1 GBP = 93.50 INR                       

BREAKING NEWS

സ്വപ്ന സുരേഷിന്റെ മൊഴിയില്‍ ഇടംപിടിച്ച ആ ഉന്നത രാഷ്ട്രീയക്കാര്‍ ആരൊക്കെ? കോടതിയില്‍ സമര്‍പ്പിച്ച മൊഴിയില്‍ രാഷ്ട്രീയക്കാര്‍ക്കൊപ്പം കോണ്‍സുലേറ്റിലെ ഉന്നതരുടെ പേരുകളും; സ്വര്‍ണ്ണക്കടത്തില്‍ സ്വയം കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ തുറുപ്പു ചീട്ടുകള്‍ പുറത്തെടുത്തു ഉന്നതരെ വിരട്ടി സ്വപ്നയുടെ തന്ത്രപരമായ നീക്കം; നെഞ്ചിടിപ്പോടെ പ്രമുഖര്‍; സോളാര്‍ കാലത്തേതിന് സമാനമായി സസ്പെന്‍സ് ഉയര്‍ത്തുന്ന സരിതയുടെ നീക്കം സ്വപ്നയും പുറത്തെടുക്കുന്നു; ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ സര്‍ക്കാറിലും സമ്മര്‍ദ്ദം

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസ് സോളാര്‍ കേസിന്റെ അതേവഴിയെ തന്നെ നീങ്ങുകയാണ്. കേസില്‍ താന്‍ കുടുങ്ങുമെന്ന ഘട്ടം വന്നതോടെ മുമ്പ് സരിത എസ് നായര്‍ പയറ്റിയ അതേ തന്ത്രം തന്നെയാണ് സ്വപ്ന സുരേഷും ഈ കേസില്‍ പയറ്റുന്നത്. താനുമായി അടുപ്പമുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തി കോടതി മുമ്പാകെ മൊഴിയും സമര്‍പ്പിച്ചു. ഇതോടെ ആരുടെയൊക്കെ പേരുകള്‍ സ്വപ്ന പറഞ്ഞിട്ടുണ്ടാകും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. സ്വപ്ന നല്‍കിയ മൊഴിയില്‍ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്ന സൂചനകള്‍ ഇപ്പോള്‍ തന്നെ പുറത്തുവന്നിട്ടുണ്ട്. ഇത് ഭരണകക്ഷിയിലെ പ്രമുഖരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സ്വപ്ന ഇപ്പോള്‍ നല്കിയ മൊഴി ഇനി മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിലപേശല്‍ തന്ത്രമാണെന്നത് വ്യക്തമാണ്. തന്നെ മാത്രം ബലിയാടാക്കാന്‍ കഴിയില്ലെന്ന നിലപാട് തന്നെയാണ് സ്വപ്നയുടേത്.

കോടതി മുമ്പാകെ മുദ്രവെച്ച കവറില്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത് സ്വര്‍ണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഇതോടെ ഭീകരവാദ ബന്ധം അടക്കം ചര്‍ച്ചയായ കേസില്‍ നിര്‍ണായക നീക്കങ്ങളാണ് ഇനി ഉണ്ടാകുക. തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും കേസിന് ഇടയില്‍ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സീല്‍ ചെയ്ത കവറില്‍ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു. മൊഴി കോടതിയില്‍ ഹാജരാക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു കോടതിയില്‍ സമര്‍പ്പിച്ചതു സാധാരണ നടപടിക്രമം മാത്രമാണെന്നാണു കസ്റ്റംസിന്റെ വിശദീകരണം.

പിന്നീടൊരു ഘട്ടത്തില്‍ മൊഴിയില്‍ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. ഇരുവരെയും അടുത്ത ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ഇതിനായി ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


അതിനു മുന്നോടിയായി കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇവരുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് അസാധാരണ നടപടിയായാണു വിലയിരുത്തുന്നത്. സ്വര്‍ണക്കടത്തിനു നേരത്തെ പ്രതികളെ സഹായിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി. ഉച്ചയ്ക്കു ശേഷമാണ് കൊച്ചി കസ്റ്റംസ് ഓഫിസില്‍ ഇയാള്‍ എത്തിയത്. സ്വര്‍ണക്കടത്തിനു പ്രതികള്‍ തന്നെ ഉപയോഗിച്ചതും വിദേശത്തു നിന്ന് കടത്തുന്നതിനുള്ള ആളുകളെ എങ്ങനെ കണ്ടെത്തുന്നു തുടങ്ങിയ വിവരങ്ങള്‍ ഇദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.

