1 GBP =99.10INR                       

BREAKING NEWS

തന്നെ അപായപ്പെടുത്താന്‍ നീക്കമുണ്ടായെന്ന് കലാഭവന്‍ സോബി ജോര്‍ജ്ജ്; ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങവേ പിന്തുടര്‍ന്നവര്‍ കോതമംഗലത്ത് വെച്ച് ആക്രോശിച്ചു അടിക്കാന്‍ ശ്രമിച്ചു; ജീവന് ഭീഷണി ഉയര്‍ന്നത് ബാലഭാസ്‌ക്കര്‍ കേസില്‍ ഇടപെട്ടതിന് ശേഷം; സിബിഐക്ക് മൊഴി കൊടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഫോണ്‍കോള്‍ വന്നിരുന്നു; മരണത്തെ ഭയമില്ലെന്നും എല്ലാം തുറന്നു പറയുമെന്നും സോബി ജോര്‍ജ്ജ് മറുനാടനോട്; ബാലഭാസ്‌ക്കറിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തു വരാതിരിക്കാന്‍ ശ്രമിക്കുന്നത് സ്വര്‍ണ്ണക്കടത്തു സംഘമോ?

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിന്നാലെ കേസില്‍ മുഖ്യസാക്ഷികളില്‍ ഒരാള്‍ ആകാന്‍ സാധ്യതയുള്ള കലാഭവന്‍ സോബി ജോര്‍ജ്ജിന് നേരെ ഭീഷണികള്‍ ശക്തമാകുകയാണ്. ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതേ സംഘം തന്നെ തന്നെയും ഭീഷണിപ്പെടുത്തുന്നു എന്നാണ് സോബി വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊച്ചിയില്‍ നിന്നും മടങ്ങും വഴി കോതമംഗലത്തിനടുത്തു വച്ച് അപായപ്പെടുത്താന്‍ നീക്കമുണ്ടായെന്ന് കലാഭവന്‍ സോബി ജോര്‍ജ്ജ് പറയുന്നത്. ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലിലായിരുന്നു ചര്‍ച്ച 9.30 തോടെയായിരുന്നു കൊച്ചിയില്‍ നിന്നും കോതമംഗലത്തേയ്ക്ക് പുറപ്പെട്ടത്. ഓടയ്ക്കാലി കഴിഞ്ഞപ്പോള്‍ കുറച്ചുപേര്‍ കാര്‍ വരുന്നതു കണ്ട് റോഡിലേയ്ക്ക് കയറി നിന്നെന്നും വാഹനം വെട്ടിച്ച് ഇവരെ കടന്ന് പോന്നപ്പോള്‍ ആക്രോശിച്ച് കൊണ്ട് കാറില്‍ അടിക്കാന്‍ എത്തിയെന്നും കുറച്ചു ദൂരം വാഹനത്തില്‍ ഇവര്‍ പിന്‍തുടര്‍ന്നെന്നുമാണ് സോബി ജോര്‍ജ്ജ് റിക്കോര്‍ഡ് ചെയ്ത് മറുനാടന് കൈമാറിയ വീഡിയോയില്‍ വ്യക്തമാക്കുന്നത്.

സിബിഐ ക്ക് മൊഴി കൊടുക്കാന്‍ തന്നെ അനുവദിക്കില്ല എന്നും പറഞ്ഞ് ഫോണ്‍ കോള്‍ നേരത്തെ വന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് മനസ്സിലാവുന്നത്. അപായപ്പെടുത്താന്‍ ശ്രമിക്കുന്നവരെ വെളിച്ചത്തു കൊണ്ടുവരുന്നതിനുള്ള അവസരമാണ് ഇന്നലെ തന്റെ അശ്രദ്ധ മൂലം നഷ്ടമായതെന്നും ഇനി ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായാല്‍ രക്ഷപെടാന്‍ ശ്രമിക്കാതെ താന്‍ എന്തും നേരിടുന്നതിനു തയ്യാറായി അവിടെ നില്‍ക്കുമെന്നും സോബി വീഡിയോയില്‍ പറയുന്നു. മരണത്തെ ഭയപ്പെടുന്നില്ല. അപായപ്പെടുത്താന്‍ ശ്രമിക്കുന്നവരില്‍ ഇസ്രയേലില്‍ ജോലിയുള്ള കോതമംഗലം സ്വദേശിനിയുണ്ടെന്ന് പല തവണ പറഞ്ഞിട്ടുണ്ട്. ഇവരുടെ പേരുവിരങ്ങള്‍ ചോദിക്കുന്നവരുമുണ്ട്. ഇന്നലെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെക്കുറിച്ച് അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തു വന്നേനെ- സോബി വ്യക്തമാക്കുന്നു.

