1 GBP = 94.80 INR                       

BREAKING NEWS

കൊറോണയില്‍ തകര്‍ന്നടിയുന്ന വിമാനക്കമ്പനികളുടെ പട്ടികയില്‍ വിര്‍ജിന്‍ അറ്റ്ലാന്റിക്കും; ബ്രിട്ടീഷ് ബിസിനസ്സുകാരന്‍ റിച്ചാര്‍ഡ് ബ്രാന്‍സിന്റെ വിര്‍ജിന്‍ അമേരിക്കയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി; സര്‍ക്കാര്‍ പിന്തുണയില്ലാത്ത എയര്‍ലൈനുകളെല്ലാം പൊട്ടിത്തകരും; വിമാന യാത്രയുടെ ചെലവ് പതിന്മടങ്ങ് കൂടും

Britishmalayali
kz´wteJI³

ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ രണ്ടാമത്തെ വിമാനക്കമ്പനിയും തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. വോളന്ററി അഡ്മിനിസ്ട്രേഷനും ചാപ്റ്റര്‍ 15 സംരക്ഷണത്തിനുമായി കഴിഞ്ഞ ഏപ്രിലില്‍ വിര്‍ജിന്‍ അസ്ട്രേലിയ അമേരിക്കന്‍ കോടതിയെ സമീപിച്ചതിനു ശേഷം ഇപ്പോള്‍ അമേരിക്കന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് സഹോദരസ്ഥാപനമായ വിര്‍ജിന്‍ അറ്റ്ലാന്റിക്. ഇന്നലെ ന്യുയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്ട് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചയ്ക്ക് ഉതകും വിധം കടബാധ്യത നീക്കം ചെയ്യുന്നതിനായി ഓഹരി ഉടമകള്‍ റീകാപിറ്റലൈസേഷന് സമ്മതിച്ചിട്ടുണ്ട് എന്ന് കമ്പനി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ബ്രിട്ടീഷ് കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തതിനു പുറമേയാണ് ഇപ്പോള്‍ അമേരിക്കന്‍ കോടതിയേയും കമ്പനി സമീപിച്ചിരിക്കുന്നത്. ബ്രിട്ടീഷ് നിയമത്തിന് കീഴില്‍ ഒരു സോള്‍വന്റ് റീസ്ട്രക്ച്ചറിംഗ് ആണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനിയുടെ വക്താവ് അറിയിച്ചത്. ഇതിനര്‍ത്ഥം കമ്പനി ഉടനടി പൂട്ടുമെന്നോ പ്രവര്‍ത്തനം വസാനിപ്പിക്കുമെന്നോ അല്ല, എന്നാല്‍, കടക്കാരുമായി ഒരു ധാരണയിലെത്തിയില്ലെങ്കില്‍ സെപ്റ്റംബറോടെ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2021 ആകുമ്പോഴേക്കും ശൂന്യാകാശത്തിലേക്കും വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് റിച്ചാര്‍ഡ് ബാന്‍സണ്‍ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസമാണ് ഈ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തതെന്നത് കൗതുകകരമാണ്. അതേസമയം ബാന്‍സണ്‍ന്റെ മറ്റൊരു വിമാനക്കമ്പനിയായ വിര്‍ജിന്‍ അസ്ട്രേലിയയും അമേരിക്കന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മൂന്നില്‍ ഒന്ന് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് ഹ്രസ്വദൂര സര്‍വ്വീസുകള്‍ നടത്തുവാനാണ് ഇപ്പോള്‍ കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഏകദേശം 9000 ജീവനക്കാരാണ് വിര്‍ജിന്‍ ആസ്ട്രേലിയയില്‍ ഉള്ളത്. ഇതില്‍ 3000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

കൊറോണയെന്ന മഹാവ്യാധിയെ തുടര്‍ന്നുണ്ടായ യാത്രാനിരോധനമാണ് ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ വിര്‍ജിനിനെ തകര്‍ത്തത്. ഏകദേശം 7 ബില്ല്യണ്‍ ഡോളറിന്റെ കടമാണ് ഈ പ്രതിസന്ധി കമ്പനിക്ക് വരുത്തിവച്ചത്. ഡെല്‍റ്റ എയര്‍ ലൈന്‍സ് 49 ശതമാനം ഓഹരി കൈക്കലാക്കിയിട്ടുള്ള ഈ വിമാനക്കമ്പനി കഴിഞ്ഞ ഏപ്രിലില്‍ തങ്ങളുടേ വിമാനങ്ങള്‍ എല്ലാം തന്നെ നിലത്തിറക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ചാപ്റ്റര്‍ 15 സംരക്ഷണം എന്നതും ഒരു തരത്തിലുള്ള പാപ്പര്‍ ഹര്‍ജിയാണ്. അമേരിക്കയില്‍ കമ്പനിക്കുള്ള സ്വത്തുക്കള്‍ കടക്കാര്‍ കൊണ്ടുപോകാതെ സംരക്ഷിക്കാന്‍ ഇതുമൂലം കഴിയും. 1.6 ബില്ല്യണ്‍ ഡോളറിന്റെ സഹായം നേരത്തേ കമ്പനി സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പുനഃസംഘടനക്കുള്ള പദ്ധതി തയ്യാറാക്കി കഴിഞ്ഞു. തന്റെ കൈയ്യില്‍ ഉള്ള 51% ഓഹരികളും സംരക്ഷിക്കാന്‍ ഇത് ബ്രാന്‍സണിന് സഹായകരമാകും. നേരത്തേ തന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപ് വില്‍ക്കാനും അതുവഴി കമ്പനിയെ രക്ഷിക്കാനും താന്‍ തയ്യാറാണെന്നും ബ്രാന്‍സണ്‍ പ്രഖ്യാപിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category