1 GBP =99.10INR                       

BREAKING NEWS

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അലിയും മുഹമ്മദ് ഇബ്രാഹിമും അടങ്ങുന്ന പ്രതികള്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരത്ത്; കോവളത്തെ ഹോട്ടല്‍ ഉദയ് സമുദ്രയില്‍ പ്രതികള്‍ ഒത്തുചേര്‍ന്നത് നാല് ദിവസം; ലോക്ക് ഡൗണ്‍ മറയാക്കി സ്വര്‍ണം കടത്താനുള്ള പദ്ധതിയിലും ഇവര്‍ പങ്കാളികളായി; സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചത് തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്നും എന്‍.ഐ.എ കണ്ടെത്തി

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത മുഹമ്മദ് അലിയും മുഹമ്മദ് ഇബ്രാഹിമും അടക്കമുള്ള പ്രതികള്‍ ഒത്തുചേര്‍ന്നതും ഗൂഢാലോചന നടത്തിയതും തിരുവനന്തപുരത്തെന്ന് എന്‍.ഐ.എ കണ്ടെത്തല്‍.തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ അപ്പോളോ ഡിമോറയിലും കോവളത്തെ ഹോട്ടല്‍ ഉദയ് സമുദ്രയിലുമാണ് പ്രതികള്‍ ഒത്തുചേര്‍ന്നത്. ഇവിടങ്ങളില്‍ ജൂണ്‍ 24-നും 28-നും പ്രതികള്‍ താമസിച്ചിരുന്നതിന്റെ ഹോട്ടല്‍ രേഖകള്‍ എന്‍.ഐ.എ.യ്ക്കു ലഭിച്ചു.

ഗള്‍ഫിലുള്ള റബിന്‍സുമായി അടുത്ത ബന്ധമുള്ളവരാണ് മുഹമ്മദലിയും മുഹമ്മദലി ഇബ്രാഹിമും. ലോക്ഡൗണ്‍ കാലം മറയാക്കി കൂടുതല്‍ സ്വര്‍ണം കടത്താനുള്ള പദ്ധതിയില്‍ ഇരുവരും പങ്കാളികളായിരുന്നു. റമീസിന്റെയും ജലാലിന്റെയും നിര്‍ദേശാനുസരണമാണ് ഇരുവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് സ്വര്‍ണം വിതരണം ചെയ്തിരുന്നത്. ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍വെച്ച് ജൂണ്‍ 28-നാണ് ഇവര്‍ സ്വര്‍ണം കൈമാറിയതായി എന്‍.ഐ.എ കണ്ടെത്തല്‍.

മുഹമ്മദലിയും മുഹമ്മദലി ഇബ്രാഹിമും തിരുവനന്തപുരത്തേക്കു നടത്തിയ യാത്രയുടെ വിവരങ്ങളും ഈ ദിവസങ്ങളില്‍ ഇരുവരും ഒട്ടേറെത്തവണ ജലാലിനെയും റമീസിനെയും വിളിച്ചതിന്റെ തെളിവുകളും എന്‍.ഐ.എ.യുടെ കൈയിലുണ്ട്.2013 മുതല്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് റമീസ് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായും എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്തുനിന്ന് വന്‍തോതിലാണ് രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയും ഇവര്‍ സ്വര്‍ണം കടത്തിയത്. നിയമവിരുദ്ധമായ സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടായി ഇവര്‍ ഉപയോഗിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണക്കടത്തിനു പിന്നില്‍ രാജ്യത്തിനകത്തും പുറത്തും ഉന്നത സ്വാധീനമുള്ള വ്യക്തികളുടെ സാന്നിധ്യമുണ്ട്. സ്വര്‍ണം കടത്താന്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. കേരളത്തിലും ഗള്‍ഫിലുമുള്ള ആളുകള്‍ ചേര്‍ന്ന വലിയൊരു സംഘം ഇതിനു പിന്നിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category