1 GBP = 94.80 INR                       

BREAKING NEWS

ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; ആരോപണ വിധേയരായ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തു; നടപടി എടുത്തത് മത്തായിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥര്‍ക്കെതിരെ; ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാനും സാധ്യത; നിയമോപദേശം തേടി പൊലീസ്

Britishmalayali
kz´wteJI³

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ മത്തായിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി വനം വകുപ്പ്. ആരോപണ വിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ രാജേഷ് കുമാര്‍, ഫോറസ്റ്റ് ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ എ കെ പ്രദീപ് കുമാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഇവരാണ് മത്തായിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നും, മരണത്തിന് ഉത്തരവാദി ഇവരാണെന്നും മത്തായിയുടെ കുടുംബം ആരോപിച്ചിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്നതില്‍ ചട്ടം ലംഘിച്ചു. ഓഫീസ് ജിഡിയില്‍ തിരിമറി നടത്തി തുടങ്ങിയവ വനംവകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏട്ട് വനംവകുപ്പ് ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നു. വടശ്ശേരിക്കര റെയ്ഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് സ്ഥലം മാറ്റിയത്. ഇവരിപ്പോള്‍ നിര്‍ബന്ധിത അവധിയിലാണ്.

കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മത്തായിയെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ 12 വീഴ്ച്ചകള്‍ അക്കമിട്ടുനിരത്തിയ റിപ്പോര്‍ട്ട് അന്വേഷണ സംഘം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടെ പേരില്‍ പിറ്റേന്ന് ശനിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കുടപ്പന പടിഞ്ഞാറെ ചെരുവില്‍ പി പി മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വനംവകുപ്പിനെതിരെ യുവാവിന്റെ കുടുംബം രംഗത്തെത്തി. മത്തായിയെ കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ മുക്കിക്കൊന്നെന്ന് സഹോദരന്‍ ആരോപിച്ചു. അമ്മയെ വനം ഉദ്യോഗസ്ഥര്‍ തള്ളിയിട്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തേക്കും. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉടന്‍ റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തെളിവ് നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നിവ നടന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.

അതേ സമയം മത്തായിയുടെ മരണത്തില്‍ ന്യൂനപക്ഷകമ്മീഷന്‍ സ്വമേധയ കേസെടുത്തു.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൃതദേഹം പോസ്റ്റ്മേര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനുമായി കൂടിക്കാഴ്ച നടത്തി.

കേസില്‍ വനം വകുപ്പന്റെ സാക്ഷിയായ അരുണിന്റെ മൊഴി ഇന്നും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം അരുണിന്റെ മൊഴിയെടുത്തിരുന്നു. എന്നാല്‍ വനം വകുപ്പിനോട് അരുണ്‍ പറഞ്ഞതും ക്രൈംബ്രാഞ്ചിനോട് പറഞ്ഞതും വ്യത്യസ്ത കാര്യങ്ങളാണ്. മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്ണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. മൃതദേഹം സംസ്‌കരിച്ചില്ല. കുടുംബത്തിന് നീതി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ ചിറ്റാര്‍ ഫോറസ്റ്റഷന് മുന്നില്‍ റിലോ ഉപവാസം സമരം തുടങ്ങും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category