1 GBP =99.10INR                       

BREAKING NEWS

മൂന്നു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ വിവിധ ട്രഷറികളിലായി നടന്നത് നിരവധി തട്ടിപ്പുകള്‍; സത്പേര് കളയാതിരിക്കാന്‍ പ്രശ്നം ഒതുക്കി തീര്‍ത്തത് പലപ്പോഴും ഇടത് സംഘടനകള്‍; കാട്ടാക്കട ജില്ലാ ട്രഷറിയില്‍ തട്ടിപ്പു നടത്തിയ ഉദ്യോസ്ഥന് നല്‍കിയ ശിക്ഷ വീട്ടിലേക്ക് സ്ഥലം മാറ്റം; കണ്ണൂരില്‍ കരാറുകാരന് 2 ലക്ഷത്തിന് പകരം 20 ലക്ഷം നല്‍കിയ ജീവനക്കാരന് സ്ഥാനക്കയറ്റവും; ചങ്ങരം കുളത്ത് സ്ഥിരനിക്ഷേപം വകമാറ്റിയ ജീവനക്കാരനും; സംസ്ഥാനത്തെ ട്രഷറികളിലെ കൊള്ളകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ നിന്നും മുന്‍പും പണം തട്ടിയിട്ടുള്ളതായും സത്പേര് കളയാതാരിക്കാനായി ഇടത് സംഘടനകള്‍ ഒതുക്കി തീര്‍ത്തതാണെന്നും ആരോപണം. മൂന്ന് വര്‍ഷത്തിനിടയില്‍ ജില്ലാ ട്രഷറിയിലടക്കം 15 ലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്.

എല്ലാ കേസിലും തട്ടിപ്പ് നടത്തിയവര്‍ക്ക് പണം തിരിച്ചടയ്ക്കാനുള്ള അവസരമുണ്ടാക്കി മേലുദ്യോഗസ്ഥര്‍ തട്ടിപ്പ് മറച്ചുവെച്ചെന്ന് സിപിഐ.യുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ആരോപിക്കുന്നത്.

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എല്ലാദിവസവും ട്രഷറിയിലെ ഇടപാടുകള്‍ പരിശോധിക്കണമെന്നാണു നിര്‍ദ്ദേശം. എന്നാല്‍, പലയിടത്തും ഇതുണ്ടാവാറില്ല. ട്രഷറിയില്‍ ഉപയോഗിക്കുന്ന കോര്‍ ടിസ്, കോര്‍ ടി.എസ്.ബി. സോഫ്റ്റ്വേറുകളില്‍ പാണ്ഡിത്യമുള്ള ജീവനക്കാര്‍ക്ക് തട്ടിപ്പുനടത്താന്‍ എളുപ്പമാണെന്നും പറയുന്നു. വഞ്ചിയൂര്‍ ട്രഷറിയിലും ഇതുപോലെയാണ് ക്രമക്കേട് നടന്നത്. സീനിയര്‍ അസിസ്റ്റന്റിനുമാത്രം ഇത്തരം വലിയ തട്ടിപ്പുകള്‍ ഒറ്റയ്ക്ക് നടത്താന്‍ സാധിക്കില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്നും ആരോപണമുണ്ട്. ക്രമക്കേട് നടത്താന്‍ ബിജുലാലിന് സാങ്കേതികസഹായം ചെയ്തത് മുന്‍ തട്ടിപ്പുകേസുകളിലെ പ്രതികളാണെന്നും പറയുന്നു.

മൂന്നുവര്‍ഷത്തിനിടെ കാട്ടാക്കട, ചങ്ങരംകുളം, തൃശ്ശൂര്‍ ചേലക്കര, കണ്ണൂര്‍ എന്നിവിടങ്ങളിലുള്‍പ്പെടെ പണംതട്ടിപ്പ് നടന്നിരുന്നു. കാട്ടാക്കട ജില്ലാ ട്രഷറിയില്‍ തട്ടിപ്പ് നടത്തിയയാളെ സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റി. കണ്ണൂരില്‍ കരാറുകാരന് രണ്ടുലക്ഷത്തിനുപകരം 20 ലക്ഷം നല്‍കിയ സംഭവത്തില്‍ തെറ്റുചെയ്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയാണു ചെയ്തത്. ചങ്ങരംകുളത്ത് മറ്റൊരാളുടെ സ്ഥിരനിക്ഷേപം ട്രഷറിജീവനക്കാരന്‍ സ്വന്തം പേരിലാക്കിയായിരുന്നു തട്ടിപ്പ്.

