1 GBP = 94.80 INR                       

BREAKING NEWS

കോവിഡ് കാരണം നാട്ടിലേക്ക് വരാനാകാതെ വരന്‍ കാനഡയില്‍; വധു ബെംഗളുരുവിലും; ബന്ധുക്കള്‍ മലപ്പുറത്തും വയനാട്ടിലുമായി പലയിടങ്ങളിലും; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സൂം ആപ്പ് വഴി നിരവധിപേര്‍ സാക്ഷികളായി; കാര്‍മികത്വം വഹിക്കാന്‍ പുരോഹിതനുമില്ല; മഹാമാരിയുടെ കാലത്ത് ഇസ്ലാമിക പ്രഭാഷകന്‍ എം എം അക്ബറിന്റെ മകളുടെ വിവാഹം ഓണ്‍ലൈന്‍ വഴി തീര്‍ത്തും ലളിതമായി; വിവാഹാലോചന വന്നതോടെ ഓണ്‍ലൈന്‍ വഴി പരസ്പരം കണ്ട് പരിചയപ്പെട്ട് വധൂവരന്മാര്‍

Britishmalayali
kz´wteJI³

തിരൂരങ്ങാടി: കോവിഡ് മഹാമാരി നമ്മുടെ പരമ്പരാഗതമായ ചടങ്ങുകളെയെല്ലാം വഴിതെറ്റിക്കുകയാണ്. വിവാഹ ചടങ്ങുകള്‍ പോലും അധികമാരും പങ്കെടുക്കാതെയാണ് നടക്കുന്നത്. അത്യാഢംബര വിവാഹങ്ങളൊക്കെ കണ്ടിട്ട് കാലം കുറേയായി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള വിവാഹങ്ങളാണ് ലോകത്തിന്റെ മിക്ക കോണുകളിലും നടക്കുന്നു. പലപ്പോഴും വധൂവരന്മാര്‍ ഒരു വേദിയില്‍ പോലും എത്താതെയാണ് വിവാഹം നടക്കാറ്. ഓണ്‍ലൈന്‍ വഴിയുള്ള ഇത്തരം വിവാഹങ്ങള്‍ നമ്മള്‍ നിരവധി കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ അത്തരമൊരു ഓണ്‍ലൈന്‍ വിവാഹത്തിന് കേരളം വീണ്ടും സാക്ഷിയായി.

വരന്‍ കാനഡയില്‍, വധു ബെംഗളൂരുവില്‍, ബന്ധുക്കള്‍ മലപ്പുറത്തും വയനാട്ടിലുമായി പലയിടങ്ങളില്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സൂം ആപ്പ് വഴി നിരവധിപേര്‍ സാക്ഷികള്‍. പരമ്പരാഗത രീതിയില്‍നിന്ന് മാറി കാര്‍മികത്വത്തിന് പുരോഹിതനില്ലാതെയായിരുന്നു വിവാഹം. കോവിഡ് കാലത്ത് ഇങ്ങനെയൊരു വിവാഹം നടത്തിയത് പ്രമുഖ മുസ്ലിം പ്രഭാഷകന്‍ എം എം അക്ബറിന്‍ മകളുടേതായിരുന്നു.

പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശിയും പ്രമുഖ ഇസ്ലാമികപണ്ഡിതനും പ്രഭാഷകനുമായ മേലേവീട്ടില്‍ എം.എം. അക്ബര്‍ -എ.പി. ലൈല ദമ്പതിമാരുടെ മകന്‍ അത്തീഫ് അബ്ദുറഹ്മാനും വയനാട് ചെലോട് താഴെക്കണ്ടിവീട്ടില്‍ അബ്ദുന്നാസര്‍ - ഹമീലിയ ദമ്പതിമാരുടെ മകള്‍ നൈല ജാസ്മിനുമാണ് വിവാഹിതരായത്.


അത്തീഫ് കാനഡയിലെ നോര്‍ത്ത്‌ബെ ഒന്റാരിയോവില്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയും നൈല ജാസ്മിന്‍ ബെംഗളൂരുവില്‍ ഇന്റീരിയല്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിനിയുമാണ്. വിവാഹാലോചന വന്നതോടെ ഓണ്‍ലൈന്‍വഴിയാണ് ഇരുവരും പരസ്പരം കാണുന്നതും പരിചയപ്പെടുന്നതും. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് ഓണ്‍ലൈനില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്. നിക്കാഹ് ചടങ്ങിന് ക്ഷണിച്ചുകൊണ്ട് ഓണ്‍ലൈന്‍ ലിങ്ക് സഹിതമുള്ള ഡിജിറ്റല്‍ ക്ഷണക്കത്ത് ബന്ധുക്കള്‍ക്ക് വാട്ട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു.

ഞായറാഴ്ച ഇന്ത്യന്‍സമയം രാവിലെ 9.30-ന് ചടങ്ങാരംഭിച്ചു. മകളെ വിവാഹം ചെയ്തുതന്നിരിക്കുന്നുവെന്ന് ബെംഗളൂരുവിലുള്ള വധുവിന്റെ പിതാവ് കാനഡയിലുള്ള വരനെ ഇസ്ലാമികാചാരപ്രകാരം അറിയിച്ചു. ഇത് സ്വീകരിച്ചതായി വരന്‍ പ്രഖ്യാപിക്കുകയുംചെയ്തു. ഇത്രയുമായിരുന്നു നിക്കാഹ്. മൗലവി അബ്ദുസലാം മോങ്ങം അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് ഉദ്‌ബോധനപ്രഭാഷണവും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും ആശംസകള്‍ നേര്‍ന്നു. ഇസ്ലാമിലെ വിവാഹം ലളിതവും ദൃഢവുമാണെന്ന പ്രവാചകചര്യയാണ് ഇത്തരമൊരു ചടങ്ങിന്റെ സന്ദേശമെന്ന് വരന്റെ പിതാവ് എം.എം. അക്ബറും വധുവിന്റെ പിതാവ് ടി.കെ. അബ്ദുന്നാസറും പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് വിവാഹ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം ഒഴിവായി നിയന്ത്രണങ്ങള്‍ മാറുമ്പോല്‍ അതിഥി സല്‍ക്കാരം നടത്താനാണ് കുടുംബങ്ങളുടെ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category