kz´wteJI³
തിരുവനന്തപുരം: വഞ്ചിയൂരിലെ ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാല്‍ അടിച്ചു മാറ്റിയ സംഭവത്തോടെ കേരളത്തിലെ ഇ ഗവേണന്‍സ് സംവിധാനത്തിന്റെ പോരായ്മകളെ കുറിച്ചും ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ലക്ഷങ്ങള്‍ ആശ്രയിക്കുന്ന ട്രഷറിയില്‍ നടന്ന തട്ടിപ്പു കണ്ടെത്താന്‍ തന്നെ ദിവസങ്ങള്‍ എടുത്തു എന്നിടത്താണ് പുതിയ ചോദ്യങ്ങള്‍ ഉയരുന്നതും. അതേസമയം സംസ്ഥാനത്തിന് ഇ-ഗവേണന്‍സ് സംബന്ധിച്ച എന്ത് ആവശ്യമുണ്ടെങ്കിലും അപ്പോള്‍ അവതരിക്കുന്നത് നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ്. പണിതിട്ടും പണിതിട്ടും കുറവുകള്‍ തീരാത്ത ഇ-ഗവേണ്‍സ് സമ്പ്രദായം അവസാനിപ്പിച്ചില്ലെങ്കില്‍ കോടികളുടെ നഷ്ടമായിരിക്കും ഖജനാവിന് ഉണ്ടാകുകയും ചെയ്യുക. ട്രഷറി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മംഗളം ദിനപത്രത്തില്‍ എസ് നാരായണനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
വിവാദ ദല്ലാളന്മാരുടെ ഇടപെടലിനും മുഖ്യമന്ത്രി അന്ത്യം കുറിച്ചേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കരാര്‍ പൂര്‍ത്തിയാക്കി 'സൗജന്യം' കാത്തിരിക്കുന്ന ഐടി വകുപ്പിനു മുന്നിലേക്ക് നിക്സി (NICSI)റേറ്റ് കോണ്‍ട്രാക്ട് എന്ന ട്രോജന്‍ കുതിരയെ എന്‍ ഐ സി അവതരിപ്പിക്കും. പിന്‍വാതില്‍ നിയമനം, കണ്‍സള്‍ട്ടന്‍സി രാജ്, തുടങ്ങി പലതും ഒളിച്ചു കടത്താനാണിത്. നിക്സി റേറ്റ് കോണ്‍ട്രാക്ട് കസ്റ്റമൈസ് ചെയ്യാന്‍ രണ്ടു പേരെ നിയമിക്കണം എന്നാണ് എന്‍ ഐ സി യുടെ ആവശ്യം. ഈ രണ്ട് പേര് എന്നത് പിന്നീട് നൂറുകണക്കിനാകും.പി ഡബ്ല്യൂ സി ,കെ പി എം ജി തുടങ്ങിയ കണ്‍സള്‍ട്ടന്‍സികളും നിക്സി റേറ്റ് കോണ്‍ട്രാക്ടിന്റെ മറവില്‍ ഒളിച്ചു കടത്തപ്പെടും.ഇതോടെ ഇ-ഗവേണന്‍സ് സംബന്ധമായ സര്‍വ നിയന്ത്രണങ്ങളും എന്‍ ഐ സി യി ലെ തമ്പുരാക്കന്മാര് ഏറ്റെടുക്കുന്നു. സ്വപ്ന പദ്ധതികളുടെ ഭാരമേറെയുള്ള ഐടി വകുപ്പ് പിന്നെ ആ വഴിക്ക് തിരിഞ്ഞു നോക്കില്ല. ഡവലപ്പര്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ച് അതിന്റെ അടിസ്ഥാനത്തില്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ എന്‍ ഐ സി ഉദ്യോസ്ഥര്‍ നേരിട്ടാണ് അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്നത് . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏതോ കമ്പനികളുടെ പേരില്‍ ഓഫര്‍ ലെറ്ററുകള്‍ വരുന്നു. ബോഡി ഷോപ്പിങ് എന്ന് ഐ ടി മേഖലയില്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു തരം 'മനുഷ്യക്കടത്ത്' തന്നെയാണിത്.ഈ കമ്പനികളെ കുറിച്ചോ അവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ ഒരന്വേഷണവും ഉണ്ടാകാറില്ല.
