1 GBP = 94.80 INR                       

BREAKING NEWS

കുഞ്ഞു നോറയെ കാണാന്‍ ഇനി മമ്മി വരില്ല... സംശയരോഗിയായ ഭര്‍ത്താവ് കുത്തിക്കൊന്ന മെറിന്‍ ജോയിക്ക് മാതാപിതാക്കളും പൊന്നുമോളും അരികില്‍ ഇല്ലാതെ അന്ത്യ യാത്രമൊഴിക്കൊരുങ്ങുന്നു; പൂക്കളുമായെത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു സഹപ്രവര്‍ത്തകര്‍; മെറിന്റെ ചോരവീണ ആശുപത്രി പരിസരത്തെത്തി മെഴുകുതിരി കത്തിച്ച് മാലാഖമാര്‍; നോറയുടെ ഭാവി സുരക്ഷിതമാക്കാന്‍ കൈകോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹം; ഒന്നും കൂസാതെ യുഎസ് പൊലീസ് കസ്റ്റഡിയില്‍ നെവിന്‍

Britishmalayali
kz´wteJI³

മോനിപ്പള്ളി: അമേരിക്കയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിക്ക് യാത്രാമൊഴി നല്‍കി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ഫ്ളോറിഡ ഡേവിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറല്‍ ഹോമിലാണു സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയത്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയായിരുന്നു (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍ ഇന്നു പുലര്‍ച്ചെ 3.30) മെറിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും യാത്രാമൊഴി നല്‍കിയത്. ഫാ.ബിന്‍സ് ചേത്തലില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ക്നാനായ വോയിസ് ടിവി വഴി ലൈവായി ചടങ്ങുകള്‍ സംപ്രേഷണം ചെയ്തു.

ഫ്ളോറിഡ ഡേവിയില്‍ മെറിന്‍ ജോയിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്ന ചടങ്ങ് മോനിപ്പള്ളിയിലെ വീട്ടിലിരുന്ു കാണുകയായിരുന്നു മാതാപിതാക്കളും കുഞ്ഞു നോറയും. മെറിന്റെ അച്ഛന്‍ ജോയി,അമ്മ മേഴ്സി എന്നിവര്‍ക്കൊപ്പം മടിയില്‍ ഇരുന്ന് നോറ ചടങ്ങുകള്‍ കണ്ടു. തന്റെ അമ്മ ഇനി തന്നെ കാണാന്‍ വരില്ലെന്ന വിവരം അറവര്‍ക്ക് ഉണ്ടായിരുന്നില്ല. മൃതദേഹം നാളെ റ്റാംപയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയിലേക്ക് സംസ്‌കാര ശുശ്രൂഷകള്‍ക്കായി എത്തിക്കും. അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനം. 11 മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹില്‍സ്ബൊറൊ മെമോറിയല്‍ സെമിത്തേരിയില്‍ അടക്കം ചെയ്യും. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.

നാളെ വൈകിട്ട് 5ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും പ്രര്‍ഥനയും നടത്തുന്നുണ്ട്. യുഎസിലെ ചടങ്ങുകള്‍ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്സിക്കും മകള്‍ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓണ്‍ലൈന്‍ വഴി മാത്രമാണു കാണാന്‍ സാധിക്കുക. മെറിന്‍ ജോയി(27) ജൂലൈ 28നാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍34) അറസ്റ്റിലായി. നെവിന്‍ ഇപ്പോള്‍ യുഎസില്‍ പൊലീസ് കസ്റ്റഡിയിലാണ്.

അതിനിടെ മെറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സൗത്ത് ഫ്ളോറിഡയിലെ നഴ്സ് സമൂഹവും രംഗത്തെത്തി. മെറിന്‍ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി എത്തിയാണ് സൗത്ത് ഫ്ളോറിഡയിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ അംഗങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. കോവിഡ് കാലമായതിനാല്‍ യോഗം ഓണ്‍ലൈന്‍ വഴിയാണു സംഘടിപ്പിച്ചത്. നേരത്തെ മൃതദേഹം നാട്ടിലെത്തിന്‍ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. എംബാം ചെയ്യാന്‍ കാലതാമസം വരുന്നതു കൊണ്ടാണ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാതിരുന്നത്.

അതിനിടെ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ ഏകമകള്‍ നോറയ്ക്കായി കൈകോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹം. അച്ഛന്റെ കൈകളാല്‍ അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമാഹരിക്കാനാണ് വിവിധ സംഘടനകള്‍ ഒത്തൊരുമിക്കുന്നത്. ക്നാനായ കത്തോലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ.സി.സി.എന്‍.എ.)യുടെ നേതൃത്വത്തില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക(ഫോമാ), ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന),നഴ്സിങ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നത്. ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ ഗോഫണ്ട് മീയില്‍ കഴിഞ്ഞദിവസം മുതല്‍ പണം സ്വീകരിച്ചുതുടങ്ങി.

