1 GBP = 93.50 INR                       

BREAKING NEWS

ഉറങ്ങുന്നതിനിടെ യുവാവിന്റെ ജീന്‍സിനുള്ളിലേക്ക് മൂര്‍ഖന്‍ പാമ്പ് കയറി; ജീന്‍സ് കീറി മൂര്‍ഖനെ പുറത്തെടുത്ത് പാമ്പു പിടുത്തക്കാര്‍: വീഡിയോ കാണാം

Britishmalayali
kz´wteJI³

ഉറങ്ങുന്നതിനിടെ യുവാവിന്റെ ജീന്‍സിനുള്ളില്‍ കടന്നു കൂടിയത് മൂര്‍ഖന്‍ പാമ്പ്. ലോകേഷ് കുമാര്‍ എന്ന യുവാവിന്റെ ജീന്‍സിനുള്ളിലാണ് പാമ്പ് കടന്ന് കൂടിയത്. ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരിലുള്ള സിക്കന്തര്‍പുര്‍ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. സുഹൃതത്തുക്കള്‍ക്കൊപ്പം വയറിങ്ങ് ജോലിക്കെത്തിയതായിരുന്നു ലോകേഷ്. തൊഴിലാളികള്‍ ജോലിക്കു ശേഷം ഉറങ്ങാന്‍ കിടന്നത് അംഗന്‍വാടി കെട്ടിടത്തിന്റെ വരാന്തയിലാണ്. അര്‍ധരാത്രിയില്‍ ഉറക്കത്തിനിടയിലാണ് പാമ്പ് ജീന്‍സിനുള്ളിലേക്ക് നുഴഞ്ഞുകയറിയത്.

തന്റെ ജീന്‍സിന്റെ ഇടയിലേക്ക് എന്തോ ഇഴഞ്ഞുപോകുന്നതായി തോന്നിയ ലോകേഷ് ഞെട്ടിയുണര്‍ന്നു. അപ്പോഴാണ് തന്റെ ജീന്‍സിനുള്ളില്‍ കടന്ന് കൂടിയത് പാമ്പാണെന്ന് ലോകേഷിന് മനസ്സിലായത്. തുടര്‍ന്ന് കൂടെയുള്ളവര്‍ പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. എന്നാല്‍ പാമ്പ് വിദഗ്ധന്‍ രാവിലെ മാത്രമേ സ്ഥലത്തെത്തുകയുള്ളൂ എന്നറിഞ്ഞ ലോകേഷ് കുമാര്‍ പേടിച്ച് വിറച്ച് ഏഴുമണിക്കൂറോളമാണ് കെട്ടിടത്തിന്റെ തൂണില്‍പ്പിടിച്ച് അനങ്ങാതെ നിന്നത്. തുടര്‍ന്ന് രാവിലെ വിദഗ്ധരെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.

യുവാവിന് കടിയേല്‍ക്കാതെയിരിക്കാന്‍ ജീന്‍സ് ശ്രദ്ധാപൂര്‍വം കീറിയ ശേഷമാണ് പാമ്പിനെ ഇവര്‍ പുറത്തെടുത്തത്. ജീന്‍സിനുള്ളില്‍ നിന്നും പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. എന്തായാലും പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ലോകേഷ് കുമാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category