സര്‍ക്കാരിന്റെ പക്കല്‍ നിന്ന് ആറു മാസത്തെ മുന്‍കൂര്‍ തുക എന്‍ ഐ സി വാങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനെ നിയമിതരാകുന്ന ഡവലപ്പര്‍മാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാറില്ല . ശമ്പളം മാസങ്ങളോളം വൈകുന്നതും പതിവാണ്. കൊറോണക്കാലത്ത് ഈ ഡവലപ്പര്‍മാരില്‍ പലരും പട്ടിണിയിലായിരുന്നു എന്നാണറിയുന്നത്. ഇതൊക്കെ കൊണ്ടു തന്നെ ഇ-ഗവേണന്‍സ് സോഫ്റ്റ് വെയറിന്റെ വികസനം ഒരിക്കലും പൂര്‍ത്തിയാകാതെ അനന്തമായി തുടര്‍ന്നുകൊണ്ടിരിക്കും. പൂര്‍ണമായും സൗജന്യമെന്ന പേരില്‍ എത്തിയ എന്‍ ഐ സി ഇതനകം തന്നെ കോടികള്‍ സര്‍ക്കാരില്‍ നിന്ന് വിഴുങ്ങിയിരിക്കും. ഇത്തരത്തില്‍ ഇ-ഓഫിസിനും സ്പാര്‍ക്കിനും ട്രഷറിക്കും വേണ്ടി ഒട്ടേറെ ഡവലപ്പര്‍മാരാണ് പണിയെടുക്കുന്നത്.
ഈ ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ട്രഷറി ബാങ്കിങ് സോഫ്റ്റ് വെയറിലെ പിഴവ് മുതലെടുത്താണ് വഞ്ചിയൂര്‍ അഡീഷനല്‍ സബ്ട്രഷറിയില്‍ നിന്നും അവിടുത്തെ ഉദ്യോഗസ്ഥന് 2 കോടി രൂപ അടിച്ചു മാറ്റിയത്. ഈ സോഫ്റ്റ് വെയറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ NICയോ ഡവലപ്പര്‍മാരോ തയാറാകുന്നില്ല. ഐ ടി വകുപ്പാകട്ടെ നിലാവത്ത് അഴിച്ചുവിട്ട കോഴിയുടെ അവസ്ഥയിലുമാണ്. അതു മാത്രമല്ല, ഏതൊക്കെയോ വിധത്തില്‍ ഈ സോഫ്റ്റ് വെയറിന് ഐ എസ് ഓ സര്‍ട്ടിഫിക്കേഷനും സംഘടിപ്പിച്ചെടുത്തിരുന്നു. അതായത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2 കോടി രൂപ പുഷ്പം പോലെ കബളിപ്പിച്ചെടുക്കാന്‍ തക്ക പഴുതുകളുള്ള സോഫ്റ്റ് വെയറിനാണ് ഐ എസ് ഓ സര്ട്ടിഫിക്കേഷന്! ആനന്ദലബ്ധിക്കിനി എന്തു വേണം
ഇ -ഗവേണന്‍സ് പൂര്‍ണ അര്‍ത്ഥത്തില്‍ നിലവില്‍ വന്നാല്‍ സംസ്ഥാന ഭരണനിര്‍വഹണ സംവിധാനത്തിന്റെ നിയന്ത്രണത്തില്‍ വരുന്ന മാറ്റങ്ങള്‍ നോക്കാം. ഒരു കാരണവശാലും ഇ - ഓഫിസിന്റെ നിയന്ത്രണം വിട്ടുകൊടുക്കാന്‍ എന്‍ ഐ സി ഒരുക്കമല്ല. കേന്ദ്രത്തിന് ഇതുവഴി സംസ്ഥാന ഭരണത്തിനു മേല്‍ നിയന്ത്രണം ഉണ്ടാവുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ ഫയല്‍ സംവിധാനം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിന് ആക്സെസിബിള്‍ ആകുന്നു എന്നത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് തന്നെ തുരങ്കം വയ്ക്കുന്ന പ്രവണതയാണ്. അതിനു പുറമേയാണ് ഈ സംവിധാനം വികസിപ്പിക്കുന്നതിന്റെ പേരിലുള്ള അഴിമതിയും കെടുകാര്യസ്ഥതയും.
അതേ സമയം ഐടി വകുപ്പും നിക്സിയും ഇടപെടാത്ത സംസ്ഥാനത്തെ ഇ - ഗവേണന്‍സ് സംവിധാനങ്ങളെല്ലാം നേരേ ചൊവ്വേ നടക്കുന്നുണ്ട്. എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേരള പൊലീസിന്റെ ഇ - ഗവേണന്‍സ് സംവിധാനമാണ് ഒരുദാഹരണം. കേരളത്തിലെ സര്‍വകലാശാലകളില്‍ നിലവിലുള്ള ഇ - ഗവേണന്‍സ് സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam