1 GBP =99.10INR                       

BREAKING NEWS

ബിജുലാല്‍ തട്ടിപ്പ് നടത്താനായി തിരഞ്ഞെടുത്തത് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ ഐഡിയും പാസ് വേഡും; വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് റദ്ദാക്കാഞ്ഞതും സാങ്കേതിക പിഴവുകളും തിരിച്ചറിയാഞ്ഞത് ധനവകുപ്പിന്റെ വീഴ്ച; ബിജുലാല്‍ മുന്‍പ് പ്രവര്‍ത്തിച്ച ട്രഷറികളിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കാന്‍ നീക്കം; സംസ്ഥാനത്ത് ക്യാന്‍സല്‍ ചെയ്ത ട്രഷറി ചെക്കുകളിലും പരിശോധനയ്ക്ക് ഉത്തരവിട്ട് ധനമന്ത്രി

Britishmalayali
kz´wteJI³

തിരുവനന്തപുരം: ട്രഷറി തട്ടിപ്പില്‍ ബിജുലാലിനെ തുണച്ചത് സാങ്കേതിക പിഴവുകള്‍. ഓഫീസിലെ സാങ്കേതിക പിഴവുകള്‍ യഥാസമയം കണ്ടെത്തി പരിഹരിക്കാത്തതാണ് ബിജുലാലിനെ തുകമാറ്റാന്‍ സഹായിച്ചത്. രണ്ട് കോടി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബിജുലാലിനെ കുരുക്കിയതും ഈ പിഴവുകള്‍ തിരിച്ചറിഞ്ഞതോടെയാണ്. തട്ടിപ്പിന്റെ കഥ പുറംലോകം അറിഞ്ഞതോടെ സമാനരീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് ധനവകുപ്പ് അന്വേഷിക്കുകയാണ്.

സംഭവം ഗുരുതരമായി എടുക്കുകയാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിക്കുന്നത്. അതുകൊണ്ടാണ് ധനവകുപ്പ് മേധാവിയെത്തന്നെ അന്വേഷണത്തിനു നിയോഗിച്ചത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രഷറിയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ തീരുമാനിക്കും. തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ നപടിയെടുക്കും. ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താന്‍ ആരെയും അനുവദിക്കില്ല -മന്ത്രി പ്രതികരിച്ചത്.

എന്തുകൊണ്ട് പാസ്വേഡ് റദ്ദാക്കിയില്ല: ട്രഷറിയില്‍നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിക്കണമെങ്കില്‍ അക്കൗണ്ടന്റു മാത്രം കണ്ടാല്‍ പോരാ. മുകളിലുള്ള ഓഫീസറും കാണണം. മെയ് 31-നു വിരമിച്ച ട്രഷറി ഓഫീസറുടെ പാസ്വേഡ് ഉപയോഗപ്പെടുത്തിയാണ് ബിജുലാല്‍ അനധികൃത ഇടപാടിന് അംഗീകാരം നല്‍കിയത്. ട്രഷറിജീവനക്കാര്‍ വിരമിക്കുമ്പോള്‍ അവരുടെ യൂസര്‍ ഐ.ഡി.യും പാസ്വേഡും ഒഴിവാക്കണമെന്നാണു ചട്ടം. വിരമിച്ചവരുടെ യൂസര്‍ നെയിമും പാസ്വേഡും യഥാസമയം റദ്ദാക്കാത്തതിന് ഉത്തരവാദികളാര്? സമാന സംഭവങ്ങള്‍ വേറെയുണ്ടോ? എന്നിവയാക്കെ സാങ്കേതികമായി വന്ന പാളിച്ചകളാണ്.

തട്ടിപ്പ് നടന്നത് 27-നാണ്. ഇതോടെ, കണക്ക് പൊരുത്തപ്പെടാതെ വന്നു. അങ്ങനെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. എന്നാല്‍, ജില്ലാ ട്രഷറി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത് 30-നാണ്. എന്തുകൊണ്ട് പണം പോയെന്നു കണ്ടെത്താന്‍ രണ്ടുദിവസം വേണ്ടിവന്നു? 27-ന് കണക്ക് പൊരുത്തപ്പെടാതെയാണോ ട്രഷറി അടച്ചത്? അതോ അറിഞ്ഞിട്ടും മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ? ആരാണ് ഇതിനുത്തരവാദി? ട്രഷറി സോഫ്റ്റ്വേറില്‍ മറ്റെന്തെങ്കിലും പഴുതുകളുണ്ടോ? കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സ്റ്റാന്‍ഡൈസേഷന്‍ ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി എന്ന സ്ഥാപനമാണ് ട്രഷറി സോഫ്റ്റ്വേറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയത്. എന്‍.ഐ.സി.യും ട്രഷറി ഐ.ടി. വിഭാഗവുമാണ് ഇതിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്. ഇരുവരോടും ഒരുവട്ടംകൂടി സമഗ്രമായ പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി പ്രതികരിച്ചത്.

തട്ടിപ്പുകേസ് പ്രതി എം.ആര്‍. ബിജുലാല്‍ മുമ്പിരുന്ന ട്രഷറികളിലെ അക്കൗണ്ടുകളും പരിശോധിക്കും. സംസ്ഥാനത്ത് കാന്‍സല്‍ ചെയ്ത ട്രഷറി ചെക്കുകളുടെ എല്ലാ കേസുകളും പരിശോധിക്കും. ശമ്പളം, പെന്‍ഷന്‍ ഒഴികെയുള്ള ബില്ലുകള്‍ മാറുംമുമ്പ് ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.തട്ടിപ്പ് കണ്ടെത്തിയതോടെ ട്രഷറിയിലെ സോഫ്റ്റ്വേറില്‍ ഗുരുതര പിഴവ് (ബഗ്) ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥന്‍ നടത്തുന്ന ഇടപാടിന്റെ വിവരങ്ങള്‍ സോഫ്റ്റ്വേറില്‍ നീക്കംചെയ്യാം. തെറ്റിപ്പോയ ഇടപാടുകള്‍ റദ്ദാക്കാനാണ് ഇത് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ആ പണം മറ്റ് അക്കൗണ്ടിലേക്കു മാറ്റുന്നത് ഇതോടൊപ്പം സ്വയം റദ്ദാവില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category