ നടപടികളും ഈ യോഗത്തില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.

ഏതെങ്കിലും പ്രത്യേക മേഖലയില്‍ രോഗവ്യാപനം കഠിനമായാല്‍ അവിടേയ്ക്കുള്ള ഗതാഗതം സംവിധാനം വിച്ഛേദിക്കുന്നതടക്കം പരിഗണനയിലുണ്ട്. എന്നാല്‍ ഇത് ലണ്ടന് മാത്രമല്ല ബാധകമാകുന്നതെന്നും, സമാന സാഹചര്യമുള്ള മറ്റെവിടെയും ഇത്തരം നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കാം എന്നുമാണ് പ്രധാന മന്ത്രിയുടെ വക്താവ് അറിയിച്ചത്.

മേയര്‍ സാദിഖ് ഖാനും ലണ്ടന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പീറ്റര്‍ ജോണും പ്രധാനമന്ത്രിക്കയച്ച കത്തില്‍ കഴിഞ്ഞയാഴ്ച്ച അദ്ദേഹം ചാന്‍സലര്‍ ഋഷി സുനാകുമായി നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍, ലണ്ടനിലെ പ്രാദേശിക ഭരണകൂടവുമായി ചര്‍ച്ച ചെയ്യാതെയും, നടപടികളെ അനന്തരഫലങ്ങളെ കുറിച്ച് ആലോചിക്കാതെയും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന നടപടിയെ വിമര്‍ശിക്കുന്നുമുണ്ട്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തേയും ജനപ്രതിനിധികളേയും അടിച്ചമര്‍ത്താനുള്ള നടപടിയായാണ് കത്തില്‍ ഇതിനെ വിലയിരുത്തുന്നത്.

അതേ സമയം കോറോണയുമായി ബന്ധപ്പെട്ട കര്യങ്ങളില്‍ അതീവ രഹസ്യമായി തീരുമാനങ്ങള്‍ എടുക്കുന്ന നടപടിയെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സര്‍ പോള്‍ നഴ്സ് അപലപിച്ചു. പ്രതീക്ഷിക്കുന്ന ഫലം സിദ്ധിക്കുവാന്‍, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂടുതല്‍ പഠനവും സുതാര്യതയും ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ ഇരിക്കെ, അത്തരമൊരു നടപടി കൊറോണയുടെ രണ്ടാം വരവിനെ വരവേല്‍ക്കുന്നതായിരിക്കുമെന്ന് ഒരു പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആദ്യ വരവിന്റെ ഇരട്ടി ശക്തിയോടെയായിരിക്കും രണ്ടാം വരവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കുറേക്കൂടി മെച്ചപ്പെട്ട കോണ്‍ടാക്ട് ട്രേസിംഗ് സംവിധാനമൊരുക്കിയും, കോവിഡ് പരിശോധന കൂടുതല്‍ വിപുലപ്പെടുത്തിയും ഇത് ഒരു പരിധി വരെ തടയാനാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

കോവിഡ് ബാധിതരില്‍ മൂന്നിലൊന്നു പേരെയെങ്കിലും പരിശോധിക്കുകയും സെല്‍ഫ് ഐസൊലേഷന് വിധേയരാക്കുകയും ചെയ്താല്‍ മാത്രമേ സ്‌കൂളുകള്‍ തുറക്കുന്നതു മൂലമുള്ള രോഗവ്യാപനം തടയുവാനാകൂ എന്നും ഈ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. രോഗവ്യാപനം ശക്തമായ ഭാഗങ്ങളിലെ സ്‌കൂളുകള്‍ അടച്ചിടാതെ, പരിശോധനാ സ്‌ക്വാഡുകള്‍ സ്‌കൂളുകളില്‍ ചെന്ന് പരിശോധന നടത്തുന്നതിനെ പറ്റി മന്ത്രിസഭ പദ്ധതി തയ്യാറാക്കുമ്പോഴാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഏന്‍ എച്ച് എസ് ട്രേസിംഗ് സിസ്റ്റം, ഏറ്റവും ചുരുങ്ങിയത് 68% രോഗികളിലും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരിലും എത്തിച്ചേര്‍ന്നാല്‍ മാത്രമേ അതുകൊണ്ട് ഫലമുണ്ടാകു. എന്നാല്‍ നിലവിലുള്ള ഈ സമ്പ്രദായം പകുതി പേരില്‍ മാത്രമേ എത്തുന്നുള്ളു. അവരില്‍ തന്നെ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ മാത്രമേ പരിശോധിക്കുന്നുമുള്ളു.

പരിശോധനാ സംവിധാനങ്ങളും കോണ്‍ടാക്ട് ട്രേസിംഗ് സംവിധാനവും കൂടുതല്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ കര്‍ശനമായ നിയന്ത്രണള്‍ ഏര്‍പ്പെടുത്തി മാത്രമേ സ്‌കൂളുകള്‍ തുറക്കാവൂ എന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. പബ്ബുകള്‍ അടച്ചിടുന്നതും നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടും. അതിനിടയില്‍ സെപ്റ്റംബര്‍ മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനമാരംഭിക്കുവാനുള്ള നടപടികള്‍ ആലോചിക്കുകയാണ് വിദ്യാഭ്യാസ സെക്രട്ടറി ഗവിന്‍ വില്ല്യംസണ്‍.

കൊറോണയുടെ രണ്ടാം വരവില്‍ ഔദ്യോഗിക കണക്കനുസരിച്ച് 46,201 പേര്‍ ഇതുവരെ മരണമടഞ്ഞപ്പോള്‍ രണ്ടാം വരവിന് 2 മുതല്‍ 2.3 ഇരട്ടിവരെ ശക്തി കൂടുതലായിരിക്കും എന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന്റെ മൂര്‍ദ്ധന്യഘട്ടം ഡിസംബറില്‍ ആയിരിക്കും എന്നും അവര്‍ പറയുന്നു. എന്നാല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്നാല്‍, മൂര്‍ദ്ധന്യഘട്ടം എത്തുന്നത് 2021 ഫെബ്രുവരി വരെ നീണ്ടുപോയേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category