1 GBP = 102.10 INR                       

BREAKING NEWS

കേരളത്തിലെ ഏറ്റവും സുന്ദരമായ നാട് ഏതാണ്? അവിടെ താമസിക്കാന്‍ സ്വപ്ന തുല്യമായ ഒരു വീട് വാങ്ങാന്‍ സാധിക്കുമോ? ഇതാ ഒരു സുവര്‍ണാവസരം

Britishmalayali
മാര്‍ക്കറ്റിങ് ഫീച്ചര്‍

കേരളത്തിലെ ഏറ്റവും സുന്ദരമായ നാട് ഏതാണ്? എല്ലാവരും പറയും തങ്ങളുടേതാണ് അതെന്ന്. എന്നാല്‍ കാലാവസ്ഥകൊണ്ടും ഭൂപ്രകൃതികൊണ്ടും, ആമ്പിയന്‍സുകൊണ്ടുമൊക്കെ താമസിക്കാന്‍ ഏറ്റവും മികച്ചതെന്ന് നിസംശയം പറയാവുന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴ മുട്ടത്ത് നിന്നും മൂലമറ്റത്തേയ്ക്ക് പോകുന്ന വഴിയാണ്. മലനിരകളും കുന്നുകളുമല്ല നിരപ്പ് പ്രദേശം തന്നെയാണ്. ഒന്നാന്തരം വഴിയും ഗതാഗത സൗകര്യവും ഉണ്ട്. തൊടുപുഴ നഗരത്തിലേയ്ക്ക് അധിക ദൂരമില്ല. അതേ സമയം ഇടുക്കിയുടെ വന്യമായ സൗന്ദര്യം അനുഭവിക്കാന്‍ മിനിട്ടുകള്‍ യാത്ര ചെയ്താലും മതി. കാലാവസ്ഥയാവട്ടെ അധിക ചൂടില്ലാത്ത എന്നാല്‍ കടുത്ത തണുപ്പില്ലാത്ത ബാംഗ്ലൂര്‍ പോലെയുള്ളതും.

ഈ വഴിയരികില്‍ ഒരു വീട് വാങ്ങാന്‍ കഴിഞ്ഞാല്‍ ഭാഗ്യം എന്നല്ലേ പറയാനാവു. പ്രവാസികള്‍ മടങ്ങുമ്പോള്‍ സ്വന്തം നാട്ടില്‍ തന്നെ പോവണം എന്നു വാശിയില്ലെങ്കില്‍ ഏറ്റവും മികച്ച സ്ഥരം ഇത് തന്നെയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്കും, എംസി റോഡിലേയ്ക്കും തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ നഗരത്തിലേയ്ക്കും ഒക്കെ അടുത്താണിത്. കുളമാവ് ഇടുക്കി ഡാമികളിലേയ്ക്ക് ഞൊടിയിടയില്‍ എത്താം. ഇങ്ങനെ ഒരു സ്ഥലത്ത് പരമ്പരാഗത രീതില്‍ നിര്‍മ്മിച്ച ഒരു പടുകൂറ്റന്‍ വീട് വില്‍ക്കാന്‍ ഇട്ടിരിക്കുന്നു. അത്യാവശം കൈയില്‍ കാശുള്ളവര്‍ക്കെ ഇത് വാങ്ങാന്‍ പറ്റൂ. നാലായിരത്തോളം സ്‌ക്വയര്‍ഫീറ്റ് വലുപ്പമുള്ള ഒറിജിനല്‍ മെറ്റീരിയല്‍സില്‍ തീര്‍ത്ത സുന്ദര ഭവനമാണിത്.

വൈശാലി, ഇവിടം സ്വര്‍ഗ്ഗമാണു, രസതന്ത്രം, മുത്തുവിന്റെ ദുഃഖം മീരയുടെ സ്വപ്നം, സ്വപ്നം കൊണ്ടൊരു ബാല ഭാസ്‌കരന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കസ്തൂരിമാന്‍, കുഞ്ഞിക്കൂനന്‍, വജ്രം, ദൃശ്യം തുടങ്ങി എണ്ണമറ്റ ഹിറ്റ് സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷന്‍ പേരിനെ അന്വര്‍ത്ഥമാക്കുന്ന പര്‍വത നിരകളും, താഴ്വാരവും, തടാകങ്ങളും ഒന്നിച്ചു ചേരുന്ന സ്വിറ്റസര്‍ലണ്ടിനെ അനുസ്മരിപ്പിക്കുന്ന ഒരു അപൂര്‍വ പ്രകൃതി.

