1 GBP = 93.50 INR                       

BREAKING NEWS

സ്വപ്ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വര്‍ണക്കടത്തില്‍ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളില്‍വെച്ച് രഹസ്യമായി കണ്ടു; സര്‍ക്കാറില്‍ നിര്‍ണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വര്‍ണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥര്‍

Britishmalayali
kz´wteJI³

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. സ്വപ്ന സുരേഷുമായി വളരെ അടുപ്പം പുലര്‍ത്തിയ ഒരു ഉന്നത നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണ് ഇദ്ദേഹമെന്ന് മാതൃഭൂമി ദിനപത്രമാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. സ്വപ്ന നടത്തുന്ന സ്വര്‍ണ്ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അടക്കം ഇദ്ദേഹത്തിന് അറിയാമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

കള്ളക്കടത്തിനെക്കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നെന്നും പലപ്പോഴും സഹായം നല്‍കിയിട്ടുണ്ടെന്നുമുള്ള സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കിയാണ് തിങ്കളാഴ്ച ചേര്‍ന്ന കസ്റ്റംസ് ഉന്നതതല യോഗത്തില്‍ ഈ തീരുമാനമുണ്ടായത്. നേതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചതിന് പിന്നിലും.

സ്വപ്ന ഇടനിലക്കാരിയായ ഇടപാടുകളെക്കുറിച്ച് ഈ രാഷ്ട്രീയനേതാവിന് അറിവുണ്ടായിരുന്നുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പല ഇടപാടുകളിലും സ്വപ്നയെ ഇടനിലക്കാരിയാക്കുന്നതില്‍ മുഖ്യപങ്ക് ഈ നേതാവിനായിരുന്നു. സ്വര്‍ണക്കടത്തില്‍ പിടിയിലാവുന്നതിനുമുമ്പ് ഈ രാഷ്ട്രീയനേതാവും സ്വപ്നയും പലയിടങ്ങളില്‍വെച്ച് രഹസ്യമായി കാണുകയും ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിക്കുന്ന വിവരം. ഇതോടെ, സ്വര്‍ണക്കടത്തിന് പുതിയ രാഷ്ട്രീയമാനങ്ങള്‍ കൈവരുകയാണ്.

ഇതേ യോഗത്തില്‍ ശിവശങ്കറിന്റെ മൊഴിയും സ്വപ്നയുടെ മൊഴിയും ചേര്‍ത്തുവെച്ച് പരിശോധിച്ചു. രണ്ടുപേരുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ശിവശങ്കറിന്റെ ചില മൊഴികളില്‍ വ്യക്തതയില്ലാത്തതിനാലാണ് വീണ്ടും ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. ഈ ആഴ്ചതന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണു കരുതുന്നത്. അതേസമയം താനുമായി അടുപ്പമുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തി കോടതി മുമ്പാകെ മൊഴിയും സ്വപ്ന സുരേഷ് സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ ആരുടെയൊക്കെ പേരുകള്‍ സ്വപ്ന പറഞ്ഞിട്ടുണ്ടാകും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. സ്വപ്നയുടെ മൊഴിയില്‍ ഉന്നത നേതാവിന്റെ പേരും പറയുന്നുണ്ടെന്ന സൂചനയുണ്ട്. സ്വപ്ന ഇപ്പോള്‍ നല്കിയ മൊഴി ഇനി മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിലപേശല്‍ തന്ത്രമാണെന്നത് വ്യക്തമാണ്.

കോടതി മുമ്പാകെ മുദ്രവെച്ച കവറില്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത് സ്വര്‍ണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഇതോടെ ഭീകരവാദ ബന്ധം അടക്കം ചര്‍ച്ചയായ കേസില്‍ നിര്‍ണായക നീക്കങ്ങളാണ് ഇനി ഉണ്ടാകുക. തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും കേസിന് ഇടയില്‍ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സീല്‍ ചെയ്ത കവറില്‍ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു. മൊഴി കോടതിയില്‍ ഹാജരാക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു കോടതിയില്‍ സമര്‍പ്പിച്ചതു സാധാരണ നടപടിക്രമം മാത്രമാണെന്നാണു കസ്റ്റംസിന്റെ വിശദീകരണം.

