1 GBP =99.10INR                       

BREAKING NEWS

അമ്മാവന്മാരെയും മാതൃസഹോദരിയെയും ഉദയ് കൊലപ്പെടുത്തിയത് ടിവി കണ്ടിരിക്കവേ മഴു കൊണ്ട് വെട്ടി; അമ്മാവനുമായുള്ള സ്വര്‍ത്തു തര്‍ക്കം ക്രൂരകൃത്യത്തിലേക്ക് നയിച്ചു; മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവസ്ഥയില്‍; എല്ലാവരും താമസിച്ചിരുന്നത് ഒരേ വീട്ടല്‍ തന്നെ; കൃത്യത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി തൂണില്‍ കെട്ടിയിട്ടു; കൂട്ടു കുടുംബത്തിലെ അരുംകൊലയില്‍ പ്രതിക്ക് മറ്റു സഹായങ്ങള്‍ ലഭിച്ചില്ലെന്ന് പൊലീസ്

Britishmalayali
kz´wteJI³

കാസര്‍കോട്: നാടിനെ നടുക്കിയ കാസര്‍കോട്ടെ കൂട്ടക്കൊലപാതകത്തിലെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കേസില്‍ പ്രതിയായ പൈവളികെ ബായര്‍ കനിയാല സുദമ്പളെയിലെ ഉദയ് കൃത്യം നിര്‍വ്വഹിച്ചത് മഴുകൊണ്ടാണെന്ന വിവരങ്ങളാണ് പുറത്തുവന്നത്. മൂന്ന് അമ്മാവന്മാരെയും മാതൃ സഹോദരിയെയുമാണ് ഇയാള്‍ സ്വത്തു തര്‍ക്കത്തിന്റെയും മറ്റും പേരില്‍ കൊലപ്പെടുത്തിയത്. കര്‍ണാടകയോടു ചേര്‍ന്നുള്ള അതിര്‍ത്തി ഗ്രാമ പ്രദേശത്താണ് കൊടും ക്രൂരകൃത്യം അരങ്ങേറിയത്.

നാല്‍പ്പതു വയസുകാരനാ ഉദയ് സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് അരുംകൊല നടത്തിയതെന്ന വിവരം കൂടിയാണ് പുറത്തുവന്നത്. സദാശിവ (55), വിട്ട്ല(75), ബാബു(78), ദേവകി (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ സഹോദരി ലക്ഷ്മിയുടെ മകനാണ് കൊലപാതകം നടന്നതിയ ഉദയ്. ഇന്നലെ രാത്രി ഏഴോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉദയന്റെ മാതാവ് ലക്ഷ്മി അടക്കം വീട്ടുകാര്‍ ടിവി കണ്ടിരിക്കവേ പുറത്തു നിന്നെത്തിയ ഉദയന്‍ മഴു കൊണ്ട് വെട്ടുകയായിരുന്നു. ലക്ഷ്മി ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ എത്തിയപ്പോള്‍ 4 പേരുടെയും മൃതദേഹം വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് സീല്‍ ചെയ്യുകയായിരുന്നു.

സ്വത്ത് തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. യുവാവ് നേരത്തെ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി തൂണില്‍ കെട്ടിയിടുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. അമ്മാവനുമായുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരേ വീട്ടിലായിരുന്നു എല്ലാവരും താമസിച്ചിരുന്നു.

അന്‍പത് മുതല്‍ എഴുപത് വയസ് വരെ പ്രായമുള്ളവരാണ് മരിച്ചത് പ്രതിക്ക് മറ്റ് സഹായങ്ങളൊന്നും കിട്ടിയില്ലെന്നാണ് പൊലീസ് പറയന്നത്. കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്നവരെ ഉദയന്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവം കണ്ട ലക്ഷ്മി ഓടി രക്ഷപെട്ടതു കൊണ്ടു മാത്രാണ് ജീവന്‍ തിരിച്ചു കിട്ടിയത്.

കൊല്ലപ്പെട്ട ബാബു. വിട്ടള, സദാശിവ എന്നിവര്‍ അവിവാഹിതരാണ്. ലക്ഷ്മിയും ദേവകിയും വിവാഹശേഷവും കുടുംബ വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. കോവിഡ് കാലത്താണ് ഈ നടുക്കുന്ന കൂട്ടക്കൊലപാതകം അരങ്ങേറിയത്. പോസ്റ്റുമോര്‍ട്ടവും മറ്റു നടപടികളും ഇന്ന് പൂര്‍ത്തിയാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category