സംഭവത്തെ കുറിച്ച് സോബിന്‍ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: ബാലഭാസ്‌ക്കറിന്റെ കുടുംബാംഗങ്ങള്‍ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നുണ്ട്. ഞാന്‍ ചാലക്കുടിയില്‍ നിന്ന് തിരുനല്‍വേലിയിലേക്കുള്ള യാത്രയിലായിരുന്നു. പന്ത്രണ്ടരയോടെ ഉറക്കം വന്നതിനെത്തുടര്‍ന്ന് മംഗലപുരത്ത് വണ്ടി നിര്‍ത്തി ഉറങ്ങാന്‍ തുടങ്ങി. ഏകദേശം 3.15 ആയപ്പോള്‍ ഒരു വെള്ള സ്‌കോര്‍പ്പിയോയില്‍ കുറച്ചു പേര്‍ വന്നിറങ്ങി. അതുകഴിഞ്ഞ് നീല സ്‌കോര്‍പ്പിയോ വന്നു. ഇതില്‍നിന്നും ആളുകള്‍ ഇറങ്ങി. ഒരാള്‍ സ്‌കോര്‍പ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു. പിന്നീട് ഒരു വെള്ള ഇന്നോവ വന്നു. പത്തുപന്ത്രണ്ട് പേര്‍ മൊത്തം ഉണ്ടായിരുന്നു. അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ഞാന്‍ അവിടെനിന്നു പോയി. തിരുവനന്തപുരം ഭാഗത്തുനിന്ന് ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. വണ്ടിയേതാണെന്നുപോലും മനസ്സിലാകാത്ത തരത്തിലായിരുന്നു പോക്ക്. ഏകദേശം ഒന്നര കിലോമീറ്റര്‍ കടന്നപ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനാപകടം നടന്ന സ്ഥലത്തെത്തി. ഒരു നീല വണ്ടി മറിഞ്ഞുകിടക്കുന്നതായി കണ്ടു.

സാധാരണഗതിയില്‍ ഒരു അപകടം കണ്ടാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന വ്യക്തിയാണ് ഞാന്‍. വണ്ടിനിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ വന്ന് വണ്ടിയുടെ ഡോര്‍ അടയ്ക്കുകയും ബോണറ്റില്‍ അടിക്കുകയും വടിവാളുകൊണ്ടുവന്ന് ആക്രോശിക്കുകയും വിട്ടുപോകാന്‍ പറയുകയും ചെയ്തത്. ആ സമയം കൊണ്ട് അവിടെ കണ്ട രണ്ടു മൂന്നു മുഖങ്ങള്‍ എന്റെ ഓര്‍മയില്‍ ഉണ്ട്. അതൊക്കെയാണ് ഡിആര്‍ഐയോടും കഴിഞ്ഞ ദിവസം പത്രക്കാരോടും പറഞ്ഞത്. അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് ഇടതുവശത്ത് കൂടി ഒരു പയ്യന്‍ ഓടി പോകുന്നതും വലത്തുവശത്ത് ഒരാള്‍ (തടിച്ച ഒരാള്‍) ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതും കാണുന്നത്. ഈ രണ്ടുപേരുടെ മുഖം എത്രനാള്‍ കഴിഞ്ഞാലും ഞാന്‍ മറക്കില്ല.

മാനേജര്‍ തമ്പിയോട് പറഞ്ഞപ്പോള്‍ നിരുത്തരവാദപരമായ പ്രതികരണമായിരുന്നു ലഭിച്ചത്. കുറച്ചുകഴിഞ്ഞ് ആറ്റിങ്ങല്‍ സിഐ വിളിക്കുമെന്നു പറഞ്ഞു. ഫോണ്‍ വയ്ക്കുന്നതിന് മുന്‍പ് ഇത് ആരോടും പറയേണ്ട, പബ്ലിസിറ്റിയാക്കേണ്ട, ഞങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. ആറ്റിങ്ങല്‍ സിഐയും വിളിച്ചില്ല, ആരും വിളിച്ചില്ലെന്നും സോബി പറയുന്നു.

അതേസമയം ആരോപണങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുമ്പോഴും ബാലുവിന്റെ ഭാര്യ ലക്ഷ്മി മൗനം തുടരുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള പ്രതി സരിത്ത് അവിടെ കാണപ്പെട്ടിരുന്നുവെന്ന് കലാഭവന്‍ സോബിന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയെങ്കിലും അതുമായി ബന്ധപ്പെട്ടും ഒരു പ്രതികരണവും ലക്ഷ്മി നടത്തിയിട്ടില്ല. സോബിന്റെ മൊഴികളാണ് സ്വര്‍ണ്ണക്ക്ടത്തും ബാലുവിന്റെ മരണവും തമ്മിലുള്ള ബന്ധം വിവാദമായി നിലനിര്‍ത്തിയത്. ബാലുവിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടക്കേസും ഇതുമായി ബന്ധപ്പെട്ടു വന്ന സ്വര്‍ണ്ണക്കടത്ത് കേസുകളും ഇപ്പോള്‍ സിബിഐ അന്വേഷിക്കുമ്പോള്‍ ഇനി ലക്ഷ്മിക്ക് മൗനം തുടരാന്‍ കഴിയില്ലെന്നാണ് കുടുംബത്തിന്റെ കണക്കുകൂട്ടല്‍. തിരുമലയിലുള്ള ബാലുവിന്റെ വീട്ടില്‍ ലക്ഷ്മി ഉണ്ടെന്നാണ് സൂചന. തിട്ടമംഗലത്താണ് ഈ വീട്. ഇടക്കാലത്ത് ദുബായില്‍ പോയതായും കൊച്ചിയിലാണ് ഉള്ളതെന്നും മട്ടില്‍ ലക്ഷ്മിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.

ബാലുവിന്റെ സ്വത്തിനു വേണ്ടിയാണ് കുടുംബം രംഗത്തുള്ളത് എന്ന രീതിയില്‍ അപവാദങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ അത് കുടുംബത്തെ തത്കാലത്തെക്കെങ്കിലും പ്രതിരോധത്തില്‍ ആക്കിയിരുന്നു. പക്ഷെ ഈ രീതിയില്‍ ആരോപണ ശരങ്ങള്‍ ഉയര്‍ന്നപ്പോഴും ലക്ഷ്മി മൗനം വെടിഞ്ഞില്ല. ഇതോടെ സ്വതേ അകല്‍ച്ചയിലായിരുന്ന ബാലുവിന്റെ കുടുംബവും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴുകയും ചെയ്തു. ഇപ്പോള്‍ അന്വേഷണത്തിനു സിബിഐ എത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനമാകും എന്നാണ് കുടുംബം കരുതുന്നത്. ബാലുവിന്റെത് അപകട മരണമല്ല കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസവും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു ബാലുവിന്റെ അച്ഛന്‍ കെ.സി.ഉണ്ണി ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഒട്ടനവധി സംശയങ്ങള്‍ ദുരീകരിക്കാന്‍ കഴിയുവാന്‍ ലക്ഷ്മിയുടെ വെളിപ്പെടുത്തലുകള്‍ക്ക് കഴിയുമായിരുന്നുവെങ്കിലും ഭര്‍ത്താവിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലും ലക്ഷ്മി നടത്തിയില്ല. ഇപ്പോള്‍ സിബിഐ വരുമ്പോള്‍ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് വിരാമമാകുമെന്നും ബാലുവിന്റെ മരണവുമായി സ്വര്‍ണ്ണക്കടത്തുകാര്‍ക്കുള്ള ബന്ധവും വെളിയില്‍ വരുമെന്നുമാണ് കുടുംബത്തിന്റെ പ്രതീക്ഷ. കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചതെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ക്രൈംബ്രാഞ്ച് കോടതിയില്‍ കൈമാറിയിരുന്നില്ല. ഇതോടെയാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്.

ബാലുവിന്റെ വിവാദ വാഹനാപകടക്കേസ് നിലവില്‍ സിബിഐ ഏറ്റെടുത്തിട്ടുണ്ട്. ഈ കാര്യത്തില്‍ പ്രാഥമികമായ അന്വേഷണത്തിനു തുടക്കമിടുകയും ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന കേരള പൊലീസില്‍ നിന്നാണ് അന്വേഷണം സിബിഐ എറ്റെടുത്തത്. അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഡ്രൈവിങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍നിന്നും ലഭിച്ച മുടി അര്‍ജുന്റേതാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category