1 GBP = 94.80 INR                       

BREAKING NEWS

യൂ ട്യൂബ് ചാനല്‍ തുടങ്ങിയ മലയാളികള്‍ക്ക് പണം കണ്ടെത്താന്‍ സഹായമൊരുക്കി മലയാളി സ്ഥാപനം; ഇന്ന് വൈകിട്ടത്തെ വെബ്ബി നാര്‍ പുതിയ ആശയങ്ങള്‍ തരും

Britishmalayali
kz´wteJI³

കവന്‍ട്രി: യു ട്യൂബില്‍ ചാനല്‍ സ്വന്തമായി ഇല്ലാത്ത മലയാളികള്‍ ഇല്ലാതായി തുടങ്ങിയതോടെ അവര്‍ക്കായി മാര്‍ഗനിര്‍ദേശം നല്‍കാനും മലയാളികള്‍ തന്നെ മുന്നിട്ടിറങ്ങുന്നു. ഖത്തര്‍ ആസ്ഥാനമായ മലയാളി സംരംഭകരാണ് യുട്യൂബ് ചാനല്‍ വഴി എങ്ങനെ പണം കണ്ടെത്താം എന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഇന്ന് വെബ്ബിനാറില്‍ എത്തുന്നത്. യുകെ സമയം ഇന്ന് വൈകിട്ട് നാലരക്കാണ് വെബ്ബിനാര്‍ ആരംഭിക്കുന്നത്.

ലോക്ഡൗണ്‍ കാലത്തു സമയം പോകാന്‍ വേണ്ടിയാണ് പലരും ചാനല്‍ ആരംഭിച്ചിരിക്കുന്നതെങ്കിലും മിക്കവരും മികച്ച രീതിയില്‍ അവതരണം നടത്തുന്നുണ്ട്. കൂടാതെ വൈവിധ്യം ഉള്ള വിഷയങ്ങളുമായി എക്‌സ്‌ക്ലൂസിവ് ചാനലുകളും യുകെ മലയാളികള്‍ക്കിടയില്‍ സജീവമാകുകയാണ്. ഈ സാഹചര്യത്തില്‍ ഇന്നത്തെ വെബ്ബിനാര്‍ യുകെ മലയാളി വീട്ടമ്മമാരുടെ പുത്തന്‍ സംരഭത്തിന് തുണയാകുവാന്‍ സാധ്യത ഏറെയാണ്.

ഡിജിറ്റല്‍ ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അനേകം ബിസിനസ്സുകാര്‍ക്കും, യുവ സംരംഭകര്‍ക്കുമായി Asheghar Digimentors (ADM) നടത്തി വരുന്ന 100 ഡെയ്‌സ് ഡിജിറ്റല്‍ മാസ്റ്ററി ചലഞ്ച് മെന്റര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന യൂട്യൂബ് മാസ്റ്ററി ഫ്രീ ലൈവ് വെബ്ബിനാര്‍ ഇന്ന് വൈകിട്ട് 6.30 മുതല്‍ 7.30 വരെയാണ് നടക്കുക.

Benefits:
? യൂട്യൂബ് എന്ന നവമാധ്യമത്തിലൂടേ എങ്ങനെ എളുപ്പത്തില്‍ ഒരു സ്ഥിരവരുമാനം ഉണ്ടാക്കാം? 
?ഒരു യൂട്യൂബര്‍ ആകാതെ, നിങ്ങളുടെ പ്രൈവസിയെ ഒട്ടും ബാധിക്കാതെ എങ്ങനെ കണ്ടന്റ് ക്രിയേറ്റ് ചെയ്യാം?
?മുഖം കണിക്കാതെ, ഒരു വീഡിയോ പോലും എഡിറ്റ് ചെയ്യാതെ എങ്ങനെ യൂട്യൂബിലൂടെ സമ്പാദിക്കാം?
? Fully automated, Faceless YouTube Channelലൂടെ പണം സമ്പാദിക്കാനായി 10വഴികള്‍ പരിചയപ്പെടുത്തുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category