1 GBP = 94.80 INR                       

BREAKING NEWS

കടല്‍ ഇളകി മറിയുന്നു; കാലവര്‍ഷപ്പാതി സജീവമായതോടെ ചൊവ്വാഴ്ച ഉച്ചയോടെ മഴ കനക്കും; ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടാല്‍ അതിതീവ്രമഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ജൂണ്‍ ജൂലൈ മാസത്തില്‍ ലഭിക്കേണ്ട മഴയുടെ മട്ടും ഭാവവും മാറിയതോടെ കേരളം വീണ്ടും ഒരു പ്രളയത്തിന് കൂടി സാക്ഷിയായേക്കും

Britishmalayali
kz´wteJI³

പാലക്കാട്: കേരളത്തില്‍ ഇന്ന് മുതല്‍ മഴ കനക്കും. ചൊവ്വാഴ്ച ഉച്ചതിരിയുന്നതോടെ ന്യൂനമര്‍ദ്ദം ശക്തമാകുകയും കേരളത്തില്‍ അങ്ങോളം ഇങ്ങോളം മഴ കനക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നരികീഷകരുടെ മുന്നറിയിപ്പ്. ഒരാഴ്ച കാറ്റുംകോളുമില്ലാതെ ശാന്തമായിരുന്ന കടല്‍ തിങ്കളാഴ്ച ഇളകിമറിഞ്ഞു തുടങ്ങി. അന്തരീക്ഷത്തില്‍ കാലവര്‍ഷപ്പാത്തി സജീവമായി. ഇന്ന് ഉച്ചതിരിയുന്നതോടെ തെക്കന്‍ കേരളത്തിലും പിന്നീട് വടക്കന്‍ കേരളത്തിലും വലിയ കാറ്റോടെ കനത്തമഴ തുടര്‍ച്ചയായി പെയ്യാനാണു സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാടിനോടു ചേര്‍ന്ന ഭാഗത്തു ന്യൂനമര്‍ദം രൂപപ്പെടുന്നതായാണു സൂചനകള്‍. അത് ചൊവ്വാഴ്ച ഉച്ചയോടെ വലിയതോതില്‍ ശക്തി പ്രാപിക്കുമെന്നാണു നിഗമനം. ന്യൂനമര്‍ദം ആന്ധ്രാ തീരത്തേക്കു നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ ഗോവ വരെ പരന്നുകിടക്കുന്ന കാര്‍മേഘങ്ങള്‍ വലിയതോതില്‍ അങ്ങോട്ടു നീങ്ങും. കനത്തകാറ്റും ഉണ്ടായേക്കും. അതിന്റെ ഭാഗമായി ആദ്യം തെക്കന്‍ ജില്ലകളിലും പിന്നീട് വടക്കന്‍ പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ഇതിനു മുന്നോടിയായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കാറ്റിന്റെയും ന്യൂനമര്‍ദത്തിന്റെ ശക്തിയും വ്യക്മതായാലേ മഴ എത്രത്തോളം തീവ്രമാകുമെന്നു വ്യക്തമാകൂവെന്ന് നിരീക്ഷകര്‍ പറഞ്ഞു. ഇപ്പോഴത്തെ നിഗമനമനുസരിച്ചു ചൊവ്വാഴ്ച ഉച്ചയോടെ മഴ കനക്കും. വെറും ന്യൂനമര്‍ദമാണെങ്കില്‍ പോലും മഴ ശക്തമാകും. കേരളം വീണ്ടും ഒരു പ്രളയത്തിന് കൂടി സാക്ഷിയായേക്കുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ന്യൂനമര്‍ദം ശക്തിപ്പെടുമെങ്കില്‍ അതിതീവ്ര മഴയായി മാറുമെന്നാണ് റിപ്പോര്‍ട്ട്. മേഘങ്ങള്‍ അതതു സ്ഥലത്തു തന്നെ പൂര്‍ണമായി പെയ്തുതീരുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ വെള്ളം ഉയരും, നാശനഷ്ടം ഉണ്ടാകും. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഇത്തരം സ്ഥിതിയുണ്ടായി. അതിനാല്‍ തന്നെ ഇത്തവണയും വെള്ളപ്പൊക്കം ശക്തമാകുകയും പ്രളയം ഉണ്ടാവുകയും ചെയ്യുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.

ജൂണ്‍ ഒന്നുമുതല്‍ സാധാരണ കാലവര്‍ഷം ഉണ്ടാകുമെന്ന നിരീക്ഷണത്തില്‍ നിന്നു വ്യത്യസ്തമായാണു ഇത്തവണ കാര്യങ്ങള്‍ എല്ലാം. ജൂണ്‍ ജൂലൈക്ക് വിപരീതമായി ഇത്തവണ ഓഗസ്റ്റ് എത്തിയതോടെയാണ് കേരളത്തില്‍ മഴ കനത്തത്. ജൂണ്‍, ജൂലൈ മാസത്തില്‍ ലഭിക്കേണ്ട മഴയുടെ അളവ് രണ്ടാഴ്ച കൊണ്ടു തീവ്രമായി ലഭിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല. ഈ മാസത്തെ ആദ്യ രണ്ടാഴ്ച മഴയുടെ കാര്യത്തില്‍ നിര്‍ണായകമാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിന്റെ അറിയിപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category