കൂടുതല്‍ ആളുകള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ അന്വേഷണം തന്നിലേക്കും എത്തിയേക്കാം എന്ന ഭീതിയിലാണ് അബ്ദുല്‍ ഹമീദ് കസ്റ്റംസിനു മുന്നിലെത്തി മൊഴി കൊടുക്കാന്‍ തീരുമാനിച്ചതെന്നാണു റിപ്പോര്‍ട്ട്. അതിനിടെ സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ അടക്കം സ്വപ്ന സ്വര്‍ണം കടത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്റെ വിലയിരുത്തല്‍ യോഗത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ അദ്ദേഹം നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലാത്തതിനാലാണിത്. സ്വപ്നയുടെ മൊഴിയില്‍ പരാമര്‍ശമുള്ള ഉന്നത രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യും. കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടെന്നും സഹായം നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയ നേതാവിനെയാണ് ചോദ്യം ചെയ്യുക.

സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നോ എന്നതിലാണ് കസ്റ്റംസ് വ്യക്തത വരുത്തക. ശിവശങ്കറിനെ നേരത്തെ രണ്ടു തവണ എന്‍ഐഎ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്യുകയുണ്ടായി. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളില്‍ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്ന സൂചന പുറത്തുവന്നതോടെ വിവാദം വീണ്ടും കൊഴുക്കാനാണ് സാധ്യതയുള്ളത്.

നയതന്ത്ര ബാഗേജില്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന സ്വര്‍ണം കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനം സ്വപ്ന ഉപയോഗിച്ചെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തിന് മൂന്നു തവണയിലധികം കോണ്‍സുലേറ്റ് വാഹനം ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നടപടിക്രമം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിന് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുന്നതിന് ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടാണ് വാഹനം വിട്ടുകിട്ടാനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചത്.

ഇതനിടെ സ്വപ്ന സുരേഷ് പ്രളയ ദുരിതാശ്വസ ഫണ്ടിലും തട്ടിപ്പ് നടത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. യു.എ.ഇ.യില്‍നിന്നുള്ള പ്രളയദുരിതാശ്വാസ സഹായത്തിലാണ് ഇടനിലക്കാരിയായി നിന്ന് സ്വര്‍ണ തട്ടിപ്പ് നടത്തയത്. തട്ടിയെടുത്ത പണം കണക്കില്‍പ്പെടുത്താനാണ് എം. ശിവശങ്കര്‍ വഴി തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്ന സമീപിച്ചത്.

പ്രളയ ദുരിതബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണത്തിന് യു.എ.ഇ.യിലെ സന്നദ്ധസംഘടന നല്‍കിയ ഒരുകോടി ദിര്‍ഹത്തിന്റെ (20 കോടി രൂപ) സഹായത്തിലാണ് വെട്ടിപ്പ് നടന്നത്. ഇതില്‍ നിന്നും 1.38 കോടി രൂപമാത്രമാണ് താന്‍ തട്ടിയെടുത്തതെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാവുന്നതിനുമുമ്പ് ഈ പണം ഒളിപ്പിച്ചിരിക്കാനുള്ള സാധ്യതയും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളര്‍ എത്തിയതായി കസ്റ്റംസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനുപുറമേ 50,000 ഡോളര്‍കൂടി തനിക്ക് ലഭിച്ചെന്ന സ്വപ്ന മൊഴിനല്‍കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷമാണ് യു.എ.ഇ.യിലെ സന്നദ്ധസംഘടന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 20 കോടി രൂപ ആദ്യഘട്ടമെന്ന നിലയ്ക്ക് നല്‍കിയിരുന്നു. വീടുകളും ചികിത്സാസൗകര്യങ്ങളും ഒരുക്കാനായിരുന്നു ഇത്. ഇതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കേരളവും സന്നദ്ധസംഘടനാ പ്രതിനിധികളും ഒപ്പുവെച്ചിരുന്നു. യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയും ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും വിഹിതം കിട്ടിയിരുന്നതായും സ്വപ്ന കസ്റ്റംസിനോടു വെളിപ്പെടുത്തി. യു.എ.ഇ.യുമായി ബന്ധപ്പെട്ട് സഹായം ലഭിക്കാന്‍ എല്ലാവരും സ്വപ്നയെയാണു സമീപിച്ചിരുന്നത്. സഹായനിധികളില്‍നിന്നു സ്വപ്നയ്ക്കും കൂട്ടര്‍ക്കും കൃത്യമായ വിഹിതം വന്നിരുന്നു. നേരത്തേ ഒരുകോടി രൂപയും ഒരുകിലോ സ്വര്‍ണവും സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്നു കണ്ടെടുത്തിരുന്നു. ഇത് ഈ രീതിയില്‍ കിട്ടിയ പണമാണെന്നാണ് കസ്റ്റംസ് കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category