1 GBP = 94.80 INR                       

BREAKING NEWS

ഇതുവരെ സ്ഥിരീകരിച്ചത് 73 മരണങ്ങള്‍; അണുബോംബിന് തുല്യമായ കെമിക്കല്‍ സ്ഫോടനത്തില്‍ മരണം കുതിച്ചുയരുന്നു; ആയിരങ്ങള്‍ക്ക് പരിക്ക്; പോര്‍ട്ടിലെ രാസവസ്തുക്കള്‍ നിറച്ച വെയര്‍ഹൗസില്‍ ഉണ്ടായ സ്വാഭാവിക സ്ഫോടനം എന്ന് നിഗമനം; ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഭീകരസംഘടനകളും ഇസ്രയേലും

Britishmalayali
kz´wteJI³

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇന്നലെ നടന്ന സ്ഫോടനത്തില്‍ മരണം 73 ആയി ഉയര്‍ന്നു. വ്യവസായിക തുറമുഖത്തിലെ രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസിലാണ് സ്ഫോടനം ഉണ്ടായത്. 3,700 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ലബനീസ് ആരോഗ്യകാര്യ മന്ത്രി പ്രസ്താവിച്ചു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 6 മണിയോടെയാണ് സംഭവം ഉണ്ടായത്. ആദ്യം പുകച്ചുരുളുകള്‍ ആകാശത്തേക്ക് ഉയര്‍ന്നു. തുടര്‍ന്ന് വന്‍ ശബ്ദത്തോടെ സ്ഫോടനം നടക്കുകയും ഒരു അഗ്‌നിഗോളം ആകാശത്തേക്ക് ഉയരുകയും ചെയ്തു. ഉടന്‍ തന്നെ നഗരം മുഴുവനും കനത്ത പുകയില്‍ മൂടി.

ബെയ്റൂട്ടില്‍ നിന്നും 125 മൈല്‍ അകലെ മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന സൈപ്രസില്‍ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. മാത്രമല്ല, പല കെട്ടിടങ്ങള്‍ക്കും നേരിയ തോതിലുള്ള ചലനവും അനുഭവപ്പെട്ടു. സമീപത്തുള്ള കെട്ടിടങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ നശിപ്പിച്ച സ്ഫോടനം, മൈലുകള്‍ക്കപ്പുറമുള്ള പല കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസ് ആയിരുന്നു അതെന്നാണ് സുരക്ഷാ ഏജന്‍സികളെ ഉദ്ദരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. അമോണിയം നൈട്രേറ്റായിരുന്നു അവിടെ സംഭരിച്ചിരുന്നതെന്നും 2014 മുതല്‍ അത് അവിടെ സംഭരിച്ചിരിക്കുകയായിരുന്നു എന്നും ലെബനീസ് ഇന്റീരിയര്‍ മിനിസ്റ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ശേഷം കണ്ട നേരിയ ചുവപ്പു നിറമുള്ള പുക ഇതു സ്ഥിരീകരിക്കുന്നുവെന്ന് വിദഗ്ദരും അഭിപ്രായപ്പെടുന്നു.

2,700 ടണ്‍ രാസവസ്തുക്കളാണ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍ പ്രകാരം ഇത് ടി എന്‍ ടിയുടെ മൂന്ന് കിലോ ടണ്ണിന് തുല്യമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിരോഷിമയെ നശിപ്പിച്ച ലിറ്റില്‍ ബോയിയുടെ അഞ്ചില്‍ ഒന്ന് പ്രഹരശേഷിയുള്ള സ്ഫോടനമായിരുന്നു അത്. സ്ഫോടനത്തിന് ശേഷം സമീപ പ്രദേശത്താകെ പടര്‍ന്ന രൂക്ഷ ഗന്ധം കാരണം പ്രദേശവാസികളെയാകെ ഒഴിപ്പിച്ചു.

സ്ഫോടനത്തില്‍ പങ്കുണ്ടെന്ന കാര്യം ഇസ്രയേല്‍ നിഷേധിച്ചു. മാത്രമല്ല, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയ്ക്കൊപ്പം ലെബനന് വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് ഇപ്പോള്‍ ലബനന്‍ കടന്നുപോകുന്നത്. അതിന്റെ കൂടെയാണ് കൊറോണ വരുത്തിവച്ച പ്രതിസന്ധിയും. ഈ രണ്ട് ദുരിതങ്ങളില്‍ നിന്നും കരകയറുവാന്‍ കഠിനമായി ശ്രമിക്കുന്നതിനിടയിലാണ് ഇത്തരത്തില്‍ മറ്റൊരു ദുരന്തം ലെബനനെ തേടിയെത്തുന്നത്.

രാജ്യാന്തര വ്യാപാരത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ലെബനനിലെ വ്യവസായിക തുറമുഖം സ്ഫോടനത്തില്‍ പൂര്‍ണ്ണമായും നശിച്ചു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഭവസ്ഥലത്തുനിന്നും ഏതാനും മൈലുകള്‍ മാത്രം മാറിയുള്ള പ്രധാന വിമാനത്താവളത്തിനും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ പല ആശുപത്രികള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു, മാത്രമല്ല, ആളുകള്‍ കൂട്ടത്തോടെ ചികിത്സ തേടിയെത്തിയതും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കിയിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് നഗരത്തിന്റെ പല മേഖലകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും ദുരിതത്തിന്റെ ആക്കം കൂട്ടി.

ഇസ്രയേലും ഹിസ്ബുള്ള ഗ്രൂപ്പും തമ്മില്‍ ദക്ഷിണ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഒരാഴ്ച്ച മുന്‍പാണ്, പരിശീലനം സിദ്ധിച്ച തീവ്രവാദികളെ അതിര്‍ത്തി കടത്തിവിടാന്‍ ഹിസ്ബുള്ള ഗ്രൂപ്പ് ശ്രമിക്കുകയാണെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തിയത്. മാത്രമല്ല, 2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് ഈ സ്ഫോടനം നടന്നത് എന്നതും ഇതിന് രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നു. ഹരീരിയും ഒരു ട്രക്ക് സ്ഫോടനത്തിലായിരുന്നു കൊല്ലപ്പെട്ടത്. ഏതായാലും സംഭവത്തില്‍ പങ്കൊന്നുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ഇസ്രയേല്‍. മാത്രമല്ല, അവര്‍ ബെയ്റൂട്ടിന് എല്ലാ സഹായങ്ങളും വാഗ്ദാനം നല്‍കിയിട്ടുമുണ്ട്. കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് അപകടമാണോ, മനുഷ്യനിര്‍മ്മിത സ്ഫോടനമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ല എന്നുമാണ് യു എന്‍ വക്താവ് പ്രതികരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category