ചുറ്റും മല നിരകള്‍, നിറഞ്ഞൊഴുകുന്ന പുഴയുള്ള നിരന്ന സമതലം ഉള്ള താഴ്വാരം. തടാകങ്ങള്‍ക്കു പകരം സമൃദ്ധമായി ഒഴുകുന്ന പുഴ. കേരളത്തില്‍ നാല്പത്തി നാലു നദികളുണ്ടെങ്കിലും, കടുത്ത വേനലിലടക്കം മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും നിറഞ്ഞൊഴുകുന്ന പുഴ ഇതൊന്നു മാത്രമാണ്. പ്രളയം ബാധിക്കാത്ത പുഴ എന്ന പ്രത്യേകത കൂടിയുണ്ട് ഈ പുഴക്ക്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിന്നും ഉത്ഭവിക്കുന്നതിനാലാണിത്.

ഒരു ഗ്രാമത്തെ പോലും സ്പര്‍ശിക്കാതെ, മല നിരകളില്‍ നിന്നെത്തുന്ന, ഇറങ്ങി കുളിക്കാന്‍ പാകത്തില്‍ കടവുകളുള്ള ശുദ്ധമായ വെള്ളമുള്ള പുഴ. ഒരു വശത്തു നിറഞ്ഞൊഴുകുന്ന ഈ പുഴയും, മറു വശത്തു ദേശിയ ഹൈവേയും ഒത്തു ചേരുന്ന ഈ പ്രദേശമാണ് കേരളത്തിലെ ഏറ്റവും മനോഹര ഭൂപ്രദേശം എന്ന് നിസംശയം പറയാം. കുളിര്‍മയേകുന്ന, മിക്കവാറും മഴയുള്ള കാലാവസ്ഥ..
പൊതുവെ കേരളത്തിലെ സമ്പന്ന കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് ഒരു വീട് നിങ്ങള്‍ക്കാഗ്രഹമുണ്ടോ. എങ്കില്‍ അതിനൊരവസരം ഇപ്പോള്‍ ഉദിച്ചിരിക്കുന്നു. ഇവിടെ പൂര്‍ണമായും കൊത്തിയെടുത്ത കരിങ്കല്ലില്‍ നിര്‍മ്മിച്ച ഒരു വില്ല വില്പനയ്ക്കുണ്ട്. മറ്റനവധി പ്രത്യേകതകള്‍ കൂടി ഉള്ള ഒരു വില്ലയാണിത്. ഏറ്റവും മികച്ച ശ്രേണിയിലുള്ള ഗ്രാനൈറ്റ്, മാര്‍ബിള്‍ ഫ്‌ലോറിങ്‌സ്. വിദേശത്ത് നിന്നും കണ്ടയ്‌നറില്‍ കൊണ്ട് വന്ന കൂറ്റന്‍ മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വാതിലുകളും, ജനാലകളും. ഗ്രാനൈറ്റ് പിരിയന്‍ ഗോവണി... വാതിലുകളും, ജനലുകളും ഇംഗ്ലീഷ് നിര്‍മ്മിതികളെ അനുസ്മരിപ്പിക്കുന്ന ആര്‍ച്ചുകളാണ്.
ഓരോ ജനലും സവിശേഷ ഡിസൈന്‍. ലോകോത്തര നിലവാരമുള്ള പൂട്ടുകളും, കൊളുത്തുകളും ആണ് വാതിലുകള്‍ക്കുപയോഗിച്ചിരിക്കുന്നത്. എല്ലാ തടി നിര്‍മ്മിതികളിലും പക്ഷി മൃഗാദികളെ ആലേഖനം ചെയ്തിരിക്കുന്നു. അണ്ണാന്‍, മാനുകള്‍, മീനുകള്‍... ആന മുതല്‍ പ്രാവ് വരെ.
നാലു ബെഡ്‌റൂം. എല്ലായിടത്തും വിശാലമായ ബാല്‍ക്കണി. വിശാലമായ ബാല്‍ക്കണികളും തൂണുകളും വാസ്തു ശില്പ ഭംഗിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദേശിയ അവാര്‍ഡ് വിന്നര്‍ ആണ് ഈ വീടിന്റെ ഡിസൈനര്‍. ഉടമസ്ഥന്റെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് ഏതു മുറിയില്‍ നിന്ന് നോക്കിയാലും, പുഴ കാണണം എന്നതായിരുന്നു. വര്‍ഷങ്ങള്‍ എടുത്ത് നിര്‍മ്മിച്ച, പൂര്‍ണമായും കൊത്തിയെടുത്ത കരിങ്കല്ലില്‍, സപ്ത മുഖമായാണ് ഈ വില്ലയുടെ ഡിസൈന്‍. കരിങ്കല്‍ പാകിയ മുറ്റം. മുറ്റത്തു വറ്റാത്ത കിണര്‍. കരിങ്കല്ലില്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന കോമ്പൗണ്ട് വാള്‍. വീടിന്റെ ബാല്‍ക്കണിയില്‍ കൂടി കടന്നു പോകുന്നു മുറ്റത്തെ മാവുകള്‍. പിന്നിലെ കൂറ്റന്‍ പുളിമരവും മുറിക്കാതെ ചില്ലകള്‍ ബാല്‍ക്കണിയിലൂടെ കടന്നു പോകുന്ന രീതിയിലാണ് നിര്‍മ്മിതി.
കാലം പോറലേല്‍പ്പിക്കുന്ന ഒരു മെറ്റിരിയലും നിര്‍മ്മിതിയില്‍ ഇല്ല. നാലായിരത്തോളം ചതുരശ്ര അടിയിലാണ് നിര്‍മ്മാണം. ഏറ്റവും മേല്‍ത്തരം ഇലക്ട്രിക്ക്, പ്ലംബിങ് നിര്‍മ്മാണം. അലങ്കാര വിളക്കുകള്‍. ചുവരുകളെ അലങ്കരിക്കുന്ന വലിയ ഡിസൈനര്‍ പെയിന്റിങ്ങുകള്‍.. തെങ്ങു, മാവു, പ്ലാവ്, പുളി, ഫല വൃക്ഷങ്ങള്‍ നിറഞ്ഞ മുറ്റം എന്നിവയും പ്രത്യേകതയാണ്. ഔദ്യോഗിക രേഖയിലുള്ള സ്ഥലത്തോടൊപ്പം, പുറമ്പോക്ക് വിരിവായി മുപ്പതു സെന്റോളം പുഴയോരം കൂടിയുണ്ട്.
വിദേശത്തെ അനുസ്മരിപ്പിക്കുന്ന സൈന്‍ ബോര്‍ഡുകളും മാര്‍ക്കിങ്ങുകളും ഉള്ള വ്യത്തിയും വീതിയുമുള്ള റോഡ് ഫ്രണ്ട്. വാഗമണ്‍, ഇലവീഴാ പൂഞ്ചിറ, തൊമ്മന്‍ കുത്ത്, വ്യൂ പോയിന്റ് തുടങ്ങിയ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൈയെത്തും ദൂരത്ത്. കേരളത്തിലെ അതിവേഗം വളരുന്ന വാണിജ്യ കേന്ദ്രമായ തൊടുപുഴയില്‍ നിന്ന് ഏഴു മൈല്‍ മാത്രം. സെയിന്റ് ജോസഫ് സ്‌കൂളിലേക്കും കോളേജിലേക്കും മുന്നൂറു മീറ്റര്‍ മാത്രം.