ട്രഷറിയില്‍ തട്ടിപ്പ് നടക്കുന്നതായി വാര്‍ത്തകള്‍ വന്നാല്‍ സ്ഥിരനിക്ഷേപം നടത്താന്‍ ആളുകള്‍ വരില്ല. അതിനാല്‍ അതതിടങ്ങളില്‍ത്തന്നെ ഒതുക്കിത്തീര്‍ക്കാനാണ് അധികാരികള്‍ നിര്‍ദേശിക്കുക. ട്രഷറി ഡയറക്ടര്‍ എ.എം. ജാഫറിനെയും വിജിലന്‍സ് ചുമതലയുള്ള ജോയന്റ് ഡയറക്ടര്‍ വി. സാജനെയും മാറ്റിനിര്‍ത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഇന്നലെയാണ് തിരുവവന്തപുരത്ത് ട്രഷറി ജീവനക്കാരന്‍ അക്കൗണ്ടില്‍ നിന്ന് തുക വകമാറ്റിയ സംഭവം പുറം ലോകം അറിഞ്ഞത്.
വഞ്ചിയൂര്‍ സബ് ട്രഷറിയിലെ നിലനിന്ന ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടിയിലേറെ തട്ടിയതിന് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടത് സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍.ബിജുലാലിനെ ആയിരുന്നു. വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എന്ന നിലയില്‍ ഓഫീസില്‍ ബിജുലാലിനു ഉണ്ടായിരുന്ന സ്വാതന്ത്ര്യം മുഴുവന്‍ ഉപയോഗിച്ച് നടത്തിയ ഓണ്‍ലൈന്‍ റമ്മി കളിയാണ് ബിജുലാലിനെ ചതിച്ചത്. വന്‍ബാധ്യത ഓണ്‍ലൈന്‍ റമ്മി കളി വഴി ബിജുലാലിന് വന്നതായാണ് സൂചന.

ഓഫീസ് സമയം കഴിഞ്ഞും മണിക്കൂറുകള്‍ തന്നെ ബിജുലാല്‍ വഞ്ചിയൂരെ ഓഫീസില്‍ ഇരുന്നു റമ്മി കളിക്കുമായിരുന്നു. ഓഫീസില്‍ അധികം സമയം ഇരുന്നു ജോലി ചെയ്യുന്നു എന്ന വ്യാജേനയാണ് ഇയാള്‍ റമ്മി കളിയില്‍ ഏര്‍പ്പെട്ടത്. തനിച്ചിരുന്നുള്ള ഈ ഓണ്‍ലൈന്‍ റമ്മി കളി വന്‍ സാമ്പത്തിക ബാധ്യത ബിജുലാലിന് വരുത്തിവെച്ചതായാണ് സൂചന. ലക്ഷങ്ങള്‍ ഇതുവഴിയേ ഒഴുകിപ്പോയി എന്ന് സൂചനയുണ്ട്. പക്ഷെ ഭാര്യയില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും ഇയാള്‍ എല്ലാം മറച്ചുവെച്ചിരുന്നു. ഓണ്‍ലൈന്‍ റമ്മി കളിയില്‍ എത്ര ലക്ഷം നഷ്ടം വന്നുവെന്ന് ബിജുലാലിന് മാത്രമേ അറിയൂ.

മുക്കാല്‍ ലക്ഷത്തോളം ശമ്പളമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ബിജുലാല്‍. സര്‍ക്കാര്‍ സ്‌കൂളില്‍ ടീച്ചറായ ഭാര്യയ്ക്കും ഇതിനു അനുബന്ധമായി ശമ്പളമുണ്ട്. റമ്മി കളിയില്‍ എത്ര സാമ്പത്തിക ബാധ്യത വന്നും എന്തുകൊണ്ട് രണ്ടു കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന കാര്യം അറസ്റ്റിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. ബാലരാമപുരം ഉച്ചക്കടയിലെ ബിജുലാലിന്റെ വീട്ടിനോട് ചേര്‍ന്ന് സഹോദരിക്ക് നാല് സെന്റ് സ്ഥലമുണ്ട്. സ്വന്തം വീടിനോടു ചേര്‍ന്നുള്ള സ്ഥലം ആയതിനാല്‍ ഈ നാല് സെന്റ് തനിക്ക് നല്‍കണം എന്ന് ബിജുലാല്‍ ആവശ്യപ്പെട്ടിരുന്നു. സഹോദരിയുമായി നല്ല ബന്ധം നിലനില്‍ക്കുന്നതിനാല്‍ ഈ സ്ഥലം ബിജുലാല്‍ പറയുന്ന പണത്തിനു നല്‍കാന്‍ സഹോദരി തയ്യാറുമായിരുന്നു. ഈ സ്ഥലത്തെക്കുറിച്ച് ബിജുലാല്‍ പറഞ്ഞപ്പോള്‍ ഒരു വില പറഞ്ഞു സ്ഥലം എടുത്തുകൊള്ളാന്‍ ആണ് സഹോദരി പറഞ്ഞത്. ഒരു തുക ഞാന്‍ അഡ്വാന്‍സ് നല്‍കും. അതിനു ശേഷം പിന്നീട് മുഴുവന്‍ പണവും നല്‍കാം എന്നാണ് പറഞ്ഞത്.

ഓണത്തിനു മുഴുവന്‍ പണവും കൈമാറാം എന്നാണ് പറഞ്ഞത്. പക്ഷെ എന്ത് വിലയാണ് സ്ഥലത്തിനു നല്‍കുന്നതെന്നു സഹോദരിയോട് വ്യക്തമാക്കിയിരുന്നില്ല. ട്രഷറി തട്ടിപ്പ് വഴി ലഭിച്ച വന്‍ തുക എന്ത് ചെയ്യണം എന്ന് പോലും ബിജുലാലിന് ധാരണയില്ലായിരുന്നു എന്ന സൂചനകള്‍ പ്രബലമാണ്. അക്കൗണ്ടില്‍ നിന്ന് അക്കൗണ്ട്കളിലേക്ക് തുകകള്‍ ബിജുലാല്‍ മാറ്റിക്കൊണ്ടിരുന്നു. ഒന്നര കോടിയോളം രൂപ സ്വന്തം അക്കൗണ്ടില്‍ നിലനിര്‍ത്തിയപ്പോള്‍ കുറച്ച് ലക്ഷങ്ങള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അതിനു ശേഷം ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും ഈ തുക വേറെ ഒരു അക്കൗണ്ടിലേക്ക് മാറ്റി. ഈ തുകയില്‍ നിന്നാണ് അഞ്ച് ലക്ഷമോ മറ്റോ സഹോദരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. സ്ഥലത്തിനുള്ള അഡ്വാന്‍സ് എന്ന നിലയിലാണ് ഈ തുക മാറ്റിയത്. അക്കൗണ്ടിലേക്ക് തുകകള്‍ വന്നത് ഭാര്യയോ സഹോദരിയോ അറിഞ്ഞില്ലെന്നും സൂചനയുണ്ട്.

അദ്ധ്യാപികയാണ് ബിജു ലാലിന്റെ സഹോദരി. കുറച്ചു മുന്‍പ് അവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഭര്‍ത്താവിനും സര്‍ക്കാര്‍ സര്‍വീസില്‍ തന്നെയായിരുന്നു ജോലി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബിജുലാലിനെ പോലെ സാമ്പത്തിക കുഴപ്പങ്ങള്‍ ഇല്ലാത്ത കുടുംബമാണ് സഹോദരിയുടേതും. അതുകൊണ്ട് തന്നെ സ്ഥലത്തിന്റെ കാര്യത്തില്‍ സഹോദരി ബിജുലാലിനോട് കടുംപിടുത്തം പിടിച്ചിരുന്നില്ല. പക്ഷെ ഈ സ്ഥലം വാങ്ങാന്‍ വേണ്ടി തട്ടിപ്പ് നടത്തേണ്ട അവസ്ഥ ഇയാള്‍ക്ക് വന്നിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തികമായി കുഴപ്പം ഇല്ലാത്ത അവസ്ഥയില്‍ എന്തുകൊണ്ട് സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന വിധത്തിലുള്ള സാമ്പത്തിക തട്ടിപ്പിന് ബിജുലാല്‍ തയ്യാറായി എന്നതാണ് കുടുംബാംഗങ്ങളില്‍ നിന്നും ഉയര്‍ന്ന ചോദ്യം. ഇതിനു റമ്മി കളിയും അതുമായി വന്ന ബാധ്യതയും മാത്രമാണ് എന്നതാണ് കുടുംബവുമായി ബന്ധപ്പെട്ടവരുടെ ഉത്തരം.

റമ്മി കളിയില്‍ എത്രമാത്രം സാമ്പത്തിക ബാധ്യത വന്നും എന്നും ബിജുലാലിനു മാത്രമറിയാവുന്ന രഹസ്യമാണ്. ഓണ്‍ലൈന്‍ റമ്മി കളിപോലെ ടിക് ടോക് താരവുമായിരുന്നു ബിജുലാല്‍. ഭാര്യയും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോയും ബിജുലാല്‍ പാട്ടുകള്‍ പാടുന്ന വീഡിയോയുമെല്ലാം പ്രചാരത്തിലുണ്ട്. ഈ വീഡിയോകള്‍ വഴിയാണ് ഈ ദമ്പതികളെ പലരും തിരിച്ചറിഞ്ഞത്. സബ് ട്രഷറിയില്‍ സീനിയര്‍ അക്കൗണ്ടന്റ് എന്ന നിലയില്‍ സംസ്ഥാനത്തെ നടുക്കിയ ട്രഷറി തട്ടിപ്പുകാരന്‍ എന്ന നിലയിലേക്ക് ബിജുലാല്‍ മാറിയത് ഇവരെ അറിയുന്ന പലരെയും നടുക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category