'നോറയുടെ ഭാവികാര്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമാകും ഈ പണം വിനിയോഗിക്കുക. മെറിന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഒരു ട്രസ്റ്റ് ആരംഭിച്ച് അത് മുഖേനയായിരിക്കും കുട്ടിയുടെ ചെലവ്ക്കായി പണം വിനിയോഗിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഫ്ളോറിഡ കോറല്‍സ്പ്രിങ്സിലെ ആശുപത്രിയില്‍നിന്ന് രാത്രി ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഭര്‍ത്താവ് കത്തി കൊണ്ട് കുത്തുകയായിരുന്നു. 17 തവണ കുത്തിയിട്ടും ക്രൂരത മതിയാക്കാതെ ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഫിലിപ്പിനെ പിന്നീട് ഒരു ഹോട്ടലില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മെറിന്‍ ജോയിയുടെ കൊലപാതകിയെ അതിവേഗം കുടുക്കിയത് സഹപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമായിരുന്നു.. ഭര്‍ത്താവ് മെറിനെ കൊന്നത് സഹപ്രവര്‍ത്തകരുടെ മുന്നിലിട്ടാണ്. ആക്രമിച്ചതിന് ശേഷം മെറിന്റെ കരച്ചില്‍ കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും ഫിലിപ്പ് അവരെ കത്തി വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഫിലിപ്പ് കാറില്‍ കയറി മെറിന്റെ ദേഹത്തു കൂടി ഓടിച്ചു പോയി. ഇതാണ് മെറിന്റെ മരണം ഉറപ്പാക്കിയത്. ഫിലിപ്പിനെതിരെ ഒന്നാം ഗ്രേഡ് കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പഴുതടച്ച് തെളിവ് ശേഖരണത്തിനാണ് അമേരിക്കന്‍ പൊലീസ് തയ്യാറെടുക്കുന്നത്.

ഫിലിപ്പെന്ന നെവിന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് സഹപ്രവര്‍ത്തകര്‍ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് പ്രതിയെ പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ആംബുലന്‍സില്‍ വച്ച് പൊലീസിന് മെറിന്‍ മരണ മൊഴി കൊടുക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ തുടര്‍ന്ന പശ്ചാത്തലത്തില്‍ മേറിന്‍ വിവാഹമോചനത്തിനായി ശ്രമിച്ചിരുന്നു. ഇതാണ് ഫിലിപ്പിനെ ചൊടിപ്പിക്കാന്‍ കാരണമായത്. ഇക്കാര്യം സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞിനെ ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയുന്നുണ്ട്. മെറിന്റെ മരണ മൊഴിയും നെവിനിലേക്ക് അതിവേഗം അന്വേഷണം എത്തിച്ചു.

എമര്‍ജന്‍സി റൂമിനു തൊട്ടടുത്താണ് മെറിന്‍ കുത്തേറ്റു വീണതെങ്കിലും പരുക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. വിവാഹമോചനത്തിനായി മെറിന്‍ ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചതെന്ന് അയാളുടെ സുഹൃത്തുക്കള്‍ പറയുന്നു. കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നെവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു അയാളുടെ സുഹൃത്തുക്കള്‍ പ്രചരിപ്പിക്കുന്നത്. ചൊവ്വാഴ്ച മെറിന്റെ ജോലിസ്ഥലത്ത് രാവിലെ 6.45ന് എത്തിയ നെവിന്‍ പാര്‍ക്കിങ് ഏരിയയില്‍ കാത്തിരുന്നു. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി കഴിഞ്ഞ് മെറിന്‍ പുറത്തുവന്നു കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് നെവിന്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

തന്നെ ആക്രമിച്ചത് ഭര്‍ത്താവാണെന്ന് മെറിന്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം ആംബുലന്‍സില്‍ യാത്രക്കിടെയാണ് മെറിന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഇതോടെ കേസില്‍ ശക്തമായ തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ശമ്പളവും കുടുംബബന്ധങ്ങളും ഇരുവരുടെയും ദാമ്പത്യ ബന്ധത്തില്‍ വില്ലനായെന്ന് ബന്ധുക്കള്‍ പറയുന്നു, മെറിന്‍ അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിച്ചതോടെ ശമ്പളത്തെ ചൊല്ലി നെവിന്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറയുന്നു. മെറിന്റെ ശമ്പളം പൂര്‍ണമായും നെവിന്റെ അക്കൗണ്ടില്‍ ഇടണമെന്നായിരുന്നു നിര്‍ദ്ദേശമെന്നും ഇതിനെ എതിര്‍ത്താല്‍ വഴക്ക് പതിവായിരുന്നെന്നും മെറിന്റെ പിതാവ് പറയുന്നു.

സ്വന്തം വീട്ടുകാരുമായി മെറിന്‍ സംസാരിക്കുന്നതുപോലും നെവിന് ഇഷ്ടമായിരുന്നില്ലെന്നും വീട്ടുകാരെ സാമ്പത്തികമായി സഹായിക്കുന്നതിനെ നെവിന്‍ എതിര്‍ത്തിരുന്നുവെന്നും പിതാവ് ജോയി പറഞ്ഞു. ഒരു ഫോട്ടോയെ ചൊല്ലിയും അടുത്തനാളില്‍ തര്‍ക്കമുണ്ടായതായും അദ്ദേഹം പറഞ്ഞു. വേര്‍പിരിഞ്ഞ് കഴിയുന്നതിനിടെ നെവിന്‍ മെറിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ ചൊല്ലിയായിരുന്നു അടുത്തനാളുകളില്‍ വഴക്കുണ്ടായത്. മെറിന്റെ വ്യക്തിഗത ചിത്രങ്ങളടക്കം നെവിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് പലരും കാണാനിടയായതിനെ മെറിന്‍ ചോദ്യം ചെയ്തിരുന്നു.

ഇതിനെചൊല്ലി ഇരുവരും തമ്മില്‍ ഫോണില്‍ വാക്കേറ്റമുണ്ടായതായും പറയുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകം. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് മെറിന്‍ അമേരിക്കന്‍ പൊലീസിനെ സമീപിച്ചത്. പക്ഷേ പൊലീസ് കാര്യമായെടുത്തതുമില്ല. അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് മെറിന്‍ ആക്രമിക്കപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category