ഇരുപതു മൈലില്‍ പാലാ നഗരം. മുപ്പത്തേഴു മൈലില്‍ കോട്ടയം. അമ്പത്തഞ്ചു മൈല്‍ പോയാല്‍ മൂന്നാര്‍... പുതിയ എരുമേലി എയര്‍ പോര്‍ട്ടും അരികെ. 43 മൈലില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. 47 മൈലില്‍ എറണാകുളം. ലോകാഃ സമസ്താ സുഖിനോ ഭവന്തു എന്ന് ആലേഖനം ചെയ്തിരിക്കുന്ന മുഖ്യ വാതില്‍ മുതല്‍ ഓരോ ഇഞ്ചിലും ഒരു സവിശേഷത ഉള്ള ഭവനം.
പൂര്‍ണമായും ചാരിറ്റിയിലേക്കു തിരിയുക എന്ന ഉദ്ദേശത്തോടെയാണ് ഇതിന്റെ ഉടമ ഇത് വില്‍ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

സ്വന്തമാക്കാന്‍ നിങ്ങള്‍ക്കു താത്പര്യം ഉണ്ടെങ്കില്‍ വിളിക്കുക.
ഫോണ്‍ : +91-9986375577, ഇ-മെയില്‍ : [email protected]

(നിയമപരമായ മുന്നറിയിപ്പ്: പരസ്യം നല്‍കുന്നതിന്റെ ഭാഗമായി എഴുതുന്ന മാര്‍ക്കറ്റിങ് ഫീച്ചര്‍ ആണിത്. ഈ പരസ്യത്തിന്റെ പശ്ചാത്തലത്തില്‍ വാങ്ങുന്നവര്‍ വേണ്ടത്ര അന്വേഷണം നടത്തിയ ശേഷം മാത്രം വാങ്ങുക - എഡിറ്റര്‍)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category