1 GBP =99.10INR                       

BREAKING NEWS

കോവിഡ് രോഗികളുമായി ഇടപഴകിയവരെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ചു; ഒരു സബ് ഇന്‍സ്പെക്ടറും മൂന്ന് പൊലീസുകാരും സംഘത്തില്‍; ഏതു നിമിഷവും അപ്രതീക്ഷിതമായി എത്താന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഡേഗ്; കണ്ടെയ്‌ന്മെന്റ് സോണ്‍ അല്ലാത്തിടത്തും വാഹന പരിശോധന കര്‍ക്കശം; തുറമുഖം, പച്ചക്കറി - മത്സ്യ മാര്‍ക്കറ്റുകള്‍, വിവാഹവീടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ കര്‍ശന പരിശോധന; ജില്ലാതല ഏകോപന ചുമതല ഐപിഎസുകാര്‍ക്ക്; കോവിഡിനെ പിടിച്ചുകെട്ടാന്‍ കര്‍ശന പൊലീസ് നിയന്ത്രണങ്ങള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗവ്യാപനം അതിവേഗമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന ഡിജിപിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. കോവിഡ് രോഗം ബാധിച്ചവരുടെ കോണ്‍ടാക്ട് ട്രേസിങ് അടക്കമുള്ള കാര്യങ്ങള്‍ ഇനി മുതല്‍ പൊലീസാണ് ചെയ്യുക. കണ്ടെയ്‌ന്മെന്റ് സോണുകളിലാകും കര്‍ശന പരിശോധന നടക്കുക. കോണ്‍ടാക്റ്റ് ട്രേസിങിനായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്റ്ററുടെ നേതൃത്വത്തില്‍ മൂന്നു പൊലീസുകാര്‍ അടങ്ങുന്ന പ്രത്യേകസംഘത്തിന് രൂപം നല്‍കി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വിജയ് സാഖറെയാകും സംസ്ഥാന തല മേല്‍നോട്ടം വഹിക്കുക.

കണ്ടെയിന്മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ പൊലീസ് കര്‍ശനമായി നടപ്പാക്കും. ഇതിനായി മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിക്കും. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും. കണ്ടെയിന്മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഒരു സ്ഥലത്തും ആള്‍ക്കൂട്ടം അനുവദിക്കില്ല. തുറമുഖം, പച്ചക്കറി - മത്സ്യ മാര്‍ക്കറ്റുകള്‍, വിവാഹവീടുകള്‍, മരണവീടുകള്‍, ബസ് സ്റ്റാന്റ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.

നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനായി ഓരോ ജില്ലയുടെയും ചുമതല മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഡി.ഐ.ജി പി. പ്രകാശ് (തിരുവനന്തപുരം സിറ്റി), ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്റന്റ് നവനീത് ശര്‍മ്മ (തിരുവനന്തപുരം റൂറല്‍), ഐ.ജി ഹര്‍ഷിത അത്തലൂരി (കൊല്ലം സിറ്റി), ഡി.ഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ (പത്തനംതിട്ട, കൊല്ലം റൂറല്‍), ഡി.ഐ.ഡി കാളിരാജി മഹേഷ് കുമാര്‍ (ആലപ്പുഴ), ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ (എറണാകുളം റൂറല്‍), ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത (തൃശൂര്‍ സിറ്റി, റൂറല്‍), ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ (മലപ്പുറം), ഐ.ജി അശോക് യാദവ് (കോഴിക്കോട് സിറ്റി, റൂറല്‍), ഡി.ഐ.ജി കെ. സേതുരാമന്‍ (കാസര്‍കോട്). കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ ഇതിന്റെ മേല്‍നോട്ടം വഹിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

രോഗികളുമായി പ്രാഥമിക, രണ്ടാംനിര സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി ആശുപത്രിയിലേക്കോ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കോ മാറ്റാന്‍ പൊലീസായിരിക്കും ഇടപെടുക. ഇതിനായി ഓരോ പൊലീസ് സ്റ്റേഷനിലും എസ്ഐ.യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ടാകും. നിലവില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണിത് തയ്യാറാക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ത്തന്നെ സമ്പര്‍ക്കത്തിലുള്ളവരെ പൊലീസ് കണ്ടെത്തും. ക്വാറന്റീനില്‍ കഴിയേണ്ടവര്‍ അവിടെത്തന്നെ ഉണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. പുറത്തിറങ്ങിയാല്‍ കടുത്ത നടപടി, മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും ശാരീരിക അകലം പാലിക്കല്‍ ഉറപ്പാക്കും, ക്വാറന്റീനിലുള്ളവര്‍ കടന്നുകളഞ്ഞാല്‍ പൊലീസ് അന്വേഷണം നടത്തും തുടങ്ങിയവ എല്ലാം ഇനി പൊലീസ് ചെയ്യും.

അത് കൂടാതെ കണ്‍ടെയ്‌ന്മെന്റ് സോണുകളിലുള്ളവരെ പുറത്തേക്കോ മറ്റുള്ളവരെ അകത്തേക്കോ പോകാന്‍ അനുവദിക്കില്ല, കണ്‍ടെയ്‌ന്മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ സംവിധാനം ഒരുക്കും. ഇത് സാധ്യമാകാത്ത കേന്ദ്രങ്ങളില്‍ പൊലീസോ വൊളന്റിയര്‍മാരോ സാധനങ്ങള്‍ വീട്ടിലെത്തിക്കും. പ്രാഥമിക, രണ്ടാംനിര സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കുംവരെ കണ്‍ടെയ്‌ന്മെന്റ് തുടരും.

കാസര്‍കോട്ടെ വിജയ് സാഖറെ മോഡല്‍
കാസര്‍കോട് വിജയ് സാഖനെ നടത്തി വിജയിച്ച മോഡലാണ് കേരളം പരിശീലിക്കുന്നത്. ക്വാറന്റീനില്‍ കഴിയുന്നവരുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തി ആപ് തയ്യാറാക്കിയിട്ടുണ്ട്. ആള്‍ വീടിനു പുറത്തിറങ്ങിയാല്‍ പൊലീസിനു വിവരം കിട്ടും. ഇതറിയാതെ പുറത്തിറങ്ങിയവര്‍ പിടിയിലാകുകയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു. കേസ് കൂടിയ ഇടങ്ങളില്‍ പ്രധാന വഴികളും ഇടവഴികളും അടച്ച് ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കി. ആരെയും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.
ട്രിപ്പിള്‍ ലോക്ഡൗണ്‍ മേഖലകളില്‍ പത്തുമിനിറ്റില്‍ പൊലീസ് റോന്തു ചുറ്റി. നാലോ അഞ്ചോ വീടുകള്‍ക്കായി രണ്ടു പൊലീസുകാരെ ചുമതലപ്പെടുത്തി. ത്യാവശ്യ സാധനങ്ങള്‍ വേണ്ടവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ പൊലീസ് വാട്‌സാപ്പ് സംവിധാനമൊരുക്കി.

രോഗവ്യാപനവും ജീവഹാനിയും ഒഴിവാക്കാന്‍ തത്കാലം അല്പം പ്രയാസം അനുഭവിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഓഫീസില്‍ പോകാത്ത സര്‍ക്കാര്‍ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ പ്രത്യേക നടപടി സ്വീകരിക്കും. ഇതിനായി കളക്ടര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കിയെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category