1 GBP = 93.50 INR                       

BREAKING NEWS

ഭാര്യയുടെ വാക്കു കേട്ട് തലതിരിഞ്ഞുപോയ ഹാരിയോട് മിണ്ടുന്നത് പോലും നിര്‍ത്തി ചേട്ടന്‍ വില്യം; മേഗനെ കണ്ടാല്‍ കൊല്ലുന്ന കലിപ്പില്‍ കേയ്റ്റും; മേഗന്റെ പദവി നീക്കം ചെയ്തും വിശേഷങ്ങള്‍ വെട്ടിക്കുറച്ചും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വെബ്സൈറ്റും

Britishmalayali
kz´wteJI³

ഫൈന്‍ഡിംഗ് ഫ്രീഡം എന്ന ബക്കിംഗ്ഹാം കൊട്ടാര രഹസ്യങ്ങളുടെ സമാഹാരം ഹാരിയും സഹോദരന്‍ വില്യമും തമ്മിലുള്ള ബന്ധത്തില്‍ കടുത്ത വിള്ളലുണ്ടാക്കിയതായി കൊട്ടാരം വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹോദരനോട് സംസാരിക്കാന്‍ പോലും വില്യം തയ്യാറാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഹ്റ്റുപോലെ കേയ്റ്റ് രാജകുമാരിക്കും ഇപ്പോള്‍ മേഗന് മേല്‍ കടുത്ത കോപമാണ്.

ഈ വിവാദ പുസ്തകം സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തെ തീര്‍ത്തും വഷളാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മക്കളായ ജോര്‍ജ്ജ് രാജകുമാരന്‍, ചാര്‍ലെറ്റ് രാജകുമാരി, ലൂയിസ് രാജകുമാരന്‍ എന്നിവര്‍ക്കൊപ്പം വില്യമും കെയ്റ്റും ഇപ്പോള്‍ നോര്‍ഫോക്കിലെ ആംനര്‍ ഹാളിലാണ് താമസിക്കുന്നത്. വില്യം രാജകുമാരനും ഇപ്പോള്‍ ഇവിടെയുണ്ട്. അടുത്തയാഴ്ച്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകം കൊട്ടാരവിപ്ലവം അതിരൂക്ഷമാക്കുമെന്നാണ് കരുതപ്പെടുന്നത്.

മേഗനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കേയ്റ്റ് മുന്‍കൈ എടുക്കുന്നില്ല എന്ന് വിവാദ പുസ്തകത്തിന്റെ രചയിതാക്കള്‍ കുറ്റപ്പെടുത്തുമ്പോള്‍ കേയ്റ്റ് രാജകുമാരി തന്റെ ഭര്‍ത്താവിന്റെ ഭാഗത്ത് ഉറച്ചു നില്‍ക്കുകയാണെന്നാണ് മറ്റൊരു എഴുത്തുകാരനായ ആന്‍ഡ്രു പറയുന്നത്.

അടുത്ത ആഴ്ച്ച വിവാദ പുസ്തകം വില്‍പനക്കെത്താന്‍ ഒരുങ്ങവേ ബക്കിംഗ്ഹാം പാലസും കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. മേഗന്‍ മാര്‍ക്കിലിന്റെ പേരില്‍ നിന്നും എച്ച് ആര്‍ എച്ച് (ഹേര്‍ റോയല്‍ ഹൈനെസ്സ്) പദവി എടുത്തുമാറ്റിക്കൊണ്ടാണ് കൊട്ടാരം പ്രതികരിക്കുന്നത്. മാത്രമല്ല, കൊട്ടാരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കാര്യമായ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കൊട്ടാരം വിട്ടുപോയതിനു ശേഷം മേഗന്‍ ചെയ്ത പ്രവര്‍ത്തികളെല്ലാം അപ്രധാനമാണെന്ന് വരുത്തിതീര്‍ക്കാന്‍ പാകത്തിലാണ് വെബ്സൈറ്റില്‍ എഡിറ്റിംഗ് നടത്തിയിരിക്കുന്നത്.

മേഗന്റെ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ മേഖല, രാജകുടുംബാംഗം എന്ന രീതിയില്‍ വഹിച്ചിരുന്ന ഉത്തരവാദിത്തങ്ങള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ നിന്നും നീക്കിയിട്ടുണ്ട്. നേരത്തേ മേഗന്റെ ജീവചരിത്രം ഉള്‍ക്കൊള്ളുന്ന പേജില്‍ ഉണ്ടായിരുന്ന അവരുടേ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അവിടെ നിന്നും നീക്കം ചെയ്ത് രാജകുടുംബത്തിന്റെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പേജില്‍ ചേര്‍ത്തിട്ടുമുണ്ട്.

മേഗന്റെ ജീവചരിത്രം അടങ്ങിയ പേജില്‍ ''ജനുവരിയില്‍ പ്രഖ്യാപിച്ചതു പോലെ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന പദവിയില്‍ നിന്നും ഒഴിഞ്ഞു എന്നുമാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം ഹാരിയുടേത് ഉള്‍പ്പടെ മറ്റ് രാജകുടുംബാംഗങ്ങളുടെ ജീവചരിത്രം ഇപ്പോഴും ഈ വെബ്സൈറ്റില്‍ ഉണ്ട്. മേഗന്റെ ജനനത്തീയതിയും മാതാപിതാക്കളെ കുറിച്ചുള്ള വിവരങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പകരം ഹാരിയുടെ ഭാര്യയായും ആര്‍ച്ചിയുടെ അമ്മയായും മാത്രം ഒതുക്കിയിരിക്കുകയാണ് ഇപ്പോള്‍ ഈ വെബ്സൈറ്റില്‍ മേഗനെ. കഴിഞ്ഞ മേയ് മാസത്തിലാണ് വെബ്സൈറ്റില്‍ ഈ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത് എന്ന് കരുതുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category