പിന്നീടൊരു ഘട്ടത്തില്‍ മൊഴിയില്‍ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. ഇരുവരെയും അടുത്ത ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ഇതിനായി ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനു മുന്നോടിയായി കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇവരുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് അസാധാരണ നടപടിയായാണു വിലയിരുത്തുന്നത്. സ്വര്‍ണക്കടത്തിനു നേരത്തെ പ്രതികളെ സഹായിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി. ഉച്ചയ്ക്കു ശേഷമാണ് കൊച്ചി കസ്റ്റംസ് ഓഫിസില്‍ ഇയാള്‍ എത്തിയത്. സ്വര്‍ണക്കടത്തിനു പ്രതികള്‍ തന്നെ ഉപയോഗിച്ചതും വിദേശത്തു നിന്ന് കടത്തുന്നതിനുള്ള ആളുകളെ എങ്ങനെ കണ്ടെത്തുന്നു തുടങ്ങിയ വിവരങ്ങള്‍ ഇദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.

കൂടുതല്‍ ആളുകള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ അന്വേഷണം തന്നിലേക്കും എത്തിയേക്കാം എന്ന ഭീതിയിലാണ് അബ്ദുല്‍ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി മൊഴി കൊടുക്കാന്‍ തീരുമാനിച്ചതെന്നാണു റിപ്പോര്‍ട്ട്. അതിനിടെ സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ അടക്കം സ്വപ്ന സ്വര്‍ണം കടത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്റെ വിലയിരുത്തല്‍ യോഗത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ അദ്ദേഹം നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലാത്തതിനാലാണിത്. സ്വപ്നയുടെ മൊഴിയില്‍ പരാമര്‍ശമുള്ള ഉന്നത രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യും. കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടെന്നും സഹായം നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയ നേതാവിനെയാണ് ചോദ്യം ചെയ്യുക.

സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നോ എന്നതിലാണ് കസ്റ്റംസ് വ്യക്തത വരുത്തക. ശിവശങ്കറിനെ നേരത്തെ രണ്ടു തവണ എന്‍ഐഎ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്യുകയുണ്ടായി. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളില്‍ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്ന സൂചന പുറത്തുവന്നതോടെ വിവാദം വീണ്ടും കൊഴുക്കാനാണ് സാധ്യതയുള്ളത്.

നയതന്ത്ര ബാഗേജില്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന സ്വര്‍ണം കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനം സ്വപ്ന ഉപയോഗിച്ചെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തിന് മൂന്നു തവണയിലധികം കോണ്‍സുലേറ്റ് വാഹനം ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നടപടിക്രമം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിന് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുന്നതിന് ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടാണ് വാഹനം വിട്ടുകിട്ടാനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചത്. ഇതനിടെ സ്വപ്ന സുരേഷ് പ്രളയ ദുരിതാശ്വസ ഫണ്ടിലും തട്ടിപ്പ് നടത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. യു.എ.ഇ.യില്‍നിന്നുള്ള പ്രളയദുരിതാശ്വാസ സഹായത്തിലാണ് ഇടനിലക്കാരിയായി നിന്ന് സ്വര്‍ണ തട്ടിപ്പ് നടത്തയത്. തട്ടിയെടുത്ത പണം കണക്കില്‍പ്പെടുത്താനാണ് എം. ശിവശങ്കര്‍ വഴി തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്ന സമീപിച്ചത്.

പ്രളയ ദുരിതബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണത്തിന് യു.എ.ഇ.യിലെ സന്നദ്ധസംഘടന നല്‍കിയ ഒരുകോടി ദിര്‍ഹത്തിന്റെ (20 കോടി രൂപ) സഹായത്തിലാണ് വെട്ടിപ്പ് നടന്നത്. ഇതില്‍ നിന്നും 1.38 കോടി രൂപമാത്രമാണ് താന്‍ തട്ടിയെടുത്തതെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാവുന്നതിനുമുമ്പ് ഈ പണം ഒളിപ്പിച്ചിരിക്കാനുള്ള സാധ്യതയും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളര്‍ എത്തിയതായി കസ്റ്റംസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനുപുറമേ 50,000 ഡോളര്‍ കൂടി തനിക്ക് ലഭിച്ചെന്ന സ്വപ്ന മൊഴിനല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category