1 GBP = 93.50 INR                       

BREAKING NEWS

ആശുപത്രി ജീവനക്കാരില്‍ ആരും കോവിഡ് മൂലം മരിക്കാതിരിക്കാന്‍ ഊര്‍ജ്ജിത ശ്രമം; ഏഷ്യന്‍, ആഫ്രിക്കന്‍ വിഭാഗക്കാര്‍ കൂടുതല്‍ മരിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ രണ്ടു മില്യണ്‍ പൗണ്ടിന്റെ പഠനം ലെസ്റ്റര്‍ ആശുപത്രിയുടെ മേല്‍നോട്ടത്തില്‍; ബ്രിട്ടീഷുകാരേക്കാള്‍ രണ്ടിരട്ടി പേരുടെ മരണം ഞെട്ടിപ്പിക്കുന്നതായി വിദഗ്ധര്‍; മലയാളികളില്‍ മൂന്നിലൊന്നു മരണവും ആശുപത്രി ജീവനക്കാര്‍ക്കിടയില്‍ തന്നെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ബ്രിട്ടനില്‍ ആശുപത്രി ജീവനക്കാര്‍ക്കിടയില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായത് ഏഷ്യന്‍, ആഫ്രിക്കന്‍ വംശജര്‍ക്കിടയില്‍ ആണെന്ന പരാതി വസ്തുത ആണെന്ന് ബോധ്യമായതോടെ എന്‍എച്ച്എസ് കൂടുതല്‍ കോവിഡ് മരണങ്ങള്‍ ആശുപത്രി ജീവനക്കാര്‍ക്കിടയില്‍ നിന്നും സംഭവിക്കാതിരിക്കാന്‍ ശക്തമായ കരുതല്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി രണ്ടു മില്യണ്‍ പൗണ്ട് ചിലവ് വരുന്ന ഗവേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരുടെ ജനിതക ഘടന കോവിഡ് വൈറസിനോട് പൊരുതുവാന്‍ കെല്‍പ്പുള്ളതാണോ എന്നതടക്കം ഉള്ള കാര്യങ്ങള്‍ പഠനത്തിനിടയില്‍ പരിഗണിക്കപ്പെടും.

എന്‍എച്ച്എസ് കണക്കുകള്‍ അനുസരിച്ചു രണ്ടിരട്ടിയിലേറെ മരണങ്ങളാണ് ഏഷ്യന്‍, ആഫ്രിക്കന്‍ വംശജര്‍ക്കിടയില്‍ ഇതിനകം നടന്നത്. ഇതേതുടര്‍ന്ന് ഈ വിഭാഗത്തില്‍ പെടുന്ന ഓരോ ജീവനക്കാരില്‍ നിന്നും സ്വയം സാക്ഷ്യപത്രം ബ്രിട്ടനിലെ മുഴുവന്‍ തൊഴില്‍ ദാതാക്കളും വാങ്ങിത്തുടങ്ങിയിട്ടുണ്ട്. തന്റെ ആരോഗ്യവും സംബന്ധിച്ച പൊതു വിവരങ്ങള്‍ നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ സ്‌കോര്‍ കണ്ടെത്തി മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സെല്‍ഫ് അസസ്‌മെന്റ് ഫോമുകള്‍ ഓരോ ജീവനക്കാരില്‍ നിന്നും ശേഖരിച്ചത്. 

യുകെ റിസര്‍ച്ച് ആന്‍ഡ് ഇന്നോവേഷനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച്, ലെസ്റ്റര്‍ യൂണിവേസിറ്റി ഹോസ്പിറ്റല്‍ ഗവേഷണ വിഭാഗം യുകെ റീച്ച് എന്നിവ സംയുക്തമായി 30000 പേരില്‍ നടത്തുന്ന ഗവേഷണത്തില്‍ ഉരുത്തിരിയുന്ന കണ്ടെത്തലിനു യുകെ മാത്രമല്ല ലോകം തന്നെ ചെവി കൊടുക്കാന്‍ തയ്യാറാകും. കാരണം പുതിയ രോഗം എന്ന നിലയില്‍ പുറത്തു വരുന്ന ഓരോ കണ്ടെത്തലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാനവ രാശിയെ രക്ഷിക്കാന്‍ കരുത്തുള്ളതാകും എന്നതാണ് വസ്തുത.

ആഫ്രിക്കന്‍, ഏഷ്യന്‍ വംശജരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനമാകും നടത്തുക. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ആവശ്യമില്ലാത്ത ക്ലീനര്‍മാര്‍, അടുക്കള ജീവനക്കാര്‍ എന്നിവരെക്കൂടി പഠനത്തില്‍ പങ്കാളികളാകും. ലെസ്റ്റര്‍ ഹോസ്പിറ്റലിലെ അസോസിയേറ്റ് ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. മനീഷ് പരീഖ് ആയിരിക്കും പഠനം നിയന്ത്രിക്കുക. ഇത്രയും വേഗത്തില്‍ തെളിവുകളുടെ സാന്നിധ്യത്തില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരുടെ കൂടുതല്‍ മരണം ഉണ്ടയത് കണ്ടെത്തുക എന്നതാണ് പഠനം ശ്രദ്ധ നല്‍കുക എന്ന് ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും വ്യക്തമാക്കുന്നു. 

ഇതുകൂടാതെ ആശുപത്രികളിലും മറ്റു ആരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് രോഗലക്ഷണം ആയി കണക്കാക്കുന്ന പനിയും ചുമയും തൊണ്ടവേദനയും വന്നാല്‍ ഉടന്‍ കോവിഡ് പരിശോധന നടത്തി 24 മണിക്കൂറിനകം ഫലം നല്‍കുന്ന രീതി എല്ലായിടത്തും സാധ്യമായിട്ടുണ്ട്. അസുഖം കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ നല്‍കി ഗുരുതര സ്ഥിതിയിലേക്ക് മാറാതിരിക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഉടന്‍ പരിശോധന.

ഇതിലൂടെ രോഗികളായ ആശുപത്രി ജീവനക്കാരെ കണ്ടെത്തിയാല്‍ ഉടന്‍ രോഗം വഷളാകാതെ നോക്കാന്‍ സാധിക്കും എന്ന ലക്ഷ്യമാണ് എന്‍എച്ച്എസ് മുന്നില്‍ കാണുന്നത്. കോവിഡ് നിയന്ത്രണ നടപടികളില്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍ നടത്താതിരുന്നത് ഒട്ടേറെ ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടത്തിന് കാരണമായിട്ടുണ്ട് എന്ന വിലയിരുത്തലും ഇപ്പോഴത്തെ യുദ്ധകാല ഒരുക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇനിയും ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ വച്ച് പരീക്ഷണത്തിന് എന്‍എച്ച്എസ് തയ്യാറല്ല എന്ന സൂചനയാണ് ശക്തമായ നടപടികള്‍ തെളിയിക്കുന്നത്. 

ജീവനക്കാരുടെ ആത്മവിശ്വാസം ഉയര്‍ത്തുക എന്നതിനാണ് ഇപ്പോള്‍ എന്‍എച്ച്എസ് മുന്‍കൈ എടുക്കുന്നതും. അടുത്തിടെ ഉണ്ടായ യുകെ മലയാളികളുടെ 15 കോവിഡ് മരണങ്ങളില്‍ മൂന്നില്‍ ഒന്ന് പേരും എന്‍എച്ച്എസ് ജീവനക്കാരായിരുന്നു എന്ന വാസ്തവം ഏറെ ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. ഇതില്‍ മിക്കവരും അന്‍പതുകള്‍ പിന്നിടാത്തവരും കുടുംബത്തിന്റെ വരുമാനം നിയന്ത്രിച്ചവരും ആയിരുന്നു എന്നതും പ്രധാനമാണ്. അല്‍പം ശ്രദ്ധയും കരുതലും ലഭിച്ചിരുന്നെങ്കില്‍ ഇവരില്‍ പലരും കോവിഡിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടേനെ എന്ന തിരിച്ചറിവും ഞെട്ടിക്കുന്നതാണ്.

പ്രമേഹവും ആസ്മയും അടക്കമുള്ളവരും രോഗം ബാധയുണ്ടായിട്ടും ഉടന്‍ ചികിത്സ നല്‍കാന്‍ തയ്യാറാകാതിരുന്ന സാഹചര്യവും ഒക്കെ മലയാളികളായ ആശുപത്രി ജീവനക്കാര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും ആശുപത്രി സേവനത്തിനിടയില്‍ രോഗികള്‍ ആയി മാറിയപ്പോഴും ആംബുലന്‍സ് സേവനം നിഷേധിക്കപ്പെട്ട കഥകളും യുകെ മലയാളികള്‍ക്ക് ഇപ്പോള്‍ പങ്കുവയ്ക്കാന്‍ കഴിയുന്നുണ്ട്. ഒടുവില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ ശ്രമിച്ചത് വഴിയാണ് തങ്ങള്‍ രോഗികള്‍ ആയതെന്നു ശക്തമായ ഭാഷയില്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഈ കുടുംബത്തെ തേടി വൈദ്യസഹായം എത്തിയത്. ഇത്തരം കടുത്ത സാഹചര്യങ്ങളിലേക്ക് എന്‍എച്ച്എസ് ജീവനക്കാരെ എത്തിക്കരുത് എന്നതാണ് ഇപ്പോഴത്തെ പഠനങ്ങളുടെയും പരിഷ്‌ക്കാരങ്ങളുടെയും കാതലായി മാറുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category