1 GBP = 94.80 INR                       

BREAKING NEWS

കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കള്‍ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു: അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സ് അടിച്ചു തകര്‍ത്ത അതിഥി തൊഴിലാളികള്‍ പൊലീസിനെയും ആക്രമിച്ചു

Britishmalayali
kz´wteJI³

വാളയാര്‍: മൂന്ന് അതിഥിത്തൊഴിലാളികളെ കഞ്ചിക്കോട് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൂവരും ട്രെയിന്‍ തട്ടി മരിച്ചതല്ലെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് അക്രമാസക്തരായ ഇവരുടെ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. ആക്രമണത്തില്‍ ആറ് സേനാംഗങ്ങള്‍ക്ക് പേര്‍ക്കു പരുക്കേറ്റു. അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സ് അടിച്ചുതകര്‍ത്ത ഇവര്‍ പൊലീസിനു നേരെയും ആക്രമണം അഴിച്ചു വിട്ടു.

ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകര്‍മ (21), അരവിന്ദ് കുമാര്‍ (23), ഹരിയോം കുനാല്‍ (29) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാനെത്തിയപ്പോള്‍ അഗ്‌നി സുരക്ഷാ സേനാംഗങ്ങള്‍ക്ക് നേരെ ഇവരുടെ സുഹൃത്തുക്കള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ഹരിയോം കുനാല്‍ മരിച്ച നിലയിലും ബാക്കി രണ്ടു പേര്‍ ഗുരുതരമായി പരുക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കുനാലിന്റെ മൃതദേഹം എടുക്കാന്‍ അനുവദിക്കാതെ മറ്റ് അതിഥിത്തൊഴിലാളികള്‍ പ്രതിഷേധിക്കുകയായിരുന